58,000 രൂപയുടെ പണിയുമായി ഹോണ്ട, ഇതറിയാതെ എലിവേറ്റ് വാങ്ങാൻ പോയാൽ ഷോറൂമിൽ ചെന്ന് ഞെട്ടും

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയ്ക്ക് ഇന്ത്യയിലുള്ളത് പ്രത്യേക ഇമേജാണ്. മികച്ച എഞ്ചിനും വിശ്വാസീയതയും റീസെയിൽ വാല്യുവുമുള്ള ഹോണ്ട കാറുകളെ ആളുകൾ ഒരു സ്റ്റാറ്റസ് സിമ്പലായി വരെയാണ് കാണുന്നത്. അന്തസോടെ യാത്ര ചെയ്യാൻ പലരും ബ്രാൻഡിലേക്കാണ് അടുക്കാറ്. പക്ഷേ എസ്‌യുവി ട്രെൻഡിനിടയ്ക്ക് സെഡാനുകൾ മാത്രം അടിച്ചേൽപ്പിച്ചിരുന്ന ഹോണ്ടയുടെ ഷോറൂമുകളിലേക്ക് പലരും കയറാൻ മടികാണിച്ചിരുന്നു.

പതിയെ ഷോറൂമുകൾ കാലിയാവാൻ തുടങ്ങിയപ്പോൾ ആരുടേയോ നിർബന്ധത്തിന് വഴങ്ങി ഹോണ്ട തട്ടുപൊളിപ്പനൊരു മിഡ്-സൈസ് എസ്‌യുവിയെ ഇന്ത്യക്കായി സമർപ്പിച്ചു. 2017-ന് ശേഷം ആദ്യമായി കമ്പനി പുറത്തിറക്കിയ വാഹനം എന്തായാലും ഹിറ്റടിച്ചു. സിറ്റിയും അമേസും മോശമാക്കാതെ വിൽപ്പന പിടിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ കുറവ് നിരയിൽ ശേഷിക്കുന്നുണ്ടായിരുന്നു. ഇത് നികത്തിക്കൊണ്ടാണ് എലിവേറ്റ് പിറവിയെടുത്തത്.

honda elevate

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലേക്കാണ് എത്തിയതെങ്കിലും ഹോണ്ട എലിവേറ്റ് അതിവേഗം ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ചു. വെറും 100 ദിവസം കൊണ്ട് 20,000 യൂണിറ്റുകൾ വിറ്റഴിച്ച് കമ്പനി തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചു. സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രാരംഭ വില അൽപം കൂടുതലല്ലേയെന്ന് ചിന്തിച്ചവർ പോലും വാഹനത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് കൂടെക്കൂടി.

പക്ഷേ പുതുവർഷത്തോട് അനുബന്ധിച്ച് എലിവേറ്റിന്റെ വിലയിൽ വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. വാഹന നിർമാണ ചെലവിലെ വർധനവും പണപ്പെരുപ്പവുമെല്ലാം കാരണമാണ് എലിവേറ്റിന്റെ വില പുതുക്കേണ്ടി വന്നതെന്നാണ് ഹോണ്ടയുടെ വാദം. നേരത്തെ, 10,99,900 രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമായിരുന്ന എലിവേറ്റ് എസ്‌യുവിയുടെ ബേസ് വേരിയന്റിനായ SV മാനുവലിന് 11,57,900 രൂപയാണ് പുതിക്കിയ എക്സ്ഷോറൂം വില.

honda elevate launched

അതായത് 58,000 രൂപയുടെ വർധനവാണ് ജനപ്രിയ മോഡലിന് ഉണ്ടായിരിക്കുന്നതെന്ന് സാരം. എലിവേറ്റിന്റെ ബേസ് വേരിയന്റിനാണ് ഏറ്റവും വലിയ വില വർധനവ് സംഭവിച്ചിരിക്കുന്നത്. മറ്റെല്ലാ വേരിയന്റുകളുടെയും വില 20,000 രൂപയോളമാണ് ഹോണ്ട ഉയർത്തിയിരിക്കുന്നത്. V മാനുവൽ, V സിവിടി, VX മാനുവൽ, VX സിവിടി, ZX മാനുവൽ, ZX സിവിടി എന്നിവയാണ് മിഡ്-സൈസ് എസ്‌യുവിയുടെ വകഭേദങ്ങൾ. പുതുക്കിയ വിലയോടെ എലിവേറ്റിന് ഇപ്പോൾ 11,57,900 രൂപ മുതൽ 16,19,900 രൂപയാണ് മുടക്കേണ്ടി വരിക.

വില പരിഷ്ക്കാരം വിൽപ്പനയെ, പ്രത്യേകിച്ച് അടിസ്ഥാന വേരിയന്റിനെ ബാധിക്കുമോ എന്ന് കണ്ടറിയണം. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ബെസ്റ്റ് സെല്ലറായി മാറാൻ വാഹനത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയവയുടെ വിൽപ്പനയേക്കാൾ കുറവാണെങ്കിലും ടൊയോട്ട ഹൈറൈഡർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയെക്കാൾ മികച്ച വിൽപ്പനയാണ് ഹോണ്ട നേടിയെടുക്കുന്നത്.

honda elevate

ക്രെറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര എന്നിവയുടെ ബേസ് വേരിയന്റുകളേക്കാൾ എലിവേറ്റ് ബേസ് വേരിയന്റിന് ഇപ്പോൾ വില കൂടുതലാണെന്ന കാര്യം വാസ്തവമാണ്. എങ്കിലും സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ബൂട്ട് സ്പേസുമെല്ലാം ഇതിനെ വേറിട്ടു നിർത്തുന്ന ഘടകവുമാണ്. അധിക ഗിമ്മിക്കുകളൊന്നുമില്ലാതെ ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് മോഡൽ നിരത്തിലിറങ്ങുന്നത്.

സിറ്റിയിൽ കാണുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ VTEC പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന് 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ നൽകാനാവും. ഇനി മോഡേൺ ഫീച്ചറുകളിലേക്ക് നോക്കിയാലും ഇക്കാര്യത്തിലും ജാപ്പനീസ് എസ്‌യുവി സമ്പന്നനാണ്. എലിവേറ്റിൽ കമ്പനി അവകാശപ്പെടുന്നത് 16.92 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ്.

honda elevate review interior

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, എട്ട് സ്പീക്കർ സെറ്റപ്പ്, 6 എയർബാഗുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി, ഇലക്ട്രിക് സൺറൂഫ്, റിയർ വൈപ്പർ വിത്ത് വാഷർ, ADAS സ്യൂട്ട് എന്നിവയെല്ലാമാണ് ഹോണ്ട എലിവേറ്റിൽ ഒരുക്കിയിരിക്കുന്നത്.

കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ഹോണ്ടയുടെ ADAS സ്യൂട്ടിൽ എലിവേറ്റിനൊപ്പം വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന സവിശേഷതയാണിത്.

Article Published On: Saturday, January 6, 2024, 14:17 [IST]
English summary
Honda elevate suv become more expensive up to rs 58 000 new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X