7 സീറ്റർ ആയി വരെ ഉപയോഗിക്കാവുന്ന ഓഫ്-റോഡർ എസ്‌യുവി; കലക്കാൻ 'ദേസി ജി-വാഗൺ' 5-ഡോർ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെഗ്മെന്റാണ് ഓഫ്-റോഡ് എസ്‌യുവികളുടേത്. മഹീന്ദ്ര ഥാർ അരങ്ങുവാഴുന്നിടത്ത് പണ്ടേ മഹീന്ദ്രയ്ക്ക് വെല്ലുവിളിയായി നിലകൊള്ളുന്നൊരു മോഡലാണ് ഫോഴ്‌സ് ഗൂർഖ. രണ്ടാംതലമുറ ആവർത്തനത്തിൽ പൊലീസ് സേനയിൽ വരെ കയറിക്കൂടിയ വാഹനം ശരിക്കും മുൻഗാമിയേക്കാൾ മിടുക്കനായാണ് എത്തിയത്. എന്നിരുന്നാലും ആളുകളെല്ലാം ഥാറിന് പിന്നാലെയാണ്.

മാരുതി ജിംനി കൂടി സെഗ്മെന്റിലേക്ക് എത്തിയതോടെ ഗൂർഖയും ഥാറും വരെ ആദ്യമൊന്ന് ഭയന്നിരുന്നു. 5-ഡോർ പ്രായോഗികതയാണ് മാരുതി എസ്‌യുവി ഇവരിൽ നിന്നും വ്യത്യസ്‌തരാക്കിയത്. എന്നാൽ ഇപ്പോൾ ഇരുവരും ഇതേതന്ത്രവുമായി കളംനിറയാൻ പോവുകയാണ്. ഥാർ എത്താൻ ഇനിയും വൈകുമെങ്കിൽ ഫോഴ്‌സ് അധികം വൈകാതെ തന്നെ പുതിയ വിപ്ലവത്തിന് തിരികൊളുത്തിയെത്തും.

Force Gurkha 5-door SUV Teased

അതിന്റെ ഭാഗമായിതാ വരാനിരിക്കുന്ന ഗൂർഖ 5-ഡോർ എസ്‌യുവിയുടെ ആദ്യ ടീസർ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഫോഴ്‌സ് മോട്ടോർ‌സ്. വിവിധ പ്രീ-പ്രൊഡക്ഷൻ ഘട്ടങ്ങളിൽ രാജ്യത്തുടനീളം പരീക്ഷണയോട്ടം നടത്തി വിജയിച്ചതിനു ശേഷമാണ് ഗൂർഖ വിപണനത്തിന് തയാറെടുക്കുന്നത്. ബ്രാൻഡ് വളരെക്കാലമായി ഗൂർഖ 5-ഡോർ പരീക്ഷിച്ചുവരികയായിരുന്നു. എന്തായാലും നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഈ വർഷം പകുതിയോടെ ഇന്ത്യയിൽ അവതരിപ്പിക്കും.

ജീപ്പ് റാങ്ലറിനെ അടിസ്ഥാനമാക്കിയാണ് ഥാർ പണികഴിപ്പിച്ചിരിക്കുന്നതെങ്കിൽ ഓഫ്-റോഡ് രാജാവായ മെർസിഡീസ് ജി-വാഗണിനെ അടിസ്ഥാനമാക്കിയാണ് ഗൂർഖ ഒരുങ്ങിയിരിക്കുന്നത്. ദേസി ജി-വാഗൺ എന്ന വിളിപ്പേരും അങ്ങനെ ഗൂർഖയ്ക്ക് സ്വന്തമാക്കാനായി. 5-ഡോർ പതിപ്പ് വരുമ്പോഴും ഡിസൈനിലൊന്നും കാര്യമായ പരിഷ്ക്കാരം ഒന്നുമുണ്ടായേക്കില്ല. നിലവിൽ വിൽപ്പനയിലുള്ള ഗൂർഖ 3-ഡോറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതാണ് ശ്രദ്ധേയം.

Force Gurkha 5-door SUV Teased

എങ്കിലും ആദ്യ കാഴ്ച്ചയിൽ വ്യത്യസ്‌തനാക്കാനായി വൃത്താകൃതിയിലുള്ള യൂണിറ്റുകൾക്ക് പകരമുള്ള പുതിയ സ്ക്വയർ ഹെഡ്‌ലാമ്പുകൾ ഉൾപ്പെടെ പുതിയ ഡിസൈൻ ഘടകങ്ങൾ ഫോഴ്‌സ് ഗൂർഖ 5-ഡോർ അവതരിപ്പിക്കുമെന്ന് മുമ്പത്തെ സ്പൈ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്. പക്ഷേ നിലവിലുള്ള ടൂ സ്ലാറ്റ് ഗ്രിൽ മുൻവശത്ത് അതേപടി തുടർന്നും കൊണ്ടുപോവുമെന്നാണ് വിവരം.

3-ഡോർ പതിപ്പിൽ കാണുന്ന 16 ഇഞ്ച് വീലുകളിൽ നിന്ന് വ്യത്യസ്തമായി ലൈഫ്‌സ്റ്റൈൽ എസ്‌യുവിയിൽ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ കമ്പനി സജ്ജീകരിക്കും. ഫ്രണ്ട്, റിയർ ബമ്പറുകളിലും ചെറിയ മാറ്റങ്ങളൊക്കെ കാണാനാവും. അതിനുപുറമെ രണ്ട് അധിക റിയർ ഡോറുകളും കൂടി വാഹനത്തിലേക്ക് ചേരും. മറ്റ് പ്രധാന മാറ്റങ്ങളൊന്നും സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.

Force Gurkha 5-door SUV Teased

ഇനി ഇന്റീരിയറിലേക്ക് കയറിയാലും പ്രീമിയം കാർ ഫീൽ തന്നെയായിരിക്കും ഫോഴ്‌സ് മോട്ടോർസ് നിലനിർത്തുക. മൊത്തത്തിലുള്ള ക്യാബിൻ ലേഔട്ട് മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഗൂർഖ 5-ഡോറിൽ സെൻ്റർ കൺസോളിൽ ഡ്രൈവർ സീറ്റിനോട് ചേർന്ന് ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4WD നോബ് സജ്ജീകരിച്ചിട്ടുണ്ടെന്ന് മുൻ പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

നേരെമറിച്ച്, ഗൂർഖ 3-ഡോറിൽ വെവ്വേറെ ഫ്രണ്ട്, റിയർ ഡിഫ്-ലോക്ക് ലിവറുകളാണ് കാണാനാവുന്നത്. ഒപ്പം ഗിയർ ലിവറിന് പിന്നിൽ സ്വമേധയാ പ്രവർത്തിപ്പിക്കുന്ന ട്രാൻസ്ഫർ കെയ്സുമാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകളോടെയായിരിക്കും ഗൂർഖ 5-ഡോർ വരികയെന്ന സൂചനയും ലഭിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ലൈഫ്-സ്റ്റൈൽ ഓഫ്റോഡർ എസ്‌യുവി സെഗ്മെന്റിൽ വിപ്ലവം കൊണ്ടുവരാൻ മോഡലിനാവും.

Force Gurkha 5-door SUV Teased

5-സീറ്റർ രണ്ട്-വരി പതിപ്പ്, 6-സീറ്റർ മൂന്ന്-വരി പതിപ്പ്, അതുപോലെ തന്നെ 7-സീറ്റർ മൂന്ന്-വരി പതിപ്പ്, മൂന്നാം നിരയിൽ രണ്ട് വ്യക്തിഗത ക്യാപ്റ്റൻ സീറ്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന സീറ്റിംഗ് സംവിധാനത്തോടെ എസ്‌യുവി സ്വന്തമാക്കാനാവും. ഗൂർഖയുടെ 5-ഡോർ ആവർത്തനത്തിന് 2,825 mm നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും. ഇത് 3-ഡോർ പതിപ്പിനേക്കാൾ 425 mm നീളമുള്ളതാണെന്ന കാര്യവും ഓർമിക്കണേ.

മെർസിഡീസിൽ നിന്നുള്ള അതേ 2.6 ലിറ്റർ ഫോർ സിലിണ്ടർ, ടർബോ ഡീസൽ എഞ്ചിനായിരിക്കും 5-ഡോർ ഗൂർഖയ്ക്കും തുടിപ്പേകാൻ എത്തുക. ഇത് 91 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരിക്കും സ്റ്റാൻഡേർഡായി ലഭിക്കുക. അതേസമയം ഓട്ടോമാറ്റിക് ഗിയർബോക്‌സ് കിട്ടാൻ സാധ്യതയില്ലെന്നാണ് വിവരം. റിയർ-വീൽ ഡ്രൈവും 4x4 കോൺഫിഗറേഷനുമായി എസ്‌യുവി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Force Gurkha 5-door SUV Teased

വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൻ്റെ (2024-25) ആദ്യ പാദത്തിൽ ഫോഴ്സ് ഗൂർഖ 5-ഡോർ ഇന്ത്യയിൽ അവതരിപ്പിക്കും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഫോഴ്‌സ് ഗൂർഖ 3-ഡോറിൻ്റെ വില 15.10 ലക്ഷം രൂപയാണ്. പുതിയ 5-ഡോർ വരുമ്പോൾ ഏകദേശം 1.50 ലക്ഷം രൂപയോളം അധികം മുടക്കേണ്ടി വന്നേക്കാമെന്നാണ് അനുമാനം. വിപണിയിലെത്തുമ്പോൾ മാരുതി ജിംനിയുമായാവും പ്രധാന മത്സരം. എന്നാൽ ഈ വർഷം അവസാനത്തോടെ മഹീന്ദ്ര ഥാർ 5-ഡോർ കൂടിയെത്തുമ്പോൾ സംഭവം കൂടുതൽ കളറാവും.

More from DriveSpark

Article Published On: Wednesday, March 27, 2024, 12:14 [IST]
English summary
Force gurkha 5 door suv teased launch timeline expected price and rivals in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X