ഒറ്റയടിക്ക് കിട്ടിയത് 4,000 ഓർഡറുകൾ, സിട്രൺ ഇലക്‌ട്രിക് കാർ ഇനി നിരത്തുകളിൽ നിറയും

ഇലക്‌ട്രിക് വാഹനങ്ങൾ രാജ്യത്ത് ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ബെംഗളൂരു, ഡൽഹി പോലുള്ള വലിയ നഗരങ്ങളിൽ ടാക്‌സി ക്യാബുകളായി വരെ ഇവികളാണ് ഇപ്പോൾ ഓടുന്നത്. ഇത്തരം സിറ്റികളിൽ താമസിക്കുന്നതോ അല്ലെങ്കിൽ സഞ്ചരിച്ചിട്ടുള്ളതോ ആയ മലയാളികള്‍ക്ക് സുപരിചിതമായ പേരായിരിക്കാം ബ്ലൂസ്മാര്‍ട്ട് എന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ടാക്‌സി കമ്പനിയായ ഇവർ ഗതാഗത രംഗത്ത് സുസ്ഥിരത കൈവരിക്കുകയാണ്.

നേരത്തെ ടാറ്റയുടേയും മഹീന്ദ്രയുടേയും വാഹനങ്ങൾ ഉപയോഗിച്ചിരുന്ന കമ്പനിയുടെ ഫ്ലീറ്റിലേക്ക് ഇനിയിതാ സിട്രൺ eC3 ഇവി കൂടിയെത്തുകയാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് ക്യാബ് അഗ്രഗേറ്ററുകളിലൊന്നായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയുടെ ക്യാബായി ഓടാനുള്ള കരാറിൽ ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒപ്പിട്ടു കഴിഞ്ഞു. ഇതനുസരിച്ച് 12 മാസത്തേക്ക് ഇലക്ട്രിക് മൊബിലിറ്റി കമ്പനിക്ക് 4,000 eC3 ഇലക്ട്രിക് ഹാച്ച്ബാക്കുകൾ വാഗ്ദാനം ചെയ്യുമെന്ന് സിട്രൺ അറിയിക്കുകയും ചെയ്‌തു.

Citroen e-C3 EV Gets 4 000 Unit Order

ഇതിന്റെ ആദ്യഘട്ടമായി കമ്പനിക്ക് 125 യൂണിറ്റുകളും സിട്രൺ കൈമാറുകയുണ്ടായി. ബെംഗളൂരുവിലെ ബ്ലൂസ്മാർട്ട് മൊബിലിറ്റി ക്യാബ് അഗ്രഗേറ്ററിൻ്റെ ഇവി ചാർജിംഗ് ഹബ്ബിൽ നിന്നാണ് eC3 ഇലക്ട്രിക് ഹാച്ച്ബാക്കുകൾ ഫ്ലാഗ് ഓഫ് ചെയ്‌തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ eC3 ബ്ലൂസ്മാർട്ട് ക്യാബ് ഫ്ലീറ്റിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രഞ്ച് വാഹന നിർമാതാക്കളുടെ ഇന്ത്യയിലെ ആദ്യത്തെ ഇവി എന്ന നിലയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് eC3 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഒറ്റ ചാർജിൽ 320 കിലോമീറ്റർ വരെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചുമായാണ് സിട്രണിന്റെ ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ എത്തിയിരിക്കുന്നത്. 29.2 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിട്ടുള്ള ഈ ഇലക്ട്രിക് കാറിന് 56 bhp കരുത്തിൽ പരമാവധി 143 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാലും വാഹനം അടിപൊളിയാണ്. ഡിസി ഫാസ്റ്റ് ചാർജിംഗും സ്റ്റാൻഡേർഡ് ചാർജിംഗ് സൊല്യൂഷനുകളുമാണ് വണ്ടിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Citroen e-C3 EV Gets 4 000 Unit Order

ഡിസി ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് ചാർജ് ചെയ്‌താൽ സിട്രൺ eC3 വെറും 57 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാം. 15a പവർ സോക്കറ്റിലാണ് പ്ലഗ് ചെയ്യുന്നതെങ്കിൽ 10 ശതമാനത്തിൽ നിന്ന് ബാറ്ററി പൂർണമായി റീചാർജ് ചെയ്യാൻ ഏകദേശം 10.30 മണിക്കൂർ സമയമാണ് വേണ്ടിവരിക. ബ്ലൂസ്മാർട്ട് മൊബിലിറ്റി നിലവിൽ ടാറ്റ ടിഗോർ ഇവിയും എംജി ZS ഇവിയുമാണ് ഫ്ലീറ്റിൻ്റെ ഭാഗമായി ഉപയോഗിച്ചു വരുന്നത്.

ടിഗോർ ഇവി സിംഗിൾ ചാർജിൽ 315 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ZS ഇവി 450 കിലോമീറ്ററിലധികം റേഞ്ചാണ് നൽകുന്നത്. സിട്രൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് ബ്ലൂസ്മാർട്ടിലേക്ക് എത്തുന്നതോടെ സിറ്റി യാത്രകൾക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള ക്യാബുകളുടെ എണ്ണം വർധിപ്പിക്കാൻ ബ്ലൂസ്മാർട്ടിനെ സഹായിക്കും. പാസഞ്ചർ കാർ വിപണിയിൽ കാര്യമായി തിളങ്ങാനായില്ലെങ്കിലും ഇത്തരത്തിലൊരു കരാർ കിട്ടിയത് സിട്രണിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.

Citroen e-C3 EV Gets 4 000 Unit Order

രാജ്യത്തെ മെഗാസിറ്റികളിൽ റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾക്കുള്ള വർധിച്ചു വരുന്ന ഡിമാൻഡ് പരിഹരിക്കാൻ സിട്രൺ eC3 ഇവിയിലൂടെ സാധിക്കുമെന്ന് ബ്ലൂസ്മാർട്ട് മൊബിലിറ്റിയുടെ സിഇഒയും സഹസ്ഥാപകനുമായ അൻമോൽ ജഗ്ഗി പറഞ്ഞു. ലൈവ്, ഫീൽ, ഷൈൻ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് ഹാച്ച്ബാക്കിന് 11.61 ലക്ഷം മുതൽ 13.50 ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ എക്സ്ഷോറൂം വില വരുന്നത്.

റിയർ പാർക്കിംഗ് ക്യാമറ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റിയർ വൈപ്പർ, വാഷർ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 35 സ്മാർട്ട് കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന മൈസിട്രോൺ കണക്ട് ആപ്പ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണക്കുന്ന 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാനുവല്‍ എസി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം വരുന്നത്.

Citroen e-C3 EV Gets 4 000 Unit Order

6.8 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ യോഗ്യമായ രീതിയിലാണ് വണ്ടി ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന് ഇവിയെ പരമാവധി 107 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും പ്രാപ്‌തമാക്കുന്നുണ്ട്. സേഫ്റ്റിയിലും ഇലക്ട്രിക് വാഹനം മോശമല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളെല്ലാം സ്റ്റാൻഡേർഡാണ്.

More from DriveSpark

Article Published On: Tuesday, March 19, 2024, 13:02 [IST]
English summary
Citroen e c3 ev gets 4000 unit order from indias first electric taxi company bluesmart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X