തലൈവർ റിട്ടേൺസ്, സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ച് ഫോർഡ്: കരുത്തൻ എൻഡവർ ചെന്നൈയിൽ പണിയും

നിർത്തിപ്പോയെങ്കിലും ഇന്നും ഇന്ത്യയിൽ ഏറെ ഫാൻസുള്ള വണ്ടിക്കമ്പനിയാണ് ഫോർഡ് (Ford). ബിൽഡ് ക്വാളിറ്റി കൊണ്ടും കിടിൻ എഞ്ചിനുകൾകൊണ്ടും ഇന്ത്യക്കാരെ വിസ്‌മയിപ്പിച്ച അമേരിക്കൻ വാഹന നിർമാതാക്കൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന അനേകം വണ്ടിഭ്രാന്തൻമാരും നമുക്കിടയിലുണ്ട്. നഷ്ടം കുമിഞ്ഞുകൂടിയതും വളര്‍ച്ചയുടെ അഭാവവും മൂലവുമാണ് 2021-ൽ ഇന്ത്യ വിടുന്നതെന്ന പ്രഖ്യാപനം ഫോര്‍ഡ് നടത്തുന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജ്യംവിട്ട കമ്പനി തിരിച്ചു വരാൻ എന്തെങ്കിലും വഴിയൊരുങ്ങുമോയെന്നാണ് അന്ന് മുതൽ ആളുകൾ കാത്തിരുന്നത്. ഇടയ്ക്ക് തിരിച്ചുവരവിന്റെ സാധ്യതകൾ പങ്കുവെച്ച് എന്തൊക്കെയോ വാർത്തകളും പുറത്തുവന്നിരുന്നു.

സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യയിൽ നിന്നും പിൻവാങ്ങിയത്. അടുത്തിടെയായി എൻഡവറും റാപ്റ്ററും ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടതോടെ ഫോര്‍ഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ഊഹാപോഹങ്ങൾക്ക് ശക്തിയാർജിക്കുകയും ചെയ്‌തു. ഇപ്പോഴിതാ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരുന്നതായുള്ള ഔദ്യോഗിക അറിയിപ്പും വന്നിരിക്കുകയാണ്.

Ford India Considering To Reopen Tamil Nadu Factory

ഇതിന് മുൻകൈ എടുത്തതാവട്ടെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്. യുഎസ് സന്ദര്‍ശിക്കുന്ന സ്റ്റാലിന്‍ ഫോര്‍ഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകൾ നടത്തിക്കഴിഞ്ഞു. ഇന്ത്യയിലെ നിർമാണം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാന്‍ ഫോർഡ് അധികൃതര്‍ ഈ മാസം അവസാനം തമിഴ്നാട് സന്ദര്‍ശിക്കുമെന്നാണ് വാർത്തകൾ. മിഷിഗണിലെ ഫോർഡ് ആസ്ഥാനത്ത് കമ്പനിയുടെ അധികൃതരുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്നും തമിഴ്നാട് മുഖ്യൻ സ്റ്റാലിന്‍ അറിയിച്ചു.

തമിഴ്നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോര്‍ഡ് അധികൃതരും സ്ഥിരീകരിച്ചു. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ടാവുമെന്ന് മാത്രം. ഇന്ത്യക്കായി പുതിയ കാറുകളൊന്നും ബ്രാൻഡ് ഇവിടെ നിർമിക്കില്ല. പകരം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കയറ്റുമതി വിപണികൾക്കായുള്ള വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കാനാണ് ഫോർഡ് പദ്ധതിയിടുന്നത്. ഈ സംരംഭത്തിന് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.

Ford India Considering To Reopen Tamil Nadu Factory

അതോടൊപ്പം തന്നെ പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള ഫോർഡിൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കാനും ഈ നീക്കത്തിലൂടെ സാധിച്ചേക്കും. നിലവിൽ, തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും.

2022-ല്‍ ഫാക്ടറികള്‍ പൂട്ടിയതിനെ തുടർന്ന് ഗുജറാത്തിലെ ഫാക്ടറി ടാറ്റ മോട്ടോർസിന് വിൽക്കുകയും ചെയ്‌തു. എന്നാ തമിഴ്നാട്ടിലെ ഫാക്ടറി ഫോർഡ് വിൽക്കാൻ തയാറായിരുന്നില്ല. ചെന്നൈയിലെ മധ്യമലയില്‍ ഏകദേശം 350 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ പ്ലാന്‍റ് വില്‍ക്കാന്‍ ഫോര്‍ഡ് മോട്ടോഴ്സ് ശ്രമിച്ചിരുന്നുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. സാനന്ദിലെ എഞ്ചിൻ നിർമാണ സൗകര്യങ്ങൾക്കൊപ്പം ഫോഡ് ഏറ്റവും കൂടുതൽ ശമ്പളം മുടക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

Ford India Considering To Reopen Tamil Nadu Factory

ഫോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകള്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ ആലോചനയുണ്ടെന്നാണ് വിവരം. ഒപ്പം എൻഡവറും ഇവിടെ ഒരുങ്ങിയേക്കും. പ്രതിവർഷം 1.50 ലക്ഷം കാറുകളും 3.40 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തമിഴ്‌നാട് പ്ലാൻ്റിൽ നിന്ന് പുതിയ എൻഡവർ കയറ്റുമതി ചെയ്യാനും ഫോർഡ് പദ്ധതിയിടുന്നുണ്ട്.

എന്തായാലും നിർമാണ തരത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കും. പുതിയ ഇവി മോഡലുകള്‍ ഉള്‍ക്കൊള്ളാന്‍ പ്ലാന്റില്‍ നവീകരണം നടത്തേണ്ടതുണ്ട്. ബ്ലൂ ഓവൽ ഉടന്‍ തന്നെ ഇന്ത്യയില്‍ റീ എന്‍ട്രി നടത്തിയാലും അതിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകാന്‍ സമയമെടുക്കുമെന്നാണ് ഇത് അർഥമാക്കുന്നത്. ഇന്ത്യന്‍ വാഹന വിപണി അതിവേഗം വികസിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫോര്‍ഡിന്റെ തിരിച്ചുവരവ് ഗുണം ചെയ്യുമെന്നതിലും സംശയമൊന്നുമില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 14, 2024, 9:00 [IST]
English summary
Ford india considering to reopen tamil nadu factory details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X