വാങ്ങിയാൽ ഹോണ്ടയുടെ ഗമയും കൂട്ടിന് ഇത്തിരി അന്തസും, 96,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫറുമായി കമ്പനി

ഒരു ഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ബൈ പറഞ്ഞ് ഹോണ്ട (Honda Cars) പോയേക്കുമെന്ന് വിചാരിച്ചവരാണ് പലരും. എന്നാൽ എലിവേറ്റ് (Elevate) എന്ന പുത്തൻ മിഡ്-സൈസ് എസ്‌യുവിയുടെ വരവോടെ പുതുജീവൻ കിട്ടിയ ജാപ്പനീസ് വാഹന നിർമാതാക്കൾ വമ്പൻ നീക്കങ്ങളുമായി എതിരാളികളെ വരെ വിറപ്പിക്കുകയാണിപ്പോൾ. പണ്ടേ ഹോണ്ട കാറുകൾ ഒരു സ്റ്റാറ്റസ് സിമ്പലായി കാണുന്നവരാണ് നാം ഇന്ത്യക്കാർ. അതിനാൽ ഹോണ്ടയുടെ വണ്ടി മുറ്റത്തുണ്ടേൽ അതൊരു ഗമയാണ്. എലിവേറ്റിന് പുറമെ അമേസ് (Amaze), സിറ്റി (City) സെഡാനുകളെയൊന്നും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ലല്ലോ.

ഇപ്പോഴിതാ ഹോണ്ടയുടെ കാറുകൾ വാങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയമാണിത്. 2024 ഓഗസ്റ്റ് മാസം ഹോണ്ട കാറുകൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങളും ഓഫറുകളുമാണ്. എലിവേറ്റ് എസ്‌യുവിയിലും സിറ്റി, അമേസ് സെഡാനുകളിലും ഓഗസ്റ്റ് അവസാനം വരെ ബാധകമായ ഈ മാസത്തെ ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഡിസ്‌കൗണ്ട് ഓഫറുകൾ എങ്ങനെയെന്ന് നോക്കിയാലോ?

Honda Elevate Amaze And City Models Gets Massive Discount Offer

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് മാസം ഏതെങ്കിലും ഹോണ്ട കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ എലിവേറ്റ് എസ്‌യുവി 65,000 രൂപ വരെ ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാം. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച്, ലോയൽറ്റി ബോണസ് എന്നിവ ഉൾപ്പെടുന്നതാണ് ഈ ഓഫർ. എലിവേറ്റ് എസ്‌യുവിയിൽ മൂന്ന് വർഷത്തെ മെയിൻ്റനൻസ് പാക്കേജും ഹോണ്ട അതിൻ്റെ ഉടമകൾക്ക് സൗജന്യമായി ഒരുക്കിയിട്ടുണ്ട്.

മിഡ്-സൈസ് എ‌സ്‌യുവി സെഗ്‌മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയ്‌ക്ക് എതിരാളിയായ എസ്‌യുവി ജാപ്പനീസ് വാഹന നിർമാതാക്കളുടെ മുൻനിര ഉൽപ്പന്നങ്ങളിലൊന്നാണ്. SV, V, VX, ZX എന്നീ നാല് വേരിയൻ്റുകളിൽ വരുന്ന എലിവേറ്റിന്റെ ബേസ് മോഡൽ ഒഴികെയുള്ള എല്ലാ പതിപ്പുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്. 11.58 ലക്ഷം മുതൽ 16.20 ലക്ഷം വരെയാണ് ഹോണ്ട എലിവേറ്റിൻ്റെ ഇന്നത്തെ എക്സ്ഷോറൂം വില.

Honda Elevate Amaze And City Models Gets Massive Discount Offer

ഇനി ഹോണ്ട സിറ്റിയാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിലും നിങ്ങളെ കാത്തിരിക്കുന്നത് 90,000 രൂപ വരെയുള്ള ഓഫറുകളാണ്. സെഡാൻ്റെ സ്റ്റാൻഡേർഡ് വേരിയന്റിൽ 88,000 രൂപയോളം വരുന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ഓഫറുകൾക്കൊപ്പം ക്യാഷ് ബെനിഫിറ്റുകൾ, എക്സ്ചേഞ്ച്, ലോയൽറ്റി ബെനിഫിറ്റ് പ്രോഗ്രാം എന്നിവയാണ് ഡിസ്കൗണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എലവേറ്റിലേതു പോലെ സിറ്റി, സിറ്റി ഹൈബ്രിഡ് എന്നിവയും ഈ മാസം സൗജന്യമായി മൂന്ന് വർഷത്തെ മെയിൻ്റനൻസ് പാക്കേജ് ലഭിക്കും. ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ എന്നിവയ്‌ക്കൊപ്പം മത്സരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മിഡ്-സൈസ് സെഡാനുകളിൽ ഒന്നാണ് സിറ്റി. ഹൈബ്രിഡ് ഓപ്ഷനിൽ വാങ്ങാനാവുന്ന സെഗ്മെന്റിലെ ഏക കാറാണിതെന്നതും കാറിനെ വേറിട്ടുനിർത്തുന്ന സംഗതിയാണ്.

Honda Elevate Amaze And City Models Gets Massive Discount Offer

ഹോണ്ട സിറ്റി 12.08 ലക്ഷം രൂപയ്ക്കാണ് വിപണിയിലെത്തുന്നത്. സെഡാൻ്റെ സ്ട്രോംഗ്-ഹൈബ്രിഡിന് 20.55 ലക്ഷം രൂപയും ഇന്ത്യയിൽ നൽകേണ്ടി വരും. SV, V, VX, ZX എന്നിവ ഉൾപ്പെടുന്ന നാല് വേരിയൻ്റുകളിൽ സ്റ്റാൻഡേർഡ് സിറ്റി വാഗ്ദാനം ചെയ്യുന്നു. 120 bhp, 145 Nm torque നൽകുന്ന 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് സ്റ്റാൻഡേർഡ് മോഡലിൽ ലഭിക്കുക. ഹൈബ്രിഡിന് 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ യൂണിറ്റും തുടിപ്പേകുന്നു. ഇത് 27.13 കി.മീ. ഇന്ധനക്ഷമതയാണ് തരുന്നത്.

ഹോണ്ടയുടെ എൻട്രി ലെവൽ കാറായി ഇന്ത്യയിൽ തകർത്താടുന്ന മോഡലാണ് അമേസ്. കോംപാക്‌ട് സെഡാന് ഈ മാസം 96,000 രൂപ വരെ വാങ്ങാം. മാസാവസാനം വരെ അമേസിൽ ക്യാഷ് ഡിസ്‌കൗണ്ടുകളും ലോയൽറ്റിയും എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഈ മാസം വാഹനം സ്വന്തമാക്കുന്നവർക്ക് മൂന്ന് വർഷത്തെ സൗജന്യ മെയിൻ്റനൻസ് പാക്കേജും ഹോണ്ട നൽകും.

7.93 ലക്ഷം മുതൽ 9.86 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ഹോണ്ട അമേസിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കുത്തേകുന്നത്. മുമ്പ് 1.5 ഡീസലിലും ലഭ്യമായിരുന്നുവെങ്കിലും കർശനമായ മലിനീകരണ ചട്ടങ്ങൾ നിലവിൽ വന്നതോടെ കമ്പനി ഡീസൽ എഞ്ചിൻ നിർത്തലാക്കിയിരുന്നു. മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ പോലുള്ള കുഞ്ഞൻ സെഡാനുകളുമായാണ് കാറിന്റെ മത്സരം.

More from DriveSpark

Article Published On: Sunday, August 4, 2024, 9:00 [IST]
English summary
Honda elevate amaze and city models gets massive discount offer in august 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X