ബേസ് മോഡലും നിർത്തലാക്കി, വാങ്ങാൻ പ്ലാനുണ്ടേൽ അമേസിലെ പുത്തൻ മാറ്റങ്ങൾ അറിഞ്ഞുവെച്ചോ

ഇന്ത്യൻ വിപണിയിൽ സെഡാനുകളുടെ കാലം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നവരാണ് പലരും. കുറഞ്ഞ വിലയ്ക്ക് എസ്‌യുവികൾ ഇറങ്ങുന്നതിനാൽ മിക്കവരും ഇത്തരം വാഹനങ്ങളുടെ പിന്നാലെയാണെന്ന് വേണം പറയാൻ. പക്ഷേ മികച്ച യാത്രാ സുഖവും മൈലേജുമെല്ലാം നോക്കുന്നവർക്ക് ഇന്നും സെഡാൻ മോഡലുകളോട് വല്ലാത്ത ഇഷ്‌ടമാണ്. ഇവിടെയാണ് മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ് പോലുള്ള കാറുകളുടെ സാധ്യതയും.

ഇന്നും വേണ്ടുവോളം യൂണിറ്റുകൾ ഓരോ മാസവും അതത് കമ്പനികൾ വിറ്റഴിക്കുന്നുണ്ടെന്നതാണ് സത്യം. കൂടുതൽ ആളുകളെ കൈയിലെടുക്കാനും കളഞ്ഞുപോയ പ്രതാപം വീണ്ടും തിരിച്ചുപിടിക്കുന്നതിനുമായി ഡിസയറും അമേസും ഉടൻ തന്നെ തലമുറ മാറ്റത്തിന് തയാറെടുക്കുകയാണ്. അതിനു മുന്നോടിയായി തങ്ങളുടെ കുഞ്ഞൻ സെഡാനെ ചെറുതായൊന്ന് പരിഷ്ക്കരിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ.

Honda Amaze E And Elite Edition Variants Discontinued

എന്നാൽ കണ്ണുകൊണ്ട് ഇവയൊന്നും കാണാനാവില്ല. പകരം വേരിയന്റ് നിരയിൽ നടപ്പിലാക്കിയ വെട്ടിനിരത്താലാണ് അമേസിലെ പുതിയ പരിഷ്ക്കാരം. പുതിയ അപ്‌ഡേറ്റിൻ്റെ ഫലമായി ഹോണ്ടയുടെ കോംപാക്‌ട് സെഡാൻ ഇനി മുതൽ E, എലൈറ്റ് എഡിഷൻ എന്നീ രണ്ട് വേരിയൻ്റുകളിൽ വാങ്ങാനാവില്ല. കഴിഞ്ഞ വർഷം ഉത്സവകാലത്താണ് ടോപ്പ് എൻഡ് VX വേരിയൻ്റിനെ അടിസ്ഥാനമാക്കി അമേസ് എലൈറ്റ് എഡിഷൻ അവതരിപ്പിച്ചത്.

റിയർ സ്‌പോയിലർ, ഇല്യൂമിനേറ്റഡ് സൈഡ്‌സ്‌റ്റെപ്പ്, വിംഗ് മിററുകളിലെ ആൻ്റി-ഫോഗ് ഫിലിം എന്നിവയും അതിലേറെയും പോലുള്ള അധിക സവിശേഷതകൾ സജ്ജീകരിച്ചാണ് അമേസ് എലൈറ്റ് എഡിഷനെ വിപണിയിൽ എത്തിച്ചത്. സ്‌പെഷ്യൽ എഡിഷൻ വേരിയന്റ് ഇപ്പോൾ നിർത്തലാക്കിയതോടെ ഇനിയീ ഫീച്ചറുകൾ മറ്റേതെങ്കിലും മോഡലിലേക്ക് കൊണ്ടുവരുമോ അതോ ഹോണ്ട ഇത് ഒരു ലിമിറ്റഡ് റൺ മോഡലായി പുറത്തിറക്കുകയോ ചെയ്‌തേക്കാം.

Honda Amaze E And Elite Edition Variants Discontinued

7.20 ലക്ഷം രൂപ വിലയുണ്ടായിരുന്ന എൻട്രി ലെവൽ E വേരിയന്റ് നിർത്തലാക്കിയതും കാർ വാങ്ങാനിരുന്നവർക്ക് വലിയ തിരിച്ചടിയായേക്കാം. ഫീച്ചറുകളും കാര്യങ്ങളും വളരെ കുറവായിരുന്നുവെങ്കിലും ടാക്‌സി അല്ലെങ്കിൽ ഫ്ലീറ്റ് ഓപ്പറേറ്റർമാരാണ് അമേസ് E കൂടുതലായും വാങ്ങിയിരുന്നത്. പക്ഷേ ഫ്‌ളീറ്റ് ഓപ്പറേറ്റർമാർ ഇഷ്ടപ്പെടുന്ന ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി ഓറ, മാരുതി ഡിസയർ, ടാറ്റ ടിഗോർ എന്നിവയായിരുന്നു ഈ വിഭാഗത്തിൽ അമേസ് E മോഡലിനേക്കാൾ കൂടുതൽ വിൽപ്പന നേടിയിരുന്നത്.

ഇതിനാലായിരിക്കാം ബേസ് മോഡൽ പിൻവലിക്കാൻ ഹോണ്ട നിർബന്ധിതരായത്. വേരിയന്റുകൾ വെട്ടിനിരത്തിയതോടെ അമേസ് ഇപ്പോൾ S, VX എന്നീ രണ്ട് വേരിയൻ്റുകളിൽ മാത്രമാണ് ലഭ്യമാവുന്നത്. സെഡാന്റെ മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 7.93 ലക്ഷം രൂപയും 9.04 ലക്ഷം രൂപയുമാണ് വില. അതേസമയം അമേസ് S സിവിടി ഓട്ടോമാറ്റിക്കിന്റെ വില ഇപ്പോൾ 8.83 ലക്ഷം രൂപയും ടോപ്പ് എൻഡ് VX സിവിടിയുടെ എക്സ്ഷോറൂം വില 9.86 ലക്ഷം രൂപയുമാണ്.

Honda Amaze E And Elite Edition Variants Discontinued

2024 ദീപാവലിയോടെ അമേസിൻ്റെ മൂന്നാം തലമുറ ആവർത്തനം ഇന്ത്യയ്‌ക്കായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെഡാന്റെ പുത്തൻ മോഡൽ സിറ്റിയുടെയും എലിവേറ്റിൻ്റെയും അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പക്ഷേ വീൽബേസ് ചെറുതായിരിക്കുമെന്നാണ് അനുമാനം. പുതുക്കിയ സെഡാൻ്റെ രൂപകൽപ്പന വിദേശത്ത് വിൽക്കുന്ന വലിയ ഹോണ്ട സെഡാനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം.

അതേസമയം ഇന്റീരിയർ നന്നായി നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഡാഷ്ബോർഡ് ലേഔട്ടും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ അമേസിൽ വന്നെത്തിയേക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് എന്നിവയും ഈ സെഡാനെ കൂടുതൽ അഴകുറ്റതാക്കുകയും ചെയ്യും.

Honda Amaze E And Elite Edition Variants Discontinued

അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമെന്ന (ADAS) സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത് പുതിയ അമേസിൽ ഹോണ്ട ഈ ഫീച്ചറും അവതരിപ്പിച്ചേക്കുമെന്ന ശക്തമായ സൂചനയുമുണ്ട്. ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് പോലുള്ള ഫീച്ചറുകളാണ് ഇതിലുണ്ടാവുക.

90 bhp പവറിൽ പരമാവധി 110 Nm torque പുറപ്പെടുവിക്കുന്ന നിലവിലെ 1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും അടുത്ത തലമുറ അമേസ് നിലനിർത്തുക. എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും ഓപ്ഷണൽ സിവിടി ഓട്ടോമാറ്റിക്കിലും ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിൽ മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ എന്നീ മോഡലുകളുമായാവും അമേസിന്റെ തുടർന്നുള്ള മത്സരവും.

More from DriveSpark

Article Published On: Tuesday, April 2, 2024, 13:02 [IST]
English summary
Honda amaze e and elite edition variants discontinued here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X