ഒരമ്മ പെറ്റ മക്കളാണേലും സ്വിഫ്റ്റിനേക്കാൾ കേമം ഡിസയർ തന്നെ; ഇതൊക്കെ അറിഞ്ഞാൽ വാങ്ങിപ്പോവും

ഏറെക്കാലമായി ഇന്ത്യക്കാരുടെ ജനപ്രിയ കാറുകളായി സ്വിഫ്റ്റും ഡിസയറും അരങ്ങുവാഴാൻ തുടങ്ങിയിട്ട് കാലംകുറേയായി. ഭൂരിഭാഗം ആളുകളും ഹാച്ച്ബാക്കിന്റെ പിന്നാലെയാണെങ്കിലും പതിനായിരക്കണക്കിന് ആളുകൾ മാസം വാങ്ങിക്കൊണ്ടിരുന്ന കാറായിരുന്നു ഡിസയർ. ഡീസൽ എഞ്ചിനെല്ലാം ഉണ്ടായിരുന്നപ്പോൾ ഈ സെഡാൻ വേറെ ലെവലായിരുന്നു. ഇന്ന് ടാക്‌സിക്കാർക്കാണ് ഇവനോട് പ്രിയമെങ്കിലും അധികം താമസിയാതെ വീടുകളിലെല്ലാം ഡിസയർ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവികളുടെ വരവോടെ ആകെ പെട്ടുപോയെങ്കിലും തലമുറ മാറ്റത്തിലൂടെ ആളുകളെ പിടിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സ്വിഫ്റ്റ് മാറിയതു പോലെയൊരു പരിഷ്ക്കാരമാണ് ഏവരും കാത്തിരിക്കുന്നത്. എന്നാൽ സ്വിഫ്റ്റിന് ഡിക്കി വെച്ചതുപോലെയാരു നവീകരണം മാത്രമാണെങ്കിൽ സംഗതി പാളുമെന്ന് മാരുതിക്കറിയാം. ആയതിനാൽ സ്വിഫ്റ്റിനേക്കാൾ മിടുക്കനായാവും ഏറ്റവും പുതിയ ഡിസയർ അരങ്ങത്തേക്ക് എത്തുകയെന്നാണ് വിവരം. 2024 സ്വിഫ്റ്റിൽ നിന്ന് അതേ എഞ്ചിൻ കടമെടുക്കുമെങ്കിലും ഫീച്ചർ നിരയിൽ കോംപാക്ട് സെഡാൻ വേറിട്ടുനിൽക്കും.

Comparing New Gen Maruti Dzire Vs Swift

ഔദ്യോഗിക അവതരണം നടക്കുമ്പോൾ ഡിസയറിൻ്റെ പ്രധാന വിവരങ്ങളും വിലയും വെളിപ്പെടുത്തും. ഡിസയറിനെ സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണെന്ന് വിശദമായി അറിഞ്ഞാൽ ആരായാലും വാങ്ങിപ്പോവുമെന്നാണ് വിവരം. നവംബർ 11-ന് പുതിയ ഭാവത്തിലും രൂപത്തിലും സെഡാൻ അവതരിക്കുമെന്നാണ് വിവരം. സ്വിഫ്റ്റിനേക്കാൾ അധികമായി ഡിസയറിന് കിട്ടുന്ന സവിശേഷതകൾ എന്തെല്ലാമെന്ന് പറഞ്ഞുതരാം.

സൺറൂഫ്: ഇക്കാലത്ത് കാറുകളിൽ എല്ലാവരും ആവശ്യപ്പെടുന്നൊരു ഫീച്ചറായി മാറിയിരിക്കുകയാണ് സൺറൂഫ്. ഇതിന്റെ ശരിയായ ഉപയോഗം ഇന്ത്യയിൽ ഇല്ലെങ്കിലും ഒരു ആഡംബരത്തിന്റെ പ്രതീകമായി സംഗതി മാറിയിട്ടുണ്ട്. പുതിയ ഡിസയറിൽ സെഗ്‌മെന്റ് ഫസ്റ്റ് ഫിക്സഡ് സൺറൂഫ് അവതരിപ്പിക്കുമെന്നാണ് സ്ഥിരീകരണം. ഹോണ്ട അമേസും പിന്നീട് ഈ ഫീച്ചർ അവതരിപ്പിക്കുമെങ്കിലും ഒന്നാമൻ ഡിസയറായിരിക്കും.

Comparing New Gen Maruti Dzire Vs Swift

ഡിസൈൻ: പുതിയ സ്വിഫ്റ്റുമായി സമാനമായ ഡിസൈൻ ഭാഷ്യം ഉണ്ടാവുമെങ്കിലും ഒറ്റ നോട്ടത്തിൽ സമാനതകളൊന്നും കണ്ടുപിടിക്കാനായേക്കില്ല. ധാരാളം ക്രോം ആക്‌സൻ്റുകളുള്ള പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, പുതുക്കിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവയുൾപ്പെടെ സൂക്ഷ്മമായ വ്യത്യാസങ്ങളായിരിക്കും മാരുതി സുസുക്കി അവതരിപ്പിക്കുക.

ഇൻ്റീരിയറും ഫീച്ചറുകളും: 2024 സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ ഡാഷ്‌ബോർഡ് ലേഔട്ട് ഡിസയർ പിന്തുടരും. അതോടൊപ്പം തന്നെ 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയും അതേപടി നിലനിർത്തും. സ്വിഫ്റ്റിൻ്റെ ഓൾ ബ്ലാക്ക് ട്രീറ്റ്‌മെൻ്റിൽ നിന്ന് വ്യത്യസ്തമായി ബ്ലാക്ക് ആൻഡ് ബീജ് ക്യാബിൻ തീം ഉപയോഗിച്ച് കോംപാക്‌ട് സെഡാനെ കമ്പനി കൂടുതൽ ആഡംബരമാക്കും. കൂടാതെ 360 ഡിഗ്രി ക്യാമറ ഡിസയറിൻ്റെ പകിട്ട് ഇരട്ടിയാക്കുകയും ചെയ്യും.

Comparing New Gen Maruti Dzire Vs Swift

ബൂട്ട് സ്പേസ്: ഒരു സെഡാൻ മോഡലായി വരുന്ന പുതിയ ഡിസയറിന് തീർച്ചയായും സ്വിഫ്റ്റ് ഹാച്ച്ബാക്കിനെക്കാൾ വലിയ ബൂട്ട് സ്പേസ് ഉണ്ടായിരിക്കും. ഡിസയർ ഒരു സിഎൻജി എഞ്ചിനും അവതരിപ്പിക്കും. ഇത് ട്വിൻ സിലിണ്ടർ ലേഔട്ട് സ്വീകരിക്കുമോ എന്നത് കണ്ടറിയണം. എങ്കിലും അധിക സ്പേസിന്റെ കാര്യത്തിൽ സെഡാൻ കിടിലമായിരിക്കും. ഏത് ലോംഗ് ട്രിപ്പിനും സജ്ജമായ എല്ലാ സാധാനങ്ങളും കാറിൽ കയറ്റാൻ പറ്റും.

കളർ ഓപ്ഷനുകൾ: ഡിസയറിൻ്റെ നിലവിലെ മോഡലിൽ 7 മോണോടോൺ നിറങ്ങളാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഇക്കാര്യത്തിലും സ്വിഫ്റ്റിൽ നിന്നും സെഡാന് വേറിട്ടു നിൽക്കാനും. സ്വിഫ്റ്റും ഡിസയറും വ്യത്യസ്ത മുൻഗണനകൾ നിറവേറ്റാനാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെങ്കിലും കൂടുതൽ സ്പേസും മാന്യമായ ഫീച്ചറുകളും തേടുന്ന സ്വിഫ്റ്റ് ആരാധകർക്ക് ഡിസയർ സെഡാൻ അനുയോജ്യമായ ഓപ്ഷൻ തന്നെയാണ്.

ഏകദേശം 7 ലക്ഷം രൂപ മുതലാവും മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ഡിസറിന് പ്രതീക്ഷിക്കുന്ന പ്രാരംഭ എക്സ്ഷോറൂം വില. ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിൽ ടാറ്റ ടിഗോർ, ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ തുടങ്ങിയ മോഡലുകളോടാവും പുതുതലമുറ മാരുതി ഡിസയർ മാറ്റുരയ്ക്കുക. ഒപ്പം ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള എസ്‌യുവികളോടും ഡിസയറിന് മല്ലടിക്കേണ്ടി വരും.

More from DriveSpark

Article Published On: Tuesday, October 29, 2024, 12:07 [IST]
English summary
Comparing new gen maruti dzire vs swift major differences uncovered
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X