വണ്ടിപ്പണിക്ക് ചെലവ് കൂടുതലാണെന്ന് കമ്പനി, ഹോണ്ടയുടെ ഏറ്റവും മൈലേജുള്ള കാർ ഇനി പഴയ വിലയ്ക്ക് കിട്ടൂല്ല!

എലിവേറ്റ് എന്ന എസ്‌യുവിയിലൂടെ ഇന്ത്യൻ വിപണിയുടെ മുൻനിരയിലേക്ക് വീണ്ടും ഓടിക്കയറുകയാണ് ഹോണ്ട. സിറ്റി, അമേസ് പോലുള്ള സെഡാനുകളിലൂടെ മാത്രം രാജ്യത്ത് പിടിച്ചു നിൽക്കാനാവില്ലെന്ന് മനസിലാക്കിയ ബ്രാൻഡ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് രൂപംകൊടുക്കുന്നത്. പക്ഷേ എലിവേറ്റിന്റെ ഹൈബ്രിഡ് വേരിയന്റ് പുറത്തിറക്കാത്തതിൽ പലർക്കും ഹോണ്ടയോട് നീരസമുണ്ട്.

സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായ സിറ്റിയിലൂടെയാണ് ഈ സാങ്കേതികവിദ്യ മാസ്‌മാർക്കറ്റ് വിഭാഗത്തിലേക്ക് കടന്നുവന്നത്. തുടക്കത്തിൽ മോശമല്ലാത്ത രീതിയിൽ സെഡാൻ വിപണി പിടിക്കുകയും ചെയ്‌തു. എന്നാൽ അതിനുശേഷം മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും ഹൈബ്രിഡ് വേഷമണിഞ്ഞതോടെ കാര്യങ്ങളെല്ലാം താറുമാറായി. എങ്കിലും യാത്രാ സുഖത്തിലും സ്പേസിലുമെല്ലാം സിറ്റി ഹൈബ്രിഡ് തന്റേതായ സ്ഥാനം പിടിച്ചിട്ടുണ്ട്.

Honda City Hybrid Car Price Hiked Up To Rs 88 100

2022 മെയ് മാസത്തിൽ അവതരിപ്പിച്ച സിറ്റി e:HEV ഹൈബ്രിഡ് മോഡലിന്റെ വിലകൾ ഹോണ്ട പുതുക്കി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. വില വർധനയ്‌ക്കൊപ്പം സെഡാൻ മോഡൽ ലൈനപ്പിൽ നിന്ന് V വേരിയന്റ് കമ്പനി നീക്കം ചെയ്‌തു. മുമ്പ്, യഥാക്രമം 19 ലക്ഷം രൂപയും 20.50 ലക്ഷം രൂപ വിലകളിൽ കാറിനെ V, ZX എന്നീ രണ്ട് വേരിയന്റുകളിലാണ് വിപണനത്തിന് എത്തിച്ചിരുന്നത്.

ഹൈബ്രിഡ് കാറിന്റെ ബേസ് മോഡൽ നിർത്തലാക്കിയതോടെ ഇനി മുതൽ സിറ്റി e:HEV ഒരൊറ്റ പതിപ്പിൽ മാത്രമേ സ്വന്തമാക്കാനാവൂ. ഒപ്പം വിലയിലും മാറ്റമുണ്ടാവും എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. ടോപ്പ് എൻഡ് ZX ട്രിമ്മിലെ സോളിഡ് കളർ മോഡലിന് 20.55 ലക്ഷം രൂപയും മെറ്റാലിക് പതിപ്പിന് 21.35 ലക്ഷം രൂപയുമാണ് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സോളിഡ്, മെറ്റാലിക് ഷേഡ് മോഡലുകൾക്ക് യഥാക്രമം 16,100 രൂപയും 88,100 രൂപയും വർധിച്ചു.

Honda City Hybrid Car Price Hiked Up To Rs 88 100

ഹോണ്ട സിറ്റി ഹൈബ്രിഡ് സെഡാന്റെ കളർ ഓപ്ഷനുകളിലേക്ക് നോക്കിയാൽ ലൂണാർ സിൽവർ, ഗോൾഡൻ ബ്രൗൺ, റേഡിയൻ്റ് റെഡ്, മെറ്റിറോയിഡ് ഗ്രേ എന്നിങ്ങനെ നാല് മെറ്റാലിക് നിറങ്ങളിലും ഒബ്‌സിഡിയൻ ബ്ലൂ പേൾ, പ്ലാറ്റിനം വൈറ്റ് പേൾ എന്നീ രണ്ട് സോളിഡ് കളറുകളിലും സ്വന്തമാക്കാനാവും. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് സിറ്റിയുടെ ഹൃദയം.

ആദ്യത്തെ മോട്ടോർ ഒരു ഇലക്ട്രിക് ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ രണ്ടാമത്തേത് വാഹനത്തെ മുന്നോട്ട് നയിക്കാനുള്ള പവർ നൽകുന്നു. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 26.5 കിലോമീറ്റർ ഇന്ധനക്ഷമതയും 1,000 കിലോമീറ്റർ റേഞ്ചുമാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. സിവിടി ഗിയർബോക്സുള്ള സ്റ്റാൻഡേർഡ് സിറ്റി പെട്രോൾ 18.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. സെഡാൻ്റെ ഹൈബ്രിഡ് സെറ്റപ്പിൽ ഇസിവിടി ഗിയർബോക്‌സും ബൂട്ടിൽ ഘടിപ്പിച്ച ബാറ്ററി പായ്ക്കുമാണ് ഉൾപ്പെടുന്നത്.

Honda City Hybrid Car Price Hiked Up To Rs 88 100

ഡ്രൈവിംഗ് സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ മൈലേജ് കൂടാനും ഇത് സഹായിക്കും പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ കാറിലെ 1.5 ലിറ്റർ 4 സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 126 bhp കരുത്തിൽ പരമാവധി 253 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലും മുടക്കുന്ന തുകയ്ക്കുള്ള മുതലുണ്ടെന്നത് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആമസോൺ എക്കോ, ഗൂഗിൾ അസിസ്റ്റൻ്റ് ഇൻ്റഗ്രേഷൻ എന്നിവയ്‌ക്കൊപ്പം ഹോണ്ട കണക്റ്റ്, ഇലക്ട്രിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, 6 എയർബാഗുകൾ, തുടങ്ങി നിരവധി നൂതന ഫീച്ചറുകൾ സിറ്റി ഹൈബ്രിഡിന് ഹോണ്ട ഒരുക്കിയിട്ടുണ്ട്.

Honda City Hybrid Car Price Hiked Up To Rs 88 100

ഇതോടൊപ്പം തന്നെ ഹോണ്ട സെൻസിംഗ് സ്യൂട്ട് എന്നപേരിൽ അറിയപ്പെടുന്ന ADAS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ വാച്ച് ക്യാമറകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഐസോഫിക്സ് പിൻ സീറ്റുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ORVM-മൌണ്ടഡ് ലെയ്ൻ വാച്ച് ക്യാമറകൾ, കൂടാതെ മറ്റു പല നൂതന ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും ഹോണ്ട സിറ്റി ഹൈബ്രിഡ് സെഡാനിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Monday, April 8, 2024, 15:55 [IST]
English summary
Honda city hybrid car price hiked up to rs 88100 check out the new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X