ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്‌യുവി

ഇന്ത്യൻ വിപണിയിൽ നിന്നും ഗുഡ്ബൈ പറഞ്ഞുപോയ ഫോർഡ് തിരികെ വീണ്ടും എത്താനുള്ള ഒരുക്കത്തിലാണിപ്പോൾ. ടൊയോട്ട ഫോർച്യൂണറിന്റെ എക്കാലത്തേയും മുഖ്യശത്രുവായ എൻഡവറിനെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയാണ് അമേരിക്കൻ വാഹന നിർമാതാക്കൾ. അതിനു പിന്നാലെ ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700 എന്നീ മോഡലുകൾക്കുള്ള പണിയും കമ്പനി കണ്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം.

ഇതിനു പിന്നാലെ ഫോർഡ് ടെറിട്ടറി എസ്‌യുവിയുടെ ട്രേഡ്മാർക്കും സ്വന്തമാക്കി കമ്പനി ടാറ്റയെയും മഹീന്ദ്രയെയും ഞെട്ടിക്കുകയും ചെയ്‌തിരിക്കുകയാണ്. വിവിധ സെഗ്‌മെൻ്റുകളിലേക്ക് തിരികെയെത്തുന്നതോടെ വീണ്ടും പഴയ വിശ്വാസവും സ്വീകാര്യതയും എളുപ്പത്തിൽ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഫോർഡിപ്പോൾ. ഇതിന്റെ ഭാഗമായാണ് സെഗ്മെന്റിൽ ഏറ്റവും വിൽപ്പനയുള്ള ഹാരിയറും XUV700 എസ്‌യുവികളുമെല്ലാമായി മത്സരിക്കാൻ ഫോർഡ് തീരുമാനിച്ചിരിക്കുന്നത്.

Ford Territory SUV Could Launch In India

ഇന്ത്യയിൽ അടുത്തിടെ പരീക്ഷണയോട്ടത്തിനിറങ്ങിയ എൻഡവർ എസ്‌യുവി, റേഞ്ചർ പിക്കപ്പ് എന്നിവയ്‌ക്കൊപ്പം ഫോർഡ് ഫയൽ ചെയ്ത ഒന്നിലധികം പുതിയ പേറ്റന്റുകളുടെ കൂട്ടത്തിൽ ഇതും പെട്ടുപോവാനും സാധ്യതയുണ്ട്. പേറ്റന്റ് നേടിയ വാഹനങ്ങളെല്ലാം വിപണിയിൽ ഇറക്കണമെന്ന് നിർബന്ധമൊന്നുമില്ലാത്തതിനാൽ ടെറിട്ടറിയുടെ വരവ് ഇപ്പോഴും തുലാസിൽ തന്നെയാണ്. ഫോർഡ് ടെറിട്ടറി 4.6 മീറ്റർ നീളമുള്ള ഒരു എസ്‌യുവിയാണ്.

ഇതേ സെഗ്മെന്റിൽ ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700, എംജി ഹെക്ടർ എന്നിവയുമായി കൊമ്പുകോർക്കണമെങ്കിൽ ആക്രമണാത്മകമായ വില നിർണയം ഒഴിവാക്കാനാവാത്ത കാര്യമാണ്. ഇറക്കുമതിയായി മാത്രം തുടക്കത്തിൽ വാഹനങ്ങൾ എത്തിക്കാനുള്ള തീരുമാനം കാരണം എന്തായാലും ഇക്കാര്യത്തിൽ ഫോർഡിന് വിട്ടുവീഴ്ച്ച ചെയ്യാനും സാധിക്കില്ല. ചില ഏഷ്യൻ രാജ്യങ്ങളിലെ സാന്നിധ്യമായ ടെറിട്ടറി ശരിക്കും ഇന്ത്യക്ക് ഒതകുന്ന ഫോർഡിന്റെ മോഡലുകളിൽ ഒന്നായിരുന്നു.

Ford Territory SUV Could Launch In India

ഡിസൈനിലായാലും ഫീച്ചറുകളിലായാലും എസ്‌യുവി വേറെ ലെവലാണ്. മുന്നിലെ വലിയ ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് അപ്രോച്ച്, സ്വാൻകി വീലുകൾ, പരമ്പരാഗത എൽഇഡി ടെയിൽ ലൈറ്റുകൾ, നല്ല റോഡ് സാന്നിധ്യം എന്നിവ ടെറിട്ടറിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. മൊത്തത്തിൽ നോക്കുമ്പോൾ വലിയ അലങ്കോലങ്ങളൊന്നുമില്ലാതെയാണ് എസ്‌യുവിയെ പണികഴിപ്പിച്ചിരിക്കുന്നത്.

എക്സ്റ്റീരിയറിൽ നിന്നും വ്യത്യസ്‌തമായി ഇന്റീരിയറിൽ ആള് ഇച്ചിരി മോഡേണാണ്. ഡാഷ്‌ബോർഡിൽ ആധിപത്യം പുലർത്തുന്ന ഡ്യുവൽ ഡിസ്‌പ്ലേകൾ തന്നെയാണ് പ്രധാന ആകർഷണം. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സോഫ്റ്റ്-ടച്ച്, പ്ലാസ്റ്റിക്, പനോരമിക് സൺറൂഫ്, വലിയ ബൂട്ട്, 6 എയർബാഗുകൾ, ADAS സ്യൂട്ട്, കണക്റ്റഡ് ടെക് എന്നീ ഫീച്ചറുകളാണ് ഫോർഡ് ടെറിട്ടറിയിലെ പ്രധാന ഹൈലൈറ്റുകൾ.

Ford Territory SUV Could Launch In India

റെയ്ൻ -സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് അസിസ്റ്റ്, ആറ് എയർബാഗുകൾ തുടങ്ങി നിരവധി സേഫ്റ്റി ഫീച്ചറുകളാലും എസ്‌യുവി സമ്പന്നനാണ്. വലിപ്പത്തിലേക്ക് നോക്കിയാൽ മൊത്തത്തിൽ 4,580 മില്ലീമീറ്റർ നീളവും 1,936 മില്ലീമീറ്റർ വീതിയും 1,674 മില്ലീമീറ്റർ ഉയരവും 2,716 മില്ലീമീറ്റർ വീൽബേസുമാണ് ഫോർഡ് ടെറിട്ടറിക്കുള്ളത്.

അകത്തളത്തിലെ മാന്യമായ സ്പേസ് ഇതൊരു ഫാമിലി എസ്‌യുവിയായി മാറ്റുന്നുമുണ്ട്. എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ 170 bhp കരുത്തുള്ള 1.5 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ബേസ് വേരിയന്റുകളിൽ വാങ്ങാനാവുക.ഇതോടൊപ്പം 190 bhp പവറുള്ള 1.8 ലിറ്റർ ഇക്കോബൂസ്റ്റ് 4-സിലിണ്ടർ പെട്രോൾ എഞ്ചിനും ടെറിട്ടറിയിലുണ്ട്. ഗിയർബോക്‌സിനെ സംബന്ധിച്ചിടത്തോളം വിദേശത്ത് മാനുവൽ ട്രാൻസ്മിഷന് കാര്യമായ സ്വീകാര്യതയില്ലാത്തതിനാൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് മാത്രമാണ് വാഹനത്തിലുള്ളത്.

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മന്റിന്റെ അറ്റത്ത് ഹാരിയർ പോലുള്ളവയുമായി മത്സരിക്കാനുള്ള എല്ലാ കഴിവുകളും ടെറിട്ടറിക്കുണ്ട്. വിപണിയിൽ മത്സരക്ഷമതയാണ് വില നിർണയിക്കാൻ ലക്ഷ്യമിടുന്നതെങ്കിലും ഏകദേശം 25 ലക്ഷം രൂപ പരിധിയിൽ ഫോർഡ് ടെറിട്ടറിക്ക് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. എൻഡവറിന് ശേഷം ഈ മോഡൽ കൊണ്ടുവരാൻ കമ്പനി തീരുമാനിച്ചാൽ സംഭവം കളറാവുമെന്ന് തന്നെ പറയേണ്ടി വരും.

More from DriveSpark

Article Published On: Friday, April 19, 2024, 11:04 [IST]
English summary
Ford territory suv could launch in india to rival tata harrier trademark completed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X