അന്തസിന് 'വലിയ വില' കൊടുക്കേണ്ടി വരും, പഴയ വിലയ്ക്ക് ഇനി വണ്ടി തരാൻ പറ്റില്ലെന്ന് ഹോണ്ട

സിറ്റി എന്ന സെഡാനിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന വാഹന നിർമാതാക്കളാണ് ഹോണ്ട. വലിയ എസ്‌യുവികളും എക്‌സിക്യൂട്ടീവ് സെഡാൻ മോഡലുകളുമെല്ലാം പുറത്തിറക്കി രാജകീയമായിരുന്നു ജാപ്പനീസ് ബ്രാൻഡിന്റെ തുടക്കകാലമെങ്കിലും പിന്നീട് എപ്പോഴോ സിറ്റിയിലേക്കും അമേസിലേക്കും ഹോണ്ട ചുരുങ്ങുകയായിരുന്നു. ദീർഘകാലം പുതിയ കാറുകളൊന്നും അവതരിപ്പിക്കാതെ ഇഴഞ്ഞുനീങ്ങിയ കമ്പനി ഇക്കൊല്ലം എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയെ പുറത്തിറക്കി ഗിയറൊന്ന് മാറ്റി.

പതിയെ ആളുകൾ ഒഴിഞ്ഞ ഷോറൂമുകളെല്ലാം നിറഞ്ഞുകവിഞ്ഞു. എന്നിട്ടും സിറ്റിയുടെ ഡിമാന്റിൽ കാര്യമായ കുറവൊന്നും സംഭവിച്ചുമില്ല കേട്ടോ. ഇന്ത്യക്കാർ ഒരു സ്റ്റാറ്റസ് സിമ്പലായി കാണുന്ന ഈ പ്രീമിയം സെഡാൻ ആളുകളുടെ മനസിൽ നിന്നും അത്രവേഗമൊന്നും മായില്ലെന്ന് ഇതെല്ലാം തെളിയിക്കുന്നു. അടുത്തിടെ എലിവേറ്റിനി വില വർധിപ്പിച്ച ഹോണ്ട ഇപ്പോഴിതാ ജനപ്രിയമായ സിറ്റിയുടേയും വിലയിൽ പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണ്.

Honda City Sedan Become More Expensive In India

ന്യൂയറിന്റെ ഭാഗമായി ഹോണ്ട സിറ്റിയുടെ വേരിയന്റുകളിലുടനീളം 8,000 രൂപയുടെ യൂണീഫോം വർധനവാണ് സംഭവച്ചിരിക്കുന്നത്. മിഡ്-സൈസ് സെഡാൻ അഞ്ച് വേരിയന്റുകളിൽ ലഭ്യമാക്കിയിരിക്കുന്ന സിറ്റിയുടെ മാനുവൽ വേരിയന്റുകൾക്ക് പുതുക്കിയ വില പ്രകാരം ഇപ്പോൾ 11.71 ലക്ഷം മുതൽ 14.94 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഓട്ടോമാറ്റിക് പതിപ്പായ V-എലഗേറ്റ് സിവിടിക്ക് 13.90 ലക്ഷമാണ് മുടക്കേണ്ടി വരുന്ന തുക.

V സിവിടി, VX സിവിടി, ZX സിവിടി വേരിയന്റുകൾക്ക് യഥാക്രമം 13.84 ലക്ഷം, 14.96 ലക്ഷം, 16.19 ലക്ഷം എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. ഗംഭീര യാത്രാ സുഖം, സുഖപ്രദമായ ഇന്റീരിയറുകൾ, റെസ്‌പോൺസിവ് എഞ്ചിൻ എന്നിവയ്ക്ക് പേരുകേട്ട ഹോണ്ട സിറ്റിയുടെ മത്സരാധിഷ്ഠിത വില ഇന്നും പലരേയും വാഹനത്തിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്. ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന ചെറിയ വില പരിഷ്ക്കാരം കാറിന്റെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

Honda City Sedan Become More Expensive In India

121 bhp കരുത്തിൽ 145 Nm torque നൽകുന്ന 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സെഡാന്റെ ഹൃദയം, 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്സിൽ ലഭ്യമായ മോഡൽ ഇന്ത്യയിലെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിൽ ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് എന്നിവയോടാണ് മത്സരിക്കുന്നത്. മറ്റ് കമ്പനികളും മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത് ഹോണ്ടയ്ക്ക് ആശ്വാസമാണ്.

ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ എലിവേറ്റിലും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 58,000 രൂപയുടെ ഉയർച്ചയാണ് എസ്‌യുവിക്ക് സംഭവിച്ചിരിക്കുന്നത്. 10,99,900 രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമായിരുന്ന എലിവേറ്റ് എസ്‌യുവിയുടെ ബേസ് വേരിയന്റിനായ SV മാനുവലിന് 11,57,900 രൂപയാണ് പുതിക്കിയ എക്സ്ഷോറൂം വില. എൻട്രി ലെവൽ എസ്‌വി വേരിയന്റിന് 58,000 രൂപയുടെ പരമാവധി വിലവർദ്ധനയുണ്ടായപ്പോൾ മറ്റെല്ലാ വകഭേദങ്ങൾക്കും 20,000 രൂപയുടെ ഏകീകൃത വർധനവ് ലഭിച്ചു.

Honda City Sedan Become More Expensive In India

എലിവേറ്റിന്റെ V, VX, ZX CVT വേരിയന്റുകൾ ഇപ്പോൾ യഥാക്രമം 13.41 ലക്ഷം, 14.80 ലക്ഷം, 16.20 ലക്ഷം രൂപക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം V, VX, ZX മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 12.31 ലക്ഷം, 13.70 ലക്ഷം, 15.10 ലക്ഷം എന്നിങ്ങനെയാണ് പുതുക്കിയ വില. അങ്ങനെ ഹോണ്ടയുടെ പുതിയ മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കണമെങ്കിൽ ഇപ്പോൾ 11.58 ലക്ഷം മുതൽ 16.20 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരിക.

വില വർധനവിൽ ടെൻഷനടിച്ചിരിക്കുന്നവർക്കായി 2024 ജനുവരി മാസത്തേക്കുള്ള ന്യൂയർ ഓഫറുകളും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 88,600 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഹോണ്ട സിറ്റിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 4,000 രൂപ വരെ ലോയൽറ്റി ബോണസും 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 25,000 രൂപ വരെ പ്രത്യേക കോർപ്പറേറ്റ് ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുക.

Honda City Sedan Become More Expensive In India

ഇനിയും ആളുകളെ സെഡാനിലേക്ക് അടുപ്പിക്കുന്നതിനായി അധിക ഓഫറായി സിറ്റിയുടെ VX, ZX വേരിയന്റുകൾ തെരഞ്ഞെടുക്കുന്നവർക്ക് നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്കുള്ള 13,600 രൂപ വിലയുള്ള എക്സ്റ്റൻഡഡ് വാറണ്ടിയും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് മോഡലുകൾക്ക് ഈ ജനുവരിയിൽ കിഴിവുകളൊന്നും ലഭിക്കുന്നില്ലെങ്കിലും പഴയ സ്റ്റോക്കായ 2023 മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിച്ചേക്കാം.

More from DriveSpark

Article Published On: Tuesday, January 9, 2024, 18:47 [IST]
English summary
Honda city sedan become more expensive in india new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X