ടാക്‌സ് ഒന്നുമില്ലാതെ എലിവേറ്റ് ഇനി കുറഞ്ഞ വിലയിൽ വാങ്ങാം, ഹോണ്ടയുടെ പുതിയ നീക്കം എങ്ങനെയുണ്ട്

ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ തലവര മാറ്റിയിരിക്കുകയാണ് എലിവേറ്റ് എന്ന മോഡൽ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാർ വാഴുന്ന സെഗ്മെന്റിൽ എത്തി അതിവേഗം ജനപ്രീതി പിടിച്ചുപറ്റാനും മിഡ്-സൈസ് എസ്‌യുവിക്കായി. സിറ്റി, അമേസ് പോലുള്ള സെഡാൻ വണ്ടികളിലൂടെ മാത്രം ബിസിനസ് പിടിച്ചുനിർത്താൻ സാധിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് ജാപ്പനീസ് ബ്രാൻഡ് സ്പോർട് യൂട്ടിലിറ്റി വാഹനം പണിതിറക്കാൻ കാരണമായത്.

CR-V പോലുള്ള വലിയ എസ്‌യുവികൾ വരെ നിർമിച്ചിരുന്ന കമ്പനി ഒരിടയ്ക്ക് പുത്തൻ കാറുകൾ ഇന്ത്യയിൽ പുറത്തിറക്കാൻ മടികാണിച്ചവരാണ്. 2017-ന് ശേഷം ആഭ്യന്തര വിപണിയിൽ പുതിയൊരു ഹോണ്ട കാർ എത്താൻ 2022 വരെ കാത്തിരിക്കേണ്ടി വന്നു. എന്തായാലും സംഭവം സെറ്റായതോടെ ജാപ്പനീസ് ബ്രാൻഡിന്റെ ഭാവി ഭദ്രമായെന്ന് വേണംപറയാൻ. ദേ ഇപ്പോൾ ഇന്ത്യൻ സായുധ സേനയ്‌ക്കായി രാജ്യത്തുടനീളമുള്ള കാൻ്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെൻ്റുകൾ (CSD) വഴി തങ്ങളുടെ എലിവേറ്റ് എസ്‌യുവി വിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട.

Honda Elevate SUV Can Now Buy From Canteen Store Departments

സിറ്റിയും അമേസും ഹോണ്ട ഇതിനകം തന്നെ വിൽക്കുന്നതിനാൽ കാൻ്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെൻ്റുകൾ വഴി വിൽക്കുന്ന ഹോണ്ടയിൽ നിന്നുള്ള മൂന്നാമത്തെ മോഡലാവും എലിവേറ്റ്. മിലിട്ടറി, നേവി, എയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അവരുടെ കാന്റീനുകളിലൂടെ കുറഞ്ഞ വിലയ്ക്ക് വാഹനം വാങ്ങാനാവുമെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഫോർ വീലറുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഈ സിഎസ്‌ഡികളിലൂടെ ഡിസ്‌കൗണ്ട് നിരക്കിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്.

എന്തായാലും എലിവേറ്റിന്റെ കാന്റീനിലേക്കുള്ള വരവ് ഹോണ്ടക്ക് മൈലേജാവുമെന്നതിൽ സംശയമൊന്നുമില്ല. കൂടുതൽ ഉപഭോക്താക്കളെ ഇതുവഴി ബ്രാൻഡിലേക്ക് എത്തിക്കാനും ജാപ്പനീസ് വാഹന നിർമാതാക്കൾക്കാവും. നിലവിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന മിഡ്-സൈസ് എസ്‌യുവികളിലൊന്നാണ് എലിവേറ്റ്. 11.58 ലക്ഷം മുതൽ 16.20 ലക്ഷം വരെയാണ് ഇതിൻ്റെ നിലവിലെ എക്സ്ഷോറൂം വില.

Honda Elevate SUV Can Now Buy From Canteen Store Departments

ടാക്‌സ് വേണ്ടാത്തതിനാൽ സിഎസ്‌ഡി കാന്റീൻ വഴി എസ്‌യുവിക്ക് ഇനിയും വില കുറയും. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയൻ്റുകളാണ് എലിവേറ്റിനുള്ളത്. ബേസ് മോഡലായ SV പതിപ്പിന് പുറമെ എല്ലാ വേരിയൻ്റുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്. ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പുഷ് ബട്ടൺ പോലുള്ള സവിശേഷതകളെല്ലാം വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെയാണ് വരുന്നത്.

കൂടാതെ പവർ അഡ്ജസ്റ്റ്മെന്റുള്ള ORVM-കൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, PM2.5 എയർ ഫിൽട്ടർ, ഫ്രണ്ട് ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകളും ഹോണ്ട എലിവേറ്റിൽ സ്റ്റാൻഡേർഡായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ടോപ്പ്-എൻഡ് വേരിയൻ്റിൽ ഹോണ്ട സെൻസിംഗ് ടെക്നോളജിയും സജ്ജീകരിച്ചിട്ടുണ്ട്. ഇത് പ്രധാനമായും ADAS സവിശേഷതകളുടെ ഒരു സ്യൂട്ടാണ്.

Honda Elevate SUV Can Now Buy From Canteen Store Departments

കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാർ ഡിപ്പാർച്ചർ സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയാണ് എലിവേറ്റിന്റെ ADAS ഫീച്ചറിലൂടെ ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ഹിമ്മിക്കൊന്നുമില്ലാത്ത ഡിസൈനും എടുത്തു പറയേണ്ട കാര്യമാണ്. വളരെ ലളിതമായാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും റോഡ് പ്രസൻസിലൊന്നും ഒരു കുറവും കാണാനില്ല.

ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ മോഡലിന്റെ അതേ പ്ലാറ്റ്ഫോമിലാണ് എലിവേറ്റും പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ എഞ്ചിൻ ഓപ്ഷനും കടമെടുത്തിട്ടുണ്ട്. 6,600 ആർപിഎമ്മിൽ 119 bhp കരുത്തും 4,300 ആർപിഎമ്മിൽ പരമാവധി 145 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എലിവേറ്റിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Honda Elevate SUV Can Now Buy From Canteen Store Departments

എലിവേറ്റ് മികച്ച പവർ ഡെലിവറി നൽകുന്നതിനൊപ്പം മൈലേജിന്റെ കാര്യത്തിലും മിടുക്കനാണ്. എസ്‌യുവിയുടെ മാനുവൽ ഗിയർബോക്‌സ് മോഡലുകളുടെ ഇന്ധനക്ഷമത ലിറ്ററിന് 15.31 കിലോമീറ്ററാണെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. അതേസമയം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 16.92 കിലോമീറ്റർ മൈലേജും നൽകാൻ ശേഷിയുള്ളതാണ്. ഹോണ്ട ഡീസൽ എഞ്ചിൻ ഉപയോഗിച്ച് എലവേറ്റ് വിൽക്കില്ല.

അതിനുപകരം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവർ എലിവേറ്റിൻ്റെ ഓൾ-ഇലക്‌ട്രിക് പതിപ്പ് പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സിട്രൺ C3 എയർക്രോസ്, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരെയാണ് ഹോണ്ട എലിവേറ്റ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Friday, March 1, 2024, 10:49 [IST]
English summary
Honda elevate suv can now buy from canteen store departments check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X