ഡിസയർ വന്നു, മാരുതി ഇനി പുറത്തിറക്കാൻ പോവുന്നത് 500 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി; ടാറ്റ ഞെട്ടും

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാരുതി സുസുക്കി അരങ്ങുവാഴാൻ തുടങ്ങിയിട്ട് കാലങ്ങളായതാണ്. ഇതുവരെ ഒരു എതിരാളിക്കും വിൽപ്പന കണക്കുകളുടെ കാര്യത്തിൽ മാരുതിയെ വെല്ലുവിളിക്കാനിയിട്ടില്ലെന്നതാണ് രസകരമായ സംഗതി. ഇതുവരെ സേഫ്റ്റിയില്ലെന്നും പറഞ്ഞായിരുന്നു എതിരാളികൾ പരിഹസിച്ചിരുന്നതെങ്കിൽ ഡിസയറിന്റെ വരവോടെ അതിന്റെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. കോംപാക്‌ട് സെഡാന്റെ വരവോടെ മാരുതി അടങ്ങിയിരിക്കുമെന്നാണ് എതിരാളികൾ കരുതിയിരിക്കുന്നതെങ്കിൽ തെറ്റി കേട്ടോ. കമ്പനി അടുത്തതായി പുറത്തിറക്കാൻ പോവുന്നത് ഒരു ഇലക്‌ട്രിക് എസ്‌യുവിയായിരിക്കും. ഇതറിയുന്നതോടെ ഉറക്കം പോവുന്നത് വൈദ്യുത വാഹന രംഗത്തെ അതികായകൻമാരായ ടാറ്റ മോട്ടോർസിനായിരിക്കും.

ഇറ്റലിയിലെ മിലാനിൽ നടന്ന ഒരു അന്താരാഷ്ട്ര പരിപാടിയിൽ അവതരിപ്പിച്ച ഇ-വിറ്റാരയായിരിക്കും മാരുതി സുസുക്കിയുടേതായി ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന അടുത്ത വാഹനം. ഇവി രംഗത്തേക്കുള്ള കമ്പനിയുടെ പ്രവേശനം ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച eVX കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇ-വിറ്റാര നിർമിച്ചിരിക്കുന്നത്.

e Vitara Electric SUV Is The Next Biggest Launch From Maruti Suzuki

റിപ്പോർട്ടുകൾ പ്രകാരം 2025 ഏപ്രിലിലോ മെയ് മാസത്തിലോ കാറിൻ്റെ ഉത്പാദനം ഗുജറാത്തിലെ സുസുക്കിയുടെ ഇലക്ട്രിക് വാഹന നിർമാണ കേന്ദ്രത്തിൽ ആരംഭിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹാർടെക്‌റ്റ്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിറ്റാര പണികഴിപ്പിക്കുന്നത്. പെർഫോമൻസും എനർജി എഫിഷൻസിയും മെച്ചപ്പെടുത്താനായി ഈ പ്ലാറ്റ്ഫോം ഭാരം കുറഞ്ഞതാക്കിയിട്ടുണ്ട്.

കാഴ്ച്ചയിൽ സുന്ദരക്കുട്ടപ്പനായാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ ഒരുക്കിവെച്ചിരിക്കുന്നത്. ഡീസൈനിലേക്ക് നോക്കിയാൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ട്രൈ-സ്ലാഷ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മുൻവശത്തെ ചാർജിംഗ് പോർട്ടുകൾ, റിയർ വീൽ ആർച്ചുകൾ എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയെ അഴകനാക്കുന്നുണ്ട്. 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളിലാവും മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി നിരത്തിലെത്തുക.

e Vitara Electric SUV Is The Next Biggest Launch From Maruti Suzuki

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4,275 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസും 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് മാരുതി ഇ-വിറ്റാരയ്ക്കുള്ളത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാക്കിയാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. വൺ-പീസ് ഡിസ്‌പ്ലേ, സെൻ്റർ കൺസോളിനുള്ള പുതിയ ഡിസൈൻ, വെർട്ടിക്കൽ എയർ വെൻ്റുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ആരേയും മയക്കും.

ഒറ്റനോട്ടത്തിൽ ഡിസൈൻ മിനിമലിസ്റ്റിക് ആണെങ്കിലും വളരെ പ്രായോഗികമായാണ് മാരുതി ഇ-വിറ്റാരയെ ഒരുക്കിയിരിക്കുന്നത്. വയർലെസ് ഫോൺ ചാർജർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കർട്ടൻ എയർബാഗുകൾ, ഹീറ്റഡ് മിററുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ചില ADAS ഫീച്ചറുകൾ തുടങ്ങിയവയും മോഡലിലുണ്ടാവും.

e Vitara Electric SUV Is The Next Biggest Launch From Maruti Suzuki

ബാറ്ററി പായ്ക്കിന്റെ കാര്യത്തിൽ 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാവും മാരുതി സുസുക്കി ഇ-വിറ്റാര വാഗ്‌ദാനം ചെയ്യുക. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്. കൃത്യമായ റേഞ്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇ-വിറ്റാര ഫുൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ നൽകുമെന്ന് പ്രതീക്ഷിക്കാം.

സിംഗിൾ മോട്ടോറുള്ള 49kWh ബാറ്ററി പായ്ക്ക് 144 bhp കരുത്തിൽ പരമാവധി 189 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ വലിയ 61 kWh ബാറ്ററി 174 bhp പവറിൽ 189 Nm torque വരെ നൽകും. അതേസമയം ഓൾവീൽ ഡ്രൈവ് സംവിധാനമുള്ള വേരിയന്റുകൾക്ക് 300 Nm ടോർക്കുണ്ടാവുമെന്നാണ് വിവരം. ഓൾഗ്രിപ്പ് സംവിധാനമുള്ളതിനാൽ ഓഫ്-റോഡിനും ഇലക്ട്രിക് എസ്‌യുവി ഉപോഗിക്കാനായേക്കും. അങ്ങനെ മൊത്തത്തിൽ വിപ്ലവമായിരിക്കും മാരുതിയുടെ ആദ്യ ഇവി.

More from DriveSpark

Article Published On: Wednesday, November 13, 2024, 13:32 [IST]
English summary
E vitara electric suv is the next biggest launch from maruti suzuki details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X