നല്ല യാത്രാ സുഖവും 18 കി.മീ. മൈലേജും, ഇങ്ങനൊരു എസ്‌യുവിയുണ്ടെന്ന് പലരും മറന്നു; ഇനി വാങ്ങാൻ പൈസ കൂടുതൽ പൊട്ടും

ഇന്ത്യൻ വിപണിയിൽ ജീവൻ കൊടുത്തും പോരാടാൻ തയാറെടുത്ത് ഇറങ്ങിയിരിക്കുകയാണ് നമ്മുടെ സിട്രൺ (Citroen). അടുത്തിടെ കാറുകളിൽ കൊണ്ടുവന്ന മാറ്റങ്ങളും ബസാൾട്ട് (Basalt) എന്ന പുത്തൻ കൂപ്പെ എസ്‌യുവിയും ഫ്രഞ്ച് വാഹന നിർമാതാക്കളുടെ ഇമേജ് തന്നെ മാറ്റിയിട്ടുണ്ട്. സാധാരണക്കാരാണ് പ്രധാന ഉന്നമെങ്കിലും കമ്പനി ആദ്യം പുറത്തിറക്കിയത് പണക്കാർക്കായുള്ള വലിയൊരു എസ്‌യുവി തന്നെയായിരുന്നു. പലരും ഇതിനോടകം മറന്നുപോയ സിട്രൺ C5 എയർക്രോസിന്റെ (Citroen C5 Aircross) കാര്യമാണീ പറഞ്ഞുവരുന്നത്. ഉഗ്രൻ വണ്ടിയായിരുന്നുവെങ്കിലും ഒടുക്കത്തെ വിലയായതാണ് എയർക്രോസിന് പാരയായത്. ഇപ്പോൾ ചെറിയ പരിഷ്ക്കാരവുമായി വന്നിരിക്കുകയാണ് സിട്രൺ.

മറ്റൊന്നുമല്ല കേട്ടോ, വേരിയന്റ് നിരയിലേക്ക് അപ്ഡേഷൻ കൊണ്ടുവന്നതാണ് സംഭവം. 36.91 ലക്ഷം രൂപ വിലയുണ്ടായിരുന്ന C5 എയർക്രോസ് എസ്‌യുവിയുടെ ബേസ് ഫീൽ വേരിയന്റ് സിട്രൺ നിശബ്ദമായി നിർത്തലാക്കിയിരിക്കുകയാണ് ഇപ്പോൾ. പ്രീമിയം എസ്‌യുവി ഇപ്പോൾ പൂർണമായി ലോഡുചെയ്‌ത ഷൈൻ ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ. അതിൻ്റെ വിലയറിഞ്ഞാൽ പലരും ഒന്ന് ഞെട്ടിയേക്കും. എൻട്രി ലെവൽ വേരിയൻ്റിനേക്കാൾ ഏകദേശം 3.08 ലക്ഷം കൂടുതലാണ് പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക.

Citroen C5 Aircross SUV Get Variant Updates In India

39.99 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയാണ് സിട്രൺ C5 എയർക്രോസിന്റെ ഷൈൻ മോഡലിനായി മുടക്കേണ്ടി വരിക. പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ഫോൺ ചാർജർ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ തുടങ്ങിയ ചില മോഡേൺ ഫീച്ചറുകൾ ഒഴിവാക്കിയാണ് നിർത്തലാക്കിയ എൻട്രി ലെവൽ ഫീൽ ട്രിമ്മിനെ വിപണനത്തിന് എത്തിച്ചിരുന്നത്. ഒടുക്കത്തെ വില കൊടുത്തിട്ടും ഈ കാര്യങ്ങളൊക്കെ ഒഴിവാക്കിയത് ആളുകൾക്ക് തീരെ പിടിച്ചിരുന്നില്ല.

പകരം 36.91 ലക്ഷം രൂപ വിലയുണ്ടായിരുന്ന ചെറിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും വ്യത്യസ്തമായ അപ്‌ഹോൾസ്റ്ററിയും, ട്രിം മെറ്റീരിയലുകളും വെച്ച് അലങ്കരിച്ചായിരുന്നു C5 എയർക്രോസിന്റെ ബേസ് മോഡലിനെ വിൽപ്പനയ്ക്ക് വെച്ചിരുന്നത്. എസ്‌യുവിക്ക് മൊത്തത്തിൽ സ്വീകാര്യതയില്ലാതിരുന്നതിനാൽ ആളുകളൊന്നും അത് ശ്രദ്ധിച്ചിരുന്നില്ല. പുതിയ നീക്കത്തോടെ വിൽപ്പനയിൽ എന്തെങ്കിലും ബൂസ്റ്റ് ലഭിക്കുമോ എന്ന കാര്യം കണ്ടറിയാം.

Citroen C5 Aircross SUV Get Variant Updates In India

സിട്രൺ C5 എയർക്രോസിന്റെ ഷൈൻ വേരിയന്റ് എല്ലാ ഫീച്ചറുകളാലും സമ്പന്നമാണ്. ഗ്രേ ഗ്രെയിൻ ലെതർ, ഗ്രാഫൈറ്റ് ക്ലോത്ത് അഡ്വാൻസ്ഡ് കംഫർട്ട് സീറ്റ് അപ്ഹോൾസ്റ്ററി, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, 6 എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം വണ്ടിയിൽ കിട്ടും.

കൊടുക്കുന്ന പൈസയ്ക്ക് നല്ല ഒന്നാന്തരം യാത്രാ സുഖം തരുന്ന 5-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനമാണിത്. താത്പര്യമുള്ളവർക്ക് അധിക ചെലവില്ലാതെ ഓപ്ഷണൽ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലും തെരഞ്ഞെടുക്കാനാവും 177 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എയർക്രോസിന്റെ ഹൃദയം. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 17.5 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Citroen C5 Aircross SUV Get Variant Updates In India

അതായത് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ വാഹനത്തിലില്ലെന്ന് ചുരുക്കം. സ്നോ, ഗ്രിപ്പ് കൺട്രോൾ ഉള്ള ഓൾ-ടെറൈൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളുമായാണ് എസ്‌യുവി വരുന്നത് എന്നതും പ്രത്യേകം എടുത്തു പറയേണ്ട സംഗതിയാണ്. ഇപ്പോൾ ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി C5 എയർക്രോസിൽ 1.75 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും സിട്രൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

പക്ഷേ ഓടിച്ചാടി ഷോറൂമിലേക്ക് പോകുന്നതിന് മുമ്പ് ഈ ഓഫർ പരിമിതമായ 2023 ഇയർ മോഡലുകളിൽ മാത്രമേ ബാധകമാകൂവെന്നത് പ്രത്യേകം ഓർമിച്ച് വെക്കണേ. 2024 ഡിസംബർ 31 വരെയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ ഈ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ C5 എയർക്രോസിന്റെ പുതിയ മോഡൽ അവതരിപ്പിച്ചിരുന്നവെങ്കിലും ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള പദ്ധതികളൊന്നും സിട്രൺ ആസൂത്രണം ചെയ്‌തിട്ടില്ല.

More from DriveSpark

Article Published On: Thursday, November 21, 2024, 9:54 [IST]
English summary
Citroen c5 aircross suv get variant updates in india check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X