ടിയാഗോ ഇവിയുടെ ഫ്യൂസൂരാൻ പുതിയ ഇന്ത്യൻ ഇലക്‌ട്രിക് കാർ ജനുവരിയിൽ; 5 ലക്ഷത്തിന് 200 കി.മീ. റേഞ്ചും

മടിയും ആശങ്കകളുമെല്ലാം വിട്ട് ഇലക്‌ട്രിക് കാറുകളിലേക്ക് ചേക്കേറാൻ ഇന്ത്യക്കാരും തയാറായിക്കഴിഞ്ഞ കാഴ്ച്ചയാണ് അടുത്തിടെയായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇവി സെഗ്മെന്റിലൂടെ ടാറ്റ മോട്ടോർസും എംജിയുമെല്ലാം പണംവാരുന്നുമുണ്ട്. താങ്ങാനാവുന്ന വിലയോടെ എംജി കോമെറ്റും ടാറ്റ ടിയാഗോ ഇവിയുമെല്ലാം എത്തിയതോടെ കാര്യങ്ങൾ കൂടുതൽ ഉഷാറായെന്നു വേണം പറയാൻ. അങ്ങനെ വൈദ്യുതീകരിച്ച കുഞ്ഞൻ കാറുകൾ വാങ്ങാനാണ് ആളുകൾക്കിഷ്‌ടം. റോഡിലെ തിരക്കും പെട്രോളിന്റെ അമിത വിലയും എല്ലാം കണക്കിലെടുക്കുമ്പോൾ ഇലക്‌ട്രിക് വാഹനങ്ങളാണ് ലാഭമെന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞു. അതിനാൽ ഭാവി കറണ്ടിൽ ഭദ്രമാണെന്ന് പറയാം.

ഇക്കാരണത്താൽ തന്നെ ധാരാളം സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വൈദ്യുത വാഹന രംഗത്തേക്ക് കടന്നുവരുന്നുണ്ട്. രാജ്യത്തെ ഇവി സെഗ്മെന്റിൽ വിപ്ലവം തീർക്കാനായി അഹമ്മദാബാദ് ആസ്ഥാനമായുള്ള സോളാർ കമ്പനിയായ ജെൻ‌സോൾ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പുതിയ അനുബന്ധ സ്ഥാപനമായ ജെൻ‌സോൾ ഇവി ഇന്ത്യക്കായി പുത്തനൊരു കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

Gensol Ezio Electric Car To Debut At Bharat Mobility Expo 2025 With 200 KM Range

2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനം കമ്പനി പ്രദർശിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇപ്പോൾ. ഈസിയോ എന്ന് പേരിട്ടിരിക്കുന്ന ഇവിക്ക് ശരിക്കും ഒതുക്കമുള്ള രൂപമായിരിക്കും ഉണ്ടായിരിക്കുക. കോമെറ്റിനേക്കാൾ വലിപ്പമുണ്ടോയെന്നത് അവതരണ വേളയിൽ കൃത്യമായി അറിയാനാവും. മുമ്പ് ടീസറിലൂടെ ഈസിയോ ഇലക്ട്രിക് കാറിനെ കമ്പനി പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

ജെൻ‌സോൾ ഈസിയോ രണ്ട് പേർക്ക് മാത്രം പോവാനാവുന്ന ടൂ-ഡോർ ഇലക്ട്രിക് വാഹനമാണ്. അതായത് ബൈക്കിൽ പോവുന്നതിനേക്കാൾ സേഫായി ഒരു കാറിന്റെ ഫീൽ തരുന്ന വണ്ടിയായിരിക്കുമിതെന്ന് സാരം. ഡിസൈനിന്റെ കാര്യത്തിലൊക്കെ ആരായാലും കണ്ടാൽ മോഹിക്കുന്ന വിധത്തിലാണ് ഈസിയോ പണികഴിപ്പിച്ചിരിക്കുന്നത്. ആധുനിക രൂപത്തിനൊപ്പം അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും കോർത്തിണക്കിയാണ് ട്രൈക്ക് നിരത്തിലേക്ക് എത്തുന്നത്.

Gensol Ezio Electric Car To Debut At Bharat Mobility Expo 2025 With 200 KM Range

എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, അലോയ് വീലുകൾ, ഫ്രണ്ട് ഫെൻഡറുകളിൽ ചാർജിംഗ് പോർട്ടുകൾ, ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, റാപ് എറൗണ്ട് ടെയിൽ ലാമ്പുകൾ, റിഫ്ലക്ടർ-ടൈപ്പ് ഹെഡ്‌ലൈറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങൾ ജെൻ‌സോൾ ഈസിയോ ഇവിയിലുണ്ടെന്ന് ടീസർ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇനി അകത്തളത്തിലെ ഫീച്ചറുകൾ കൂടി കേട്ടാൽ നിങ്ങൾ ഫ്ലാറ്റാവും.

സൺറൂഫും വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീനും എയർ കണ്ടീഷനിംഗും പോലെയുള്ള കിടിലൻ സംവിധാനങ്ങളുമായാണ് ജെൻസോൾ ഇവി രൂപമെടുക്കുക. പാറ്റേൺഡ് ട്രിം ഫിനിഷറുകൾ, ഗ്ലോസ് ബ്ലാക്ക് പ്ലാസ്റ്റിക്കുകൾ, ഷിഫ്റ്റ് ലിവർ, പവർ വിൻഡോ സ്വിച്ചുകൾ എന്നിവ ഉൾക്കൊള്ളുന്ന സെൻ്റർ കൺസോൾ തികച്ചും മനോഹരമാണ്. ഒരു ലേയേർഡ് ഡാഷ്‌ബോർഡ് ഡിസൈനും ടീസർ വീഡിയോയിലൂടെ വ്യക്തമാവുന്നുണ്ട്.

Gensol Ezio Electric Car To Debut At Bharat Mobility Expo 2025 With 200 KM Range

ഇൻ-ക്യാബിൻ ഡ്രൈവർ അസിസ്‌റ്റൻസ് ടെക്, കോംപ്രിഹെൻസീവ് ടെക്‌നോളജി സ്റ്റാക്ക്, എഐ-ഡ്രൈവ് ക്ലൗഡ് അനലിറ്റിക്‌സ് തുടങ്ങിയ 'നിരവധി ഇൻഡസ്ട്രി-ഫസ്റ്റ് ഫീച്ചറുകളുമായാണ്' കാർ വരുന്നതെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജെൻ‌സോൾ ഈസിയോയ്ക്ക് സിംഗിൾ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒപ്പം 80 കിലോമീറ്ററിന്റെ പരമാവധി വേഗതയും മൈക്രോലിനോ ഇവിക്കുണ്ടാവും.

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി ഇത് മാറുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ബ്ലൂസ്മാർട്ട് ഇലക്ട്രിക് മൊബിലിറ്റിയുടെ സഹസ്ഥാപകനും ജെൻസോൾ റിന്യൂവബിൾ എനർജി ഗ്രൂപ്പിന്റെ സ്ഥാപകനുമായ അൻമോൽ സിംഗ് ജഗ്ഗി ഇലക്ട്രിക് കാറിന് ഏകദേശം 5 മുതൽ 6 ലക്ഷം രൂപ വില വരുമെന്ന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പക്ഷേ നിലവിലെ സാഹചര്യത്തിൽ വില പിടിച്ച് നിർത്താനാവുമോയെന്നത് കണ്ടുതന്നെ അറിയണം.

More from DriveSpark

Article Published On: Tuesday, December 31, 2024, 16:12 [IST]
English summary
Gensol ezio electric car to debut at bharat mobility expo 2025 with 200 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X