ഇനി ഗിയറിടാതെ ഗൂർഖ ഓടിക്കാം, ഫോഴ്‌സിന്റെ ആ തീരുമാനവും ഇങ്ങെത്തി... അപ്പോ എങ്ങനാ വാങ്ങുവല്ലേ?

ഓഫ്-റോഡ് പ്രേമികൾക്കിടയിൽ അന്യായ ഫാൻസുള്ള വണ്ടിയാണ് ഫോഴ്‌സ് ഗൂർഖ. പണ്ടത്തെ ഥാർ പോലെ പരുക്കൻ എസ‌്‌യുവികൾക്കിടയിലെ രണ്ടാമനായിരുന്നു ഈ മുതൽ. പിന്നീട് ഫാമിലികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ 2020-ൽ രൂപമാറ്റം വരുത്തി പുറത്തിറക്കുകയും ചെയ്‌തു. എന്നിട്ടും കാര്യമായി ആളുകളെ കൈയിലെടുക്കാനായില്ലെങ്കിലും പൊലീസിൽ സേനയിൽ ഉൾപ്പടെ കയറിക്കൂടാൻ ഗൂർഖയ്ക്ക് സാധിച്ചിട്ടുണ്ട്. ഉയർന്ന വിലയും പെർഫോമൻസിലെ പോരായ്‌മകളുമെല്ലാമായിരുന്നു ഇവനെ ആളുകൾക്കിടയിൽ നിന്നും അകറ്റി നിർത്തിയിരുന്നത്. ലൈഫ്‌ സ്‌റ്റൈൽ അഡ്വഞ്ചർ എസ്‌യുവി സെഗ്‌മെൻ്റ് ശക്തമായ വളർച്ച കൈവരിച്ചതോടെ ഇതിനെല്ലാം പരിഹാരം കണ്ടെത്തി വീണ്ടും ഒന്ന് മിനുങ്ങി ഫോഴ്‌സിന്റെ സ്പോർട് യൂട്ടിലിറ്റി വാഹനം വിപണിയിലേക്ക് അടിത്തിടെയെത്തി.

അങ്ങനെ ആളുകളുടെ മനസിൽ കയറിക്കൂടാൻ ഗൂർഖയ്ക്കായി. പ്രധാന ശത്രുവായ മഹീന്ദ്ര ഥാർ 5-ഡോർ അവതരിപ്പിക്കുന്നതിനു മുമ്പേ ഫോഴ്‌സ് ഗൂർഖയെ 5-ഡോറുമായി വിപണിയിൽ എത്തിച്ചു. ഇപ്പോൾ 3,5 ഡോർ പതിപ്പുകളിൽ എസ്‌യുവി വാങ്ങാനാവും. ഒപ്പം പെർഫോമൻസും മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. എന്നിരുന്നാലും ഓട്ടോമാറ്റിക് ട്രാൻസ്‌മിഷന്റെ കുറവ് വാഹനത്തിൽ നിഴലിക്കുന്നുണ്ടെന്ന് പലരും പരാതി പറയുന്നുണ്ട്.

Force Gurkha Automatic Variants Details Out Ahead Of Launch

ഇത് കേട്ടറിഞ്ഞ ഫോഴ്‌സ് മോട്ടോർസാവട്ടെ ഉചനടി പരിഹാരം കാണാനുള്ള വഴികളും കണ്ടെത്തി. ഒരു വലിയ വിഭാഗം ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗൂർഖയുടെ പുതിയ 3-ഡോർ, 5-ഡോർ പതിപ്പുകൾ അടുത്തിടെ പുറത്തിറക്കിയെങ്കിലും ഷോറൂമിലെത്തുമ്പോഴാണ് പലരും ഇതിന് ഓട്ടോമാറ്റിക് ഓപ്ഷൻ ഇല്ലെന്ന് മനസിലാക്കുന്നത്. ക്ലച്ച്ലെസ് മോഡലുകൾക്ക് ഇന്നത്തെ കാലത്ത് ലഭിക്കുന്ന ഡിമാന്റ് അറിയാമായിരുന്നിട്ടും കമ്പനി പിൻമാറി നിൽക്കുന്നത് ആളുകൾക്ക് എന്നുമൊരു അത്ഭുതമായിരുന്നു.

ഓൾ-ടെറൈൻ കഴിവുകൾക്കും വിശാലമായ ഓഫ്-റോഡ് ഉപകരണങ്ങൾക്കും ജനപ്രിയമായിരുന്നിട്ടും മാനുവൽ ഗിയർബോക്‌സിൽ മാത്രം വിപണിയിൽ എത്തിച്ചത് വിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് ഗൂർഖയ്ക്ക് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ്റെ സാധ്യതയെ ഫോഴ്സ് മോട്ടോർസ് വിലയിരുത്താൻ തുടങ്ങിയത്. അധികം വൈകാതെ എസ്‌യുവിയുടെ 3-ഡോർ, 5-ഡോർ വേരിയൻ്റുകളിൽ ക്ലച്ച്ലെസ് സംവിധാനം വാഗ്ദാനം ചെയ്യുമെന്നാണ് വിവരം.

Force Gurkha Automatic Variants Details Out Ahead Of Launch

പ്രമുഖ ആഗോള വിതരണക്കാരായ ജാറ്റ്‌കോയിൽ (ജപ്പാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കമ്പനി) നിന്നാണ് ഫോഴ്‌സ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാങ്ങുന്നത്. ഇന്ത്യയിൽ നിസാൻ മാഗ്‌നൈറ്റിനും റെനോ കൈഗറിനും സിവിടി ഗിയർബോക്‌സാണ് നിലവിൽ ജാറ്റ്‌കോയാണ് (JATCO) വിതരണം ചെയ്യുന്നത്. അന്താരാഷ്‌ട്ര വിപണിയിലുടനീളം, ഗിയർബോക്‌സ് ഓപ്ഷനുകളുടെ സമഗ്രമായ ശ്രേണിയും ബ്രാൻഡ് നിർമിക്കുന്നുണ്ട്.

സിവിടിക്ക് പുറമെ ഫ്രണ്ട് വീൽ ഡ്രൈവ് (FWD) മോഡലുകൾക്കായി 4, 6 സ്പീഡ് യൂണിറ്റുകൾ ഉൾപ്പെടുന്ന ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ജാറ്റ്കോ വിതരണം ചെയ്യുന്നുണ്ട്. റിയർ വീൽ ഡ്രൈവ് (RWD) മോഡലുകൾക്ക് കമ്പനി 5, 7, 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളും വിദേശ രാജ്യങ്ങളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂർഖയെ സംബന്ധിച്ചിടത്തോളം ഫോഴ്‌സ് മോട്ടോർസ് 7-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിക്കാനാണ് സാധ്യത.

Force Gurkha Automatic Variants Details Out Ahead Of Launch

എസ്‌യുവിയുടെ 4×4 സജ്ജീകരണത്തിൽ ഇതിന് നന്നായി പ്രവർത്തിക്കാനാകും. കൂടാതെ 7-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഹൈ, ബോട്ടം എൻഡ് ടോർക്ക് കൈവരിക്കാനും ഗൂർഖയെ സഹായിക്കും. മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് നേടാനാകുന്ന അതേ നിലവാരത്തിൽ ഓഫ്-റോഡ് പെർഫോമൻസ് നിലനിർത്താനാകുമെന്നും ഈ യൂണിറ്റിനാവും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇല്ലാത്തത് ഫോഴ്‌സ് ഗൂർഖയെ പിന്നോട്ടുവലിച്ചിരുന്ന കാര്യമാണ്.

പുതിയ നീക്കത്തോടെ വിപണിയിൽ കുതിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബ്രാൻഡ്. മാരുതി ജിംനിക്കും മഹീന്ദ്ര ഥാറിനും ഈ തീരുമാനം വലിയ തിരിച്ചടിയാവാനും സാധ്യതയുണ്ട്. 2.6 ലിറ്റർ, 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഗൂർഖ എസ്‌യുവിക്ക് തുടിപ്പേകുന്നത്. പുതിയ മാറ്റങ്ങളോടെ ഈ എഞ്ചിന് 140 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അപാരമായ കഴിവുള്ള ഒരു ഓഫ്-റോഡറായാണ് ഇതിനെ പലരും കാണുന്നത്.

മികച്ച ഇൻ-ക്ലാസ് ഗ്രൗണ്ട് ക്ലിയറൻസ് 233 എംഎം, 4×4 ഇലക്ട്രോണിക് ഷിഫ്റ്റ്, എയർ ഇൻടേക്ക് സ്‌നോർക്കൽ, രണ്ട് ആക്‌സിലുകളിലും മെക്കാനിക്കലി ആക്‌ച്വേറ്റഡ് ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവയാണ് ഫോഴ്‌സ് ഗൂർഖയെ ഓഫ്-റോഡിംഗിൽ വേറിട്ടു നിർത്തുന്നത്. എസ്‌യുവിയുടെ 3-ഡോർ, 5-ഡോർ ഗൂർഖ വേരിയൻ്റുകൾക്ക് നിലവിൽ യഥാക്രമം 16.75 ലക്ഷം രൂപയും 18 ലക്ഷം രൂപയുമാണ് വില. ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് ഒരു ലക്ഷം രൂപയെങ്കിലും അധികമായി മുടക്കേണ്ടി വന്നേക്കാം.

More from DriveSpark

Article Published On: Friday, June 21, 2024, 13:30 [IST]
English summary
Force gurkha automatic variants details out ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X