കാർ ഓടിക്കാൻ കൂടുതൽ ഈസിയാവും, കൂട്ടിന് സൂപ്പർ മൈലേജും; C3 ഓട്ടോമാറ്റിക്കിന്റെ അവതരണത്തിന് തീയതിയായി

ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം കുറിച്ച വാഹന നിർമാതാക്കളാണ് സിട്രൺ. C5 എയർക്രോസ് എന്ന പ്രീമിയം എസ്‌യുവി മോഡലുമായാണ് ഫ്രഞ്ച് ബ്രാൻഡ് വരവ് അറിയിച്ചതെങ്കിലും ഉയർന്ന വിലയായതിനാൽ പലരും വാങ്ങാൻ മടികാണിച്ചു. എന്നാൽ ഒന്നാമനേക്കാൾ കൂടുതൽ ജനകീയനാവുമെന്ന് പ്രതീക്ഷിച്ച് കമ്പനി വൻ ഹൈപ്പിൽ സാധാരണക്കാർക്കായി പുതിയൊരു വണ്ടിയെ ഇന്ത്യയിൽ തന്നെ പ്രാദേശികമായി പണികഴിപ്പിച്ചു.

സിട്രൺ C3 എന്നറിയപ്പെട്ട ഈ മോഡൽ വൻപ്രതീക്ഷകളോടെയാണ് വിപണിയിൽ എത്തിയത്. എന്നാൽ കോസ്റ്റ് കട്ടിംഗിന്റെ പേരിൽ നടത്തിയ വിട്ടുവീഴ്ച്ചകൾ കാരണം കാര്യമായ ചലനങ്ങൾ സൃഷ്‌ടിക്കുന്നതിൽ വാഹനം പരാജയപ്പെടുകയായിരുന്നു. പോരാത്തതിന് എസ്‌യുവി ലുക്ക് ഉണ്ടായിട്ടും പ്രീമിയം ഹാച്ച്ബാക്കായാണ് C3 പരസ്യം ചെയ്തതും. ഇതൊക്കെ ആളുകൾ ഒരുപരിധി വരെ ക്ഷമിക്കുമായിരുന്നുവെങ്കിലും ട്രെൻഡായ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഹാച്ചിന് സമ്മാനിക്കാൻ കമ്പനിക്കായില്ല.

Citroen C3 Automatic Model To Launch By June 2024

ഇതോടെ പൂർണമായും ആളുകൾ കൈയൊഴിഞ്ഞു എന്നുവേണം പറയാൻ. പക്ഷേ ഇതിനും പരിഹാരമായി C3 ഹാച്ച്ബാക്കിന് കിടിലനൊരു ഓട്ടോമാറ്റിക് വേരിയന്റുമായി എത്തുകയാണ് സിട്രൺ. ഇന്ത്യക്കായുള്ള സി-ക്യൂബ്‌ഡ് പ്രോഗ്രാമിന് കീഴിലുള്ള സിട്രണിൻ്റെ ആദ്യ മോഡലായ C3 ഹാച്ച്ബാക്കിലെ ഏറ്റവും വലിയ പോരായ്‌മയായി ആളുകൾ ചൂണ്ടിക്കാട്ടിയിരുന്ന ഈ സംഗതി നികത്തുന്നതോടെ ഷോറൂമുകളിൽ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷം ജൂണോടെ C3 ഓട്ടോമാറ്റിക്കും അവതരിപ്പിക്കപ്പെടുന്നതോടെ സംഗതി ഉഷാറാവും. C3 എയർക്രോസ് എസ്‌യുവിയിൽ നൽകിയിരിക്കുന്ന അതേ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് തന്നെയാണ് ഹാച്ച്ബാക്കിനും ലഭിക്കുക. നിലവിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രം ലഭിക്കുന്ന ഹൈ എൻഡ്1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാവും ഓട്ടോമാറ്റിക് എത്തുകയെന്ന് മാത്രം.

Citroen C3 Automatic Model To Launch By June 2024

ടർബോ എഞ്ചിൻ 108 bhp കരുത്തിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എത്തുമ്പോഴും പവർ കണക്കുകൾ സമാനമായി തന്നെ തുടരും. അതേസമയം സിട്രൺ C3 ഹാച്ചിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ മാനുവൽ ഗിയർബോക്‌സുമായി മുന്നോട്ടു പോവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് ഇതിന് ഓട്ടോമാറ്റിക് ലഭിക്കില്ലെന്ന് സാരം.

നിലവിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓഫറിൽ ഇല്ലെന്നത് വലിയൊരു പോരായ്‌മ തന്നെയാണ്. രണ്ട് എഞ്ചിനുകൾക്കും 19.3 കിലോമീറ്റർ ആണ് ARAI അവകാശപ്പെടുന്ന മൈലേജ് എന്ന് സിട്രൺ പറയുന്നു. എന്തായാലും മറ്റൊരു പോരായ്‌മ കൂടി പരിഹരിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ കളറാവും. C3 എയർക്രോസിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ച വേരിയന്റുകൾക്ക് അവയുടെ തുല്യമായ മാനുവൽ വേരിയന്റുകളേക്കാൾ 1.30 ലക്ഷം രൂപ കൂടുതലാണ് വില.

Citroen C3 Automatic Model To Launch By June 2024

സമാനമായ രീതിയായിരിക്കും വരാനിരിക്കുന്ന C3 ഹാച്ചിലും കാണാനാവുക. C3-യുടെ ടർബോ പെട്രോൾ മോഡലുകൾക്ക് നിലവിൽ 8.43 ലക്ഷം മുതൽ 8.96 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ മാറ്റം സെഗ്മെന്റിലെ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ എന്നിവക്കാണ് പണിയാവുന്നത്. അത്യാധുനികവും സുഗമവുമായ ടോർക്ക് കൺവെർട്ടർ ഓട്ടോയ്ക്ക് പഞ്ച്, എക്സ്റ്റർ എന്നിവയിലെ എഎംടി ഗിയർബോക്‌സുമായി താരതമ്യം ചെയ്യുമ്പോൾ സിട്രൺ C3 ഹാച്ചിന് കൂടുതൽ മുൻതൂക്കം ഉണ്ടാവും.

ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പുറമേ ഫ്രഞ്ച് വാഹന നിർമാതാക്കൾ കൂടുതൽ മോഡേൺ ഫീച്ചറുകളും മോഡലിലേക്ക് കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം തന്നെ സേഫ്റ്റിയിലും മിടുക്കനാവാനുള്ള ശ്രമങ്ങളുണ്ടാവും. ഒരു ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സിസ്റ്റം, മടക്കാവുന്ന കീ, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാവും അധികമായി ലഭിക്കുന്ന ഫീച്ചറുകൾ.

Citroen C3 Automatic Model To Launch By June 2024

2024 പകുതിയോടെ C3 ഹാച്ചിൽ 6 എയർബാഗുകൾ, ISOFIX ആങ്കറേജുകൾ, പിൻ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയും അവതരിപ്പിക്കുമെന്ന കാര്യം ഈ വർഷം ആദ്യം തന്നെ സിട്രൺ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ ക്രാഷ് ടെസ്റ്റ് ചെയ്‌ത eC3 ഹാച്ച്ബാക്കിൽ നിന്ന് ഈ സവിശേഷതകൾ ഇല്ലാത്തതിനാൽ 0-സ്റ്റാർ റേറ്റിംഗുമായാണ് മടങ്ങിയത്. നിലവിൽ ഷോറൂമുകളുടേയും സർവീസ് സെന്ററുകളും 200 എണ്ണമാക്കി മാറ്റാനുള്ള നെറ്റ്‌വർക്ക് എക്സ്പാൻഷൻ പ്രോഗ്രാമും ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, March 26, 2024, 17:57 [IST]
English summary
Citroen c3 automatic model to launch by june 2024 expected price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X