ഒറ്റക്കാലിൽ പറപ്പിച്ച് കാറോടിക്കാം, ഇന്ത്യയിലെ കുറഞ്ഞ വിലയുള്ള ടർബോ പെട്രോൾ ഓട്ടോമാറ്റിക് കാർ ഇതാണ്

കിടിലൻ പെർഫോമൻസുള്ള കാറുകളോട് ഇന്ത്യക്കാർക്ക് ചെറിയൊരു അകൽച്ചയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതെല്ലാം പതിയെ മാറിത്തുടങ്ങിയിട്ടുണ്ട്. പണ്ടത്തെ പോലെ ഇന്ധനം കുടിച്ച് വറ്റിക്കില്ലെന്ന് മാത്രമല്ല, താങ്ങാനാവുന്ന വിലയിൽ ഇത്തരം വാഹനങ്ങൾ തരാനും നിർമാതാക്കൾ തയാറായിട്ടുണ്ടെന്നതാണ് ഈ സ്വീകാര്യതയ്ക്ക് പിന്നിലുള്ള പ്രധാന വശം. മൈലേജ് നോക്കി ഇപ്പോഴും വാഹനം വാങ്ങുന്നവരാണ് കൂടുതലും. അതോടൊപ്പം വൈവിധ്യങ്ങൾ തേടുന്നവരുമാണ് ഇന്ത്യയിലുള്ളത്. ഡ്രൈവേഴ്‌സ് കാർ എന്നുവിളിച്ചിരുന്ന ഫോക്‌സ്‌വാഗൺ പോളോ ജിടി പിൻമാറിയതോടെ നല്ലൊരു പെർഫോമൻസ് ഹാച്ച് ഇന്ത്യക്കാർക്കില്ലാതെ പോയിരുന്നു. എന്നാൽ ഹ്യുണ്ടായി മുൻകൈയെടുത്ത് i20 N-ലൈൻ അവതരിപ്പിച്ചതോടെ വിൽപ്പനയും മോശമാക്കാതെ കിട്ടിത്തുടങ്ങി.

ഇതുകണ്ട് മുഖ്യശത്രുവായ ടാറ്റ മോട്ടോർസും സെഗ്മെന്റിലേക്ക് കാലുകുത്തി. അതേ ആൾട്രോസ് റേസർ എന്ന കൊമ്പനെ കുറിച്ച് തന്നെയാണീ പറഞ്ഞുവരുന്നത്. പേപ്പറിൽ അത്യുഗ്രനായിരുന്നു കക്ഷിയെങ്കിലും ഇതുവരെ വിൽപ്പനയുടെ കാര്യത്തിൽ ഓളമുണ്ടാക്കാനൊന്നും കക്ഷിക്കായില്ല. അതിന് പിന്നിലുള്ള പ്രധാന കാരണം വിപണിയിൽ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ നിരവധി ടർബോ പെട്രോൾ കാറുകൾ ഉണ്ടെന്നത് മാത്രമല്ല, ആൾട്രോസ് റേസറിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇല്ലെന്നത് കൂടിയാവാം.

Citroen C3 Is India s Cheapest Turbo Petrol Automatic Car

എന്നാൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ടർബോ ഓട്ടോമാറ്റിക് കാർ ഏതാണെന്ന് ആർക്കെങ്കിലും ഊഹിക്കാനാവുമോ? അതിനുള്ള ഉത്തരം തേടിയാൽ പലരും നെറ്റിചുളുക്കിയേക്കാം. കാരണം ആ കാർ i20 N-ലൈൻ ഓട്ടോമാറ്റിക്കുമല്ല എന്നതാണ്. പോരാത്തതിന് ആൾട്രോസ് റേസറിനേക്കാൾ എളുപ്പത്തിൽ ക്ലച്ച്ലെസായി ഓടിച്ചുകൊണ്ട് നടക്കാമെന്ന് കൂടികേട്ടാൽ ഞെട്ടൽ ഇരട്ടിയായേക്കാം. പോട്ടെ വിലയും കുറവാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയേയില്ല.

ആ കക്ഷി സിട്രൺ C3 എന്ന മിടുക്കനാണ് കേട്ടോ. ഇന്ത്യയിൽ ക്ലച്ചുപിടിക്കാതിരുന്ന ഫ്രഞ്ച് വാഹന നിർമാതാക്കൾ ബസാൾട്ട് എന്ന കൂപ്പെ എസ്‌യുവിയുടെ വരവോടെ ടോപ്പ് ഗിയറിലായിട്ടുണ്ട്. തങ്ങളുടെ മോഡലുകൾ ഉപഭോക്താക്കൾക്ക് അഭിലഷണീയവും സുരക്ഷിതവുമാക്കാൻ കമ്പനി അവശ്യ ഫീച്ചറുകൾ ചേർത്ത് കുട്ടപ്പനാക്കുകയും ചെയ്‌തതോടെ സംഗതി കളറായി. i20 N-ലൈൻ ഓട്ടോമാറ്റിക്കുമായി വില തട്ടിച്ചുനോക്കിയാൽ ആള് വളരെ ചീപ്പാണ്.

Citroen C3 Is India s Cheapest Turbo Petrol Automatic Car

രാജ്യത്തെ ഏറ്റവും പവർഫുള്ളും കുറഞ്ഞ വിലയുള്ളതുമായ ടർബോ പെട്രോൾ ഓട്ടോമാറ്റിക് കാറായി ഇനി മുതൽ സിട്രൺ C3 അറിയപ്പെടും. പോരായ്‌മകളെല്ലാം പരിഹരിച്ച് മോഡൽ അടുത്തിടെ കിടിലമാക്കുകയും ചെയ്‌ത കമ്പനി അടിത്തിടെയാണ് മോഡലിന്റെ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കുന്നത്. 7.42 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാഹനം വിപണിയിലെത്തുന്നതെങ്കിലും പുതിയ ഓട്ടോമാറ്റിക്കിനായി 10 ലക്ഷത്തിന് മുകളിൽ മുടക്കേണ്ടി വന്നേക്കും.

സിട്രണ്‍ C3 ഓട്ടോമാറ്റിക് വേരിയന്റുകളുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയാണ്. ഷൈന്‍ AT വൈബ് പാക്ക്, ഷൈന്‍ AT ഡ്യുവല്‍ ടോണ്‍, ഷൈന്‍ AT ഡ്യുവല്‍ ടോണ്‍ വൈബ് പായ്ക്ക് എന്നിവയ്ക്ക് യഥാക്രമം 10.12 ലക്ഷം, 10.15 ലക്ഷം, 10.27 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകാൻ എത്തിയിരിക്കുന്നതും.

Citroen C3 Is India s Cheapest Turbo Petrol Automatic Car

ഇതുകൂടാതെ C3 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലും വാങ്ങാനാവും. നമ്മൾ ഇവിടെ സംസാരിക്കുന്നത് രണ്ടാമത്തെ ടർബോ പെട്രോൾ എഞ്ചിനുള്ള C3 ഹാച്ചിനെ കുറിച്ചാണ്. ഏകദേശം 108 bhp പവറിൽ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഹൃദയം. 6-സ്പീഡ് മാനുവലിന് പുറമെയാണ് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും സിട്രണിന്റെ കുഞ്ഞനിലേക്ക് കടന്നുവരുന്നത്.

നേരത്തെ ആധുനിക ഫീച്ചറുകളുടെ അഭാവമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആ കുറവുകളെല്ലാം നികത്തിയാണ് കക്ഷിയെ വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്. അതായത് കൊടുക്കുന്ന പൈസ മുതലാക്കാനുള്ള സവിശേഷതകളാൽ സമ്പന്നമാണ് സിട്രൺ C3 ഇപ്പോൾ. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും പുറത്ത് ഇലക്‌ട്രോണിക് ആയി പ്രവർത്തിക്കുന്ന ORVM-കളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മിഡ്, ടോപ്പ് സ്‌പെക്ക് വേരിയൻ്റുകൾക്ക് 6 എയർബാഗുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

കഴിഞ്ഞില്ല, ഇതുകൂടാതെ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 10.2 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ എന്നീ ഫീച്ചറുകളും കൂടിയാവുമ്പോൾ C3 അടിപൊളിയാവുന്നുണ്ട്. ഇന്ത്യയിലെ കുറഞ്ഞ വിലയുള്ള ടർബോ പെട്രോൾ ഓട്ടോമാറ്റിക് കാർ അങ്ങനെ മൊത്തത്തിൽ കിടുവാണ്. മത്സരത്തിലേക്ക് വന്നാൽ മാരുതി ഫ്രോങ്ക്‌സ് ടർബോ ഓട്ടോമാറ്റിക് വെല്ലുവിളിയാവുന്നുണ്ടെങ്കിലും കുറഞ്ഞ വില തന്നെയാണ് സിട്രണിലേക്ക് ആളുകളെ ആകർഷിക്കാൻ പോവുന്ന കാര്യം.

More from DriveSpark

Article Published On: Thursday, October 3, 2024, 9:41 [IST]
English summary
Citroen c3 is indias cheapest turbo petrol automatic car details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X