ഇന്ത്യക്കാർ കാത്തിരുന്ന ഓഫർ, ഹിറ്റടിച്ച എലിവേറ്റിന് 50,000 രൂപ വിലക്കിഴിവുമായി ഹോണ്ട; മാരുതി കണ്ടുപഠിക്ക്

എസ്‌യുവികളിലെ സൂപ്പർസ്റ്റാറായി അതിവേഗം മാറിയ മോഡലാണ് ഹോണ്ട എലിവേറ്റ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ അരങ്ങുവാഴുന്ന സെഗ്മെന്റിലെത്തി ബംബർ ഹിറ്റാണ് എലിവേറ്റ് അടിച്ചെടുത്തത്. അധികം ഗിമ്മിക്കൊന്നുമില്ലാതെ കാര്യങ്ങൾ അവതരിപ്പിച്ചതാണ് വണ്ടിയെ ആളുകൾ ആരാധിക്കാൻ കാരണമായത്.

ഒരൊറ്റ എഞ്ചിൻ ഓപ്ഷനാണ് ഉള്ളതെങ്കിലും സെഗ്മെന്റിലെ ഏറ്റവും മികച്ച പെർഫോമൻസും മൈലേജ് കണക്കുകളും ഗ്രൌണ്ട് ക്ലിയറൻസും എല്ലാം എലിവേറ്റിന് നിരത്താനുണ്ടായിരുന്നു. സിറ്റി, അമേസ് പോലുള്ള സെഡാൻ വണ്ടികളിലൂടെ മാത്രം മുമ്പോട്ട് പോവാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ എലിവേറ്റ് എസ്‌യുവിക്ക് ജന്മം കൊടുത്തത്. ഹോണ്ടയുടെ വണ്ടിയായതിനാൽ തന്നെ ആളുകൾ വിശ്വസിച്ച് വാങ്ങാനും ഇരച്ചെത്തുന്നുണ്ടിപ്പോൾ.

Honda Elevate Gets Rs 50 000 Discount Offer In March 2024

വിൽപ്പന മുന്നോട്ട് കുതിക്കുമ്പോൾ നില മെച്ചപ്പെടുത്താനായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യം കൊടുക്കാനും ഹോണ്ട എല്ലാ മാസവും പ്രത്യേകം ശ്രമിക്കാറുണ്ട്. എന്നാൽ ഇവിടുന്ന് എലിവേറ്റിനെ മാറ്റി നിർത്താറായിരുന്നു പതിവ്. എന്നാൽ മാർച്ച് മാസത്തെ ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്കാരുടെ മനസ് നിറഞ്ഞിരിക്കുകയാണ്. സിറ്റി, അമേസ് സെഡാനുകൾക്ക് പുറമെ തങ്ങളുടെ ഏറ്റവും എസ്‌യുവിയായ എലിവേറ്റിനും ഗംഭീര വിലക്കുറവാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത ഹോണ്ട കാർ ഇന്ത്യ ഡീലർഷിപ്പുകൾ ഈ മാസം മോഡൽ ശ്രേണിയിലുടനീളം വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുകയാണ്. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ എന്നിവയുടെ രൂപത്തിലാണ് ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുന്നത്. 2024 മാർച്ചിൽ എലിവേറ്റ് വാങ്ങുന്നവർക്ക് 50,000 രൂപയുടെ ക്യാഷ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.

Honda Elevate Gets Rs 50 000 Discount Offer In March 2024

എന്നാൽ ഈ ഓഫർ വേരിയന്റ്, കളർ ഓപ്ഷൻ, സ്ഥലം എന്നിവ പോലുള്ള തെരഞ്ഞെടുക്കുന്ന വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നതും പ്രത്യേകം ഓർമിക്കണേ. നാല് വേരിയന്റ് നിരയിലുടനീളം 10 നിറങ്ങളുടെ ശ്രേണിയിൽ നിന്ന് മോഡൽ ബുക്ക് ചെയ്യാനാവും. ഇതുകൂടാതെ ഇന്ത്യൻ സായുധ സേനയ്‌ക്കായി രാജ്യത്തുടനീളമുള്ള കാൻ്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെൻ്റുകൾ (CSD) വഴി തങ്ങളുടെ എലിവേറ്റ് എസ്‌യുവി വിൽക്കുമെന്ന് അടുത്തിടെ ഹോണ്ട പ്രഖ്യാപിച്ചിരുന്നു.

മിലിട്ടറി, നേവി, എയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അവരുടെ കാന്റീനുകളിലൂടെ കുറഞ്ഞ വിലയ്ക്ക് എലിവേറ്റ് ഇനി മുതൽ വാങ്ങാനാവുമെന്നതാണ് ശ്രദ്ധേയമായ കാര്യം. സിറ്റിയും അമേസും ഹോണ്ട ഇതിനകം തന്നെ വിൽക്കുന്നതിനാൽ കാൻ്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെൻ്റുകൾ വഴി വിൽക്കുന്ന ബ്രാൻഡിൽ നിന്നുള്ള മൂന്നാമത്തെ മോഡലാണിത്. എന്തായാലും കൂടുതൽ ഉപഭോക്താക്കളെ ഇതുവഴി ബ്രാൻഡിലേക്ക് എത്തിക്കാനും ജാപ്പനീസ് വാഹന നിർമാതാക്കൾക്കാവും.

Honda Elevate Gets Rs 50 000 Discount Offer In March 2024

നിലവിൽ എലിവേറ്റിന് 6,600 ആർപിഎമ്മിൽ 119 bhp കരുത്തും 4,300 ആർപിഎമ്മിൽ പരമാവധി 145 Nm torqu ഉം വികസിപ്പിക്കാനാവുന്ന 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും വാഹനം വീട്ടിലെത്തിക്കാനാവും. മാനുവൽ മോഡലുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്.

അതേസമയം എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16.92 കിലോമീറ്റർ ഇന്ധനക്ഷമതയും ഹോണ്ട പറയുന്നു. 2024 ഫെബ്രുവരിയിൽ ആഭ്യന്തര വിപണിയിൽ 7,142 യൂണിറ്റുകളാണ് കമ്പനി മൊത്തത്തിൽ വിറ്റഴിച്ചത്. അതായത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ വിൽപ്പന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനം വളർച്ച ജാപ്പനീസ് ബ്രാൻഡിന് ഇന്ത്യയിൽ നിന്നും കൈവരിക്കാനായെന്ന് സാരം.

Honda Elevate Gets Rs 50 000 Discount Offer In March 2024

എന്തായാലും എലിവേറ്റിനും കൂടി ഓഫറിട്ടതോടെ വിൽപ്പന കണക്കുകൾ ഇനിയും ഉയർത്താനാവുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. നിലവിൽ 11.58 ലക്ഷം രൂപ മുതൽ 16.20 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നും അരലക്ഷം രൂപയോളം കുറയുമ്പോൾ എന്തായാലും ആളുകൾ ബ്രാൻഡിലേക്ക് കൂടുതൽ അടുക്കാനാണ് സാധ്യത.

നിലവിൽ ഇന്ത്യൻ വിപണിയിൽ രണ്ട് പ്രധാന ഉൽപ്പന്നങ്ങളുടെ പണിപ്പുരയിലാണ് ഹോണ്ട. എലിവേറ്റിൻ്റെ ഒരു ഇലക്ട്രിക് പതിപ്പായിരിക്കും അടുത്തതായി ഇന്ത്യൻ വിപണിയിൽ എത്തുക. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഇവി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് പവർട്രെയിനുള്ള എലിവേറ്റ് കൊണ്ടുവരാൻ ഇതുവരെ കമ്പനിക്ക് പദ്ധതിയൊന്നുമില്ല.

Article Published On: Monday, March 4, 2024, 10:08 [IST]
English summary
Honda elevate gets rs 50000 discount offer in march 2024 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X