ഷോറൂമുകൾ കാലിയാക്കാൻ ഹോണ്ടയുടെ ആദായ വിൽപ്പന, കാറുകൾ 1.14 ലക്ഷം രൂപ വരെ വിലക്കുറച്ച് കൊടുക്കും

സിറ്റി എന്ന കിടിലൻ സെഡാൻ കാറിലൂടെ ഇന്ത്യക്കാരുടെ മനസിൽ കുടിയേറിപാർത്തവരാണ് ഹോണ്ട. ടൊയോട്ടയുടേതു പോലെ പണിയൊന്നും തരാതെ എത്ര ലക്ഷം കിലോമീറ്ററുകളും കിടന്നോടുന്ന എഞ്ചിൻ തന്നെയാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ പ്രധാന ആയുധം. ഒപ്പം ഗംഭീര നിർമാണ നിലവാരവും യാത്രാ സുഖവും കൂടിയാവുമ്പോൾ ഹോണ്ട കാറുകളെല്ലാം വേറെ ലെവലാവുന്നുണ്ട്. അമേസ്, എലിവേറ്റ്, സിറ്റി, സിറ്റി ഹൈബ്രിഡ് എന്നിങ്ങനെ നാല് മോഡലുകൾ മാത്രമാണ് കമ്പനി നിലവിൽ രാജ്യത്ത് വിപണനം ചെയ്യുന്നത്. അടുത്തിടെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് എത്തിയ എലിവേറ്റിന് ലഭിച്ച വരവേൽപ്പിൽ ഹോണ്ടയും സന്തുഷ്‌ടരാണ്. ഇനി അമേസിന്റെ പുതുതലമുറ ആവർത്തനം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

അങ്ങനെ വിൽപ്പന അടിപൊളിയായി മുമ്പോട്ട് പോവുമ്പോൾ നില മെച്ചപ്പെടുത്താനായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യം കൊടുക്കാനും ഹോണ്ട പ്രത്യേകം ശ്രമിക്കാറുണ്ട്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ഇതാ കിടിലൻ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹന വിൽപ്പന നടക്കുന്ന സമയമാണ് ഒക്‌ടോബർ-നവംബർ മാസങ്ങൾ. ആയതിനാൽ വണ്ടികമ്പനി മുതലാളിമാർ കാത്തിരുന്ന ആഘോഷ നാളുകളാണിത്.

Honda Elevate City And Amaze Models Get Up To Rs 1 14 Lakh Discount Offer

എങ്ങനെയും ആളുകളെ ഷോറൂമിലെത്തിക്കാനുള്ള ശ്രമമാണ് കാണാനാവുക. 2024 ഒക്ടോബറിൽ ഹോണ്ട തങ്ങളുടെ നിരയിലെ എല്ലാ കാറുകൾക്കും ആകർഷകമായ ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, ആക്‌സസറികൾ, എക്‌സ്‌ചേഞ്ച്, ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് സ്കീമുകൾ എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ ഉപയോഗപ്പെടുത്താനാവുക. അവയുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കാം.

അമേസിന്റെ ടോപ്പ് എൻഡ് VX, സ്‌പെഷ്യൽ എലൈറ്റ് എഡിഷൻ വേരിയന്റുകളിൽ പരമാവധി 1.12 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ടുകൾ ഒരുക്കിയിരിക്കുന്നത്. അതേസമയം കാറിന്റെ മിഡ്-സ്പെക്ക് S ട്രിമ്മിന് 96,000 രൂപ വരെയും ഓഫറുകളുണ്ട്. ഇനി ബേസ് E മോഡസാണ് നോക്കുന്നതെങ്കിൽ പരമാലധി 86,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.വിശാലമായ ക്യാബിനും പെട്രോൾ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കുമായി ഘടിപ്പിച്ച 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമാണ് അമേസിന്റെ ഹൈലൈറ്റ്.

Honda Elevate City And Amaze Models Get Up To Rs 1 14 Lakh Discount Offer

ഇനി ഹോണ്ട സിറ്റിയുടെ കാര്യത്തിലേക്ക് വന്നാൽ കഴിഞ്ഞ മാസത്തേതിന് സമാനമായി 1.14 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് ഡെസാന് ലഭിക്കുന്ന ഓഫറുകൾ. വേരിയൻ്റിനെ ആശ്രയിച്ച് കാറിൽ ഒന്നിലധികം ഡിസ്കൗണ്ട് സ്ലാബുകൾ ഉണ്ടെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. സിറ്റിയുടെ 3-പോയിൻ്റ് സീറ്റ് ബെൽറ്റ് ലഭിക്കാത്ത പഴയ സ്റ്റോക്കുകൾക്ക് ഇൻവെൻ്ററി അനുസരിച്ച് ഉയർന്ന ഡിസ്കൗണ്ടുകളോടെയാണ് വിൽക്കുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 121 bhp കരുത്തുള്ള 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്ക് തുടിപ്പേകുന്നത്. അതേസമയം മൈലേജിന്റെ ആറാട്ടുള്ള സിറ്റി ഹൈബ്രിഡിന് ഏകദേശം 75,000 രൂപയുടെ ഡിസ്കൗണ്ടുകളോടെയാണ് ഒക്ടോബർ മാസത്തിൽ വിപണനം ചെയ്യുന്നത്. ഇതുകൂടാതെ ഹൈബ്രിഡ് കാറിന് 20,000 രൂപയുടെ അധിക ആക്‌സസറികളും ലഭിക്കും.

Honda Elevate City And Amaze Models Get Up To Rs 1 14 Lakh Discount Offer

ഹോണ്ടയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എലിവേറ്റ് എസ്‌യുവിയിലും ഓഫറുകൾ ഉപയോഗപ്പെടുത്താനാവും. ഉപഭോക്താവിന് കൂടുതൽ മൂല്യം നൽകുന്നതിനായി എലിവേറ്റ് അപെക്സ് എഡിഷനും കമ്പനി അടുത്തിടെ അവതരിപ്പിക്കുകയുണ്ടായി. എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് ഏകദേശം 75,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. സ്റ്റോക്കിനെ ആശ്രയിച്ച് ചില ഔട്ട്‌ലെറ്റുകളിൽ കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

മാനുവൽ അല്ലെങ്കിൽ സിവിടിയുമായി ഘടിപ്പിച്ചിരിക്കുന്ന ഹോണ്ട സിറ്റിയുടെ അതേ 121 bhp പവറുള്ള നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് എലിവേറ്റും വരുന്നത്. സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ NA പെട്രോൾ എഞ്ചിനാണ് എസ്‌യുവിയിലുള്ളത്. കൂടെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും എലിവേറ്റിന് അവകാശപ്പെടാനുള്ളതാണ്.

നിലവിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയെ അപേക്ഷിച്ച് വിൽപ്പന കുറവാണെങ്കിലും ഓഫറുകളിലൂടെ തിരിച്ചടിക്കാനാവുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. പിന്നെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വലിയ ഡിസ്കൗണ്ട് ഓഫറുകൾ ഓരോ നഗരത്തിനെയും സ്ഥലത്തേയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതും കൂടി പറയാം. കൂടാതെ സ്റ്റോക്കിൻ്റെ ലഭ്യതയ്ക്ക് വിധേയവുമാണ് ഇവ. കൃത്യമായ ആനുകൂല്യങ്ങൾ അറിയാൻ നിങ്ങളുടെ പ്രാദേശിക ഡീലറുമായി ബന്ധപ്പെടുന്നതാവും ഉചിതം

More from DriveSpark

Article Published On: Sunday, October 6, 2024, 11:00 [IST]
English summary
Honda elevate city and amaze models get up to rs 1 14 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X