രാജകീയ യാത്രക്കൊപ്പം സേഫ്റ്റിയും ഗ്യാരണ്ടി, ഹോണ്ട കാറുകളിലെ ഈ മാറ്റം മാരുതി കണ്ട് പഠിക്കട്ടെ!

പണ്ടത്തെ പ്രതാപം നഷ്‌ടപ്പെടാതെ ഇന്നും വാഹന പ്രേമികൾക്കിടയിൽ ജനപ്രിയമായി നിൽക്കുന്ന വാഹന നിർമാതാക്കളാണ് ഹോണ്ട. സിറ്റി, സിവിക്, CR-V, ജാസ് പോലുള്ള മോഡലുകളിലൂടെ പണിതെടുത്ത സൽപ്പേര് ഇന്ന് അമേസ്, സിറ്റി, എലിവേറ്റ് എന്നീ മൂന്ന് കാറുകളിലൂടെ മുമ്പോട്ട് കൊണ്ടുപോവുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ.

ഇടയ്ക്ക് ഒന്ന് ഷോറൂമുകൾ കാലിയായി കിടന്നുവെങ്കിലും എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുടെ വരവോടെ സംഗതി വീണ്ടും ഉഷാറായി എന്നുവേണം പറയാൻ. ഇപ്പോൾ ഡീലർഷിപ്പിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ട്രെൻഡ് നിലനിർത്താനായി പുതിയ തീരുമാനം എടുത്തിരിക്കുകയാണ് കമ്പനി. എലിവേറ്റ്, സിറ്റി, അമേസ് എന്നിവ മുമ്പത്തേക്കാൾ കൂടുതൽ സുരക്ഷിതമായി പുറത്തിറക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് ഹോണ്ട.

Honda Cars Get New Safety Features

സേഫ്റ്റിക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നവരെ ഹോണ്ടയിലേക്ക് അടുപ്പിക്കാനായി തങ്ങളുടെ മോഡൽ നിരയിലെ എല്ലാ വാഹനങ്ങളിലും അധിക സേഫ്റ്റി ഫീച്ചറുകൾ അവതരിപ്പിച്ചതാണ് സംഭവം. ഇതിലൂടെ വില അൽപം ഒന്ന് കൂടുമെങ്കിലും സുരക്ഷിതമായി യാത്ര ചെയ്യാമെന്ന ഉറപ്പാണ് ബ്രാൻഡ് നൽകുന്നത്. എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകളിലേക്ക് ആറ് എയർബാഗുകൾ, ത്രീ-പോയിൻ്റ് എമർജൻസി ലോക്കിംഗ് റിട്രാക്ടർ (ELR) സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഹോണ്ട അവതരിപ്പിച്ചതാണ് സംഭവം.

ഈ ഫീച്ചറുകൾ ചേർത്തതിന് പിന്നാലെ ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ വില 11.91 ലക്ഷം രൂപയിൽ 16.43 ലക്ഷം രൂപ വരെയായി പരിഷ്ക്കരിച്ചിട്ടുണ്ടെന്നും കമ്പനി പ്രത്യേകം ഓർമിപ്പിച്ചു. അതേസമയം സിറ്റി സെഡാന്റെ പ്രാരംഭ എക്സ്ഷോറൂം വില 12.08 ലക്ഷവും അമേസ് സെഡാൻ്റെ വില ഇപ്പോൾ 7.93 ലക്ഷം മുതലുമായിരിക്കും തുടങ്ങുക. ഇനി മോഡൽ തിരിച്ച് എന്തെല്ലാം സവിശേഷതകളും മാറ്റങ്ങളുമാണ് വന്നിരിക്കുന്നത് എന്ന് നോക്കിയാലോ?

Honda Cars Get New Safety Features

എലിവേറ്റ്: SV, V, VX തുടങ്ങിയ വേരിയന്റുകളിൽ അധികമായി മൂന്ന് സുരക്ഷാ ഫീച്ചറുകളുമായാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി ഇനി മുതൽ വരിക. ഹോണ്ട വാഹനങ്ങളുടെ 'സീറോ ട്രാഫിക് കൂട്ടിയിടി മരണങ്ങൾ' എന്ന കമ്പനിയുടെ ആഗോള ലക്ഷ്യവും 'എല്ലാവർക്കും സുരക്ഷ' എന്ന സമീപനവുമായി സ്വീകരിച്ച് എലിവേറ്റിലും സിറ്റിയിലും സ്റ്റാൻഡേർഡ് ഓഫറായി 6 എയർബാഗുകൾ സജ്ജീകരിച്ചുവെന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡൻ്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു.

ഇതുകൂടാതെ ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും വാനിറ്റി മിറർ, 7-ഇഞ്ച് ഫുൾ HD കളർ ടിഎഫ്‌ടി ഡിസ്‌പ്ലേ, സിൽവർ എസി വെന്റും ടെമ്പറേച്ചർ കൺട്രോൾ നോബും ഹോണ്ട ചേർത്തിട്ടുണ്ട്. എലിവേറ്റിന്റെ SV, V, VX വേരിയന്റുകളിൽ വാനിറ്റി മിറർ ചേർത്തപ്പോൾ ടിഎഫ്‌ടി ഡിസ്പ്ലേ VX പതിപ്പുകളിൽ ലഭിക്കും. MID സ്ക്രീനായിരിക്കും SV, V എന്നിവയിൽ ലഭ്യമാവുക. അതേസമയം നോബുകൾക്കുള്ള പുതിയ നിറും മൂന്നിലും ഒരേപോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Honda Cars Get New Safety Features

സിറ്റി: പ്രീമിയം സി-സെഗ്മെന്റ് സെഡാന്റെ സ്റ്റാൻഡേർഡ്, ഹൈബ്രിഡ് മോഡലുകളിൽ ആറ് എയർബാഗുകളും സീറ്റ് ബെൽറ്റ് റിമൈൻഡറും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. കാറിന്റെ SV, V പതിപ്പുകളിൽ മാത്രമാണ് 6 എയർബാഗുകൾ ചേർത്തിരിക്കുന്നതെങ്കിലും സീറ്റ് ബെൽറ്റ് റിമൈൻഡർ എല്ലാ വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സിറ്റിയുടെ SV വേരിയൻ്റിൽ 4.2 ഇഞ്ച് കളർ ടിഎഫ്‌ടി ഡ്രൈവർ ഡിസ്‌പ്ലേ, 8 സ്പീക്കർ പ്രീമിയം സറൗണ്ട് സൗണ്ട് സിസ്റ്റം, VX വേരിയൻ്റിൽ പിൻ സൺഷേഡ് എന്നിവയും ഹോണ്ട ചേർത്തിട്ടുണ്ട്. സിറ്റി ഹൈബ്രിഡ് ഇപ്പോൾ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി സീറ്റ് ബെൽറ്റ് റിമൈൻഡറുമായി വരും. പുതുക്കിയ സിറ്റിയുടെ വില 12.08 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. കാറിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് 20.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

Honda Cars Get New Safety Features

അമേസ്: ജാപ്പനീസ് വാഹന നിർമാതാക്കളുടെ കോംപാക്‌ട് സെഡാനിൽ ചേർത്ത ഫീച്ചറുകളിൽ സ്റ്റാൻഡേർഡായി അഞ്ച് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ ചേർത്തത് മാത്രമാണ് പുതിയ മാറ്റം. ഹോണ്ട അമേസിന് ഇപ്പോൾ 7.93 ലക്ഷം മുതൽ 9.86 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില വരുന്നത്. സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ മിടുക്കരായെങ്കിലും 3 കാറുകളിലും മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

More from DriveSpark

Article Published On: Monday, April 1, 2024, 17:06 [IST]
English summary
Honda cars get new safety features elevate city now offering 6 airbags and seat belt reminder
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X