വാങ്ങി മുറ്റത്തിട്ടാൽ അതിന്റെ അന്തസ് വേറെയാ, കാറുകൾക്ക് 1 ലക്ഷത്തിന്റെ ന്യൂയർ ഓഫറുമായി ഹോണ്ട

പോയ വർഷം ഹോണ്ടക്ക് കടന്നുപോയത് നല്ല ഓർമകളുമായാണ്. അധികം ആളുകയറാതിരുന്ന ഷോറൂമുകളിലെല്ലാം വലിയ തിരക്കായ കാലമായിരുന്നു 2023. ഇതിന്റെ കാര്യം മറ്റൊന്നുമല്ല, ഏറെ നാളുകൾക്ക് ശേഷം ജാപ്പനീസ് ബ്രാൻഡ് രാജ്യത്ത് ഒരു എസ്‌യുവി കൊണ്ടുവന്നതോടെയാണ് രാശിതെളിഞ്ഞത്. എലിവേറ്റ് വന്നതോടെ ഷോറൂമുകളിലെല്ലാം ഉത്സവത്തിനുള്ള തിരക്കുമായി.

അങ്ങനെ വീണ്ടും പുതുജീവൻ കിട്ടിയ ബ്രാൻഡ് ഉത്സവ സീസണിലെല്ലാം തകർപ്പൻ വിൽപ്പനയാണ് നേടിയെടുത്തത്. 100 ദിവസം കൊണ്ട് എലിവേറ്റിന്റെ 20,000 യൂണിറ്റുകൾ ഡെലിവറി നേടി കമ്പനി തകർത്തുവാരുകയും ചെയ്‌തു. അതിനിടയിൽ ഗംഭീര ഇയർ എൻഡ് ഓഫറുമായി ഏവരേയും ഞെട്ടിക്കാനും ഹോണ്ടക്കായി. ഇപ്പോഴിതാ അതിന്റെ തുടർച്ചയായി 2024 ജനുവരി മാസത്തേക്കുള്ള ന്യൂയർ ഓഫറുകൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

Honda Cars Announced New Year Offer

പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ ജാപ്പനീസ് ബ്രാൻഡിന്റെ സെഡാൻ പോർട്ട്‌ഫോളിയോയിലാണ് കാര്യമായ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്യാഷ് ബെനഫിറ്റുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച്, ലോയൽറ്റി ബോണസുകൾ എന്നിവ ഉൾപ്പെടുന്നതാണ് ജനുവരി മാസത്തേക്കായി ഒരുക്കിയിരിക്കുന്ന ഓഫറുകൾ. പുതിയൊരു ഹോണ്ട കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവർക്കായി അതൊന്ന് വിശദദീകരിക്കാം.

ഹോണ്ടയുടെ എൻട്രി ലെവൽ വാഹനമായ അമേസിന്റെ 2023, 2024 മോഡലുകൾക്ക് 72,000 രൂപ വരെയാണ് ഓഫറുകൾ ലഭിക്കുന്നത്. എന്നാൽ തെരഞ്ഞെടുത്ത വേരിയന്റുകളെ അപേക്ഷിച്ച് ഓഫറുകൾ മാറിയേക്കാം. കോംപാകാ‌ട് സെഡാന്റെ S വേരിയന്റിന് 45,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 4,000 രൂപ വരെ ലോയൽറ്റി റിവാർഡ്, 23,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യം എന്നിങ്ങനെ ഒന്നിലധികം ഓഫറുകളാണ് ജനുവരി മാസം ഉപയോഗപ്പെടുത്താനാവുക.

Honda Cars Announced New Year Offer

അതേസമയം കാറിന്റെ E, VX വേരിയന്റുകൾക്ക് യഥാക്രമം 52,000 രൂപയും 62,000 രൂപയും വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കും. നിലവിൽ ഹോണ്ട അമേസിന് 7.10 ലക്ഷം മുതൽ 9.86 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 90 bhp പവറിൽ 110 Nm torque ലഭിക്കുന്ന 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്‌സുമായി സ്വന്തമാക്കാം.

ഏറ്റവും ജനപ്രിയമായ ഹോണ്ട സിറ്റിയിൽ ഗണ്യമായ ഓഫറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഏകദേശം 88,600 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മിഡ്-സൈസ് സെഡാനിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 4,000 രൂപ വരെ ലോയൽറ്റി ബോണസും 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 25,000 രൂപ വരെ പ്രത്യേക കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

Honda Cars Announced New Year Offer

അധിക ഓഫറായി സിറ്റിയുടെ VX, ZX വേരിയന്റുകൾ തെരഞ്ഞെടുക്കുന്നവർക്ക് നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്കുള്ള 13,600 രൂപ വിലയുള്ള എക്സ്റ്റൻഡഡ് വാറണ്ടിയും പ്രയോജനപ്പെടുത്താം. 2023, 2024 മോഡലുകൾക്ക് ഇത് ബാധകമാണെന്നും കമ്പനി പറയുന്നു. 11.63 ലക്ഷം രൂപ മുതൽ 16.11 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റിയുടെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിലുള്ളത്.

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്‌സുമായി വരുന്ന മോഡലിന് 121 bhp പവറിൽ 145 Nm torque വരെ നിർമിക്കാനാവും. ഇന്ത്യൻ വിപണിയിലെ സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിൽ ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് എന്നിവയോടാണ് ഹോണ്ട സിറ്റിയുടെ പ്രധാന മത്സരം. സമതുലിതമായ സവാരി, സുഖപ്രദമായ ഇന്റീരിയറുകൾ, റെസ്‌പോൺസിവ് എഞ്ചിൻ എന്നിവയ്ക്ക് പേരുകേട്ട വാഹനം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറാണ്.

Honda Cars Announced New Year Offer

ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് മോഡലുകൾക്ക് ഈ ജനുവരിയിൽ കിഴിവുകളൊന്നും ലഭിക്കുന്നില്ലെങ്കിലും പഴയ സ്റ്റോക്കായ 2023 മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. ഇതൊരു ഫ്ലാറ്റ് ക്യാഷ് ഡിസ്കൗണ്ടാണെന്നാണ് കമ്പനി പറയുന്നത്. എക്സ്ചേഞ്ച് ബോണസ് പോലുള്ള അധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ലഭിക്കുന്നുമില്ലെന്നത് പ്രത്യേകം ഓർമിക്കേണം. അഞ്ചാം തലമുറ സിറ്റിയുടെ ശക്തമായ ഹൈബ്രിഡ് പതിപ്പാണ് e:HEV എന്ന പേരിൽ അറിയപ്പെടുന്നത്.

ഒരേ 1,498 സിസി, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നതെങ്കിലും ഇതിലേക്ക് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇ-സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയ ഇവയിൽ ഒന്ന് പിന്നിലെ ബാറ്ററി പാക്ക് ചാർജ് ചെയ്യാൻ സഹായിക്കുമ്പോൾ രണ്ടാമത്തെ മോട്ടോർ ട്രാക്ഷൻ മോട്ടോറായാണ് പ്രവർത്തിക്കുന്നത്. സിറ്റി ഹൈബ്രിഡിന് ഇന്ത്യയിൽ 18.89 ലക്ഷം രൂപ മുതൽ 20.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

Article Published On: Wednesday, January 3, 2024, 12:19 [IST]
English summary
Honda cars announced new year offer save up to rs 1 lakh on this 2024 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X