ലോട്ടറി മാരുതിക്ക്, ബേസ് മോഡലിന് വരെ 'ഒടുക്കത്തെ വില'; എലിവേറ്റ് ഇനി പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് ഹോണ്ട
ഇന്ത്യയിൽ ഹോണ്ടയുടെ രാശി വീണ്ടും തെളിയിച്ച മോഡലാണ് എലിവേറ്റ്. അതിവേഗം വിൽപ്പനയുമായി സെഗ്മെന്റിൽ തരംഗമാവാനും ഈ മിഡ്-സൈസ് എസ്‌യുവിക്കായെന്ന് വേണം പറയാൻ. സിറ്റി, അമേസ് എന്നീ സെഡാന്‍ മോഡലുകളുടെ മാത്രം ബലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്ന ഹോണ്ട കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എലിവേറ്റ് പുറത്തിറക്കുന്നത്.
അതുവരെ ഒഴിഞ്ഞുകിടന്ന ഷോറൂമുകളിലെല്ലാം ആളുകളുടെ വൻതിരക്കായി. വരുന്നവരുടെ കണ്ണും ശ്രദ്ധയും എലിവേറ്റിലേക്ക് തന്നെയായിരിന്നു. സെഗ്മെന്റിലെ വമ്പൻമാരായ ക്രെറ്റയ്ക്കും സെൽറ്റോസിനും ഗ്രാൻഡ് വിറ്റാരക്കുമെല്ലാം കാണുന്ന മാരക ഡിസൈനും എഞ്ചിന്‍, ഗിയര്‍ബോക്സ് ഓപ്ഷനുകളുടെ നീണ്ടനിരയുമൊന്നും ഇല്ലാതിരുന്നിട്ട് പോലും എലിവേറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കൂട്ടത്തിൽ പോയ മാസം മുതൽ ഓഫറും കൂടി പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം ഡബിൾ ഹാപ്പിയാണ്.

പക്ഷേ ഇപ്പോഴിതാ ഏപ്രിൽ ഒന്ന് മുതൽ എസ്‌യുവി പഴയ വിലയിൽ കിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഹോണ്ട. ജനുവരിയിൽ നടന്ന ആദ്യ വില വർധനവിന് ശേഷം ഈ വർഷം ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട വീണ്ടും മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയതാണ് സംഭവം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയതിന് ശേഷം എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിക്ക് ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്.
ഇത്തവണ ഹ്യുണ്ടായി ക്രെറ്റയുടെയും കിയ സെൽറ്റോസിൻ്റെയും എതിരാളിക്ക് അതിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 40,000 രൂപ വരെയാണ് അധികമായി മുടക്കേണ്ടി വരിക. എലിവേറ്റിന്റെ V, VX ട്രിമ്മുകൾക്കാണ് 40,000 രൂപയുടെ ഏറ്റവും ഉയർന്ന വില വർധനവ് ലഭിച്ചിരിക്കുന്നത്. തുടർന്ന് എൻട്രി ലെവൽ SV വേരിയന്റിന് 33,000 രൂപയുടെ വർധനവും ഹോണ്ട നടപ്പിലാക്കിയിട്ടുണ്ട്.

എലിവേറ്റ് ZX മാനുവൽ പതിപ്പിന് 31,000 രൂപയുടെ പരിഷ്ക്കാരമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം V CVT, VX CVT എന്നിവയ്ക്ക് ഇപ്പോൾ 30,000 രൂപ വില കൂടിയിട്ടുണ്ട്. എസ്‌യുവിയുടെ ടോപ്പ് എൻഡ് ZX CVT വേരിയന്റിനാണ് ഏറ്റവും കുറഞ്ഞ വില വർധനവ് ലഭിച്ചിരിക്കുന്നത്. എല്ലാ ഫീച്ചറുകളും സൌകര്യങ്ങളും ഒരുക്കിയിരിക്കുന്ന ഇതിനും ഇനി മുതൽ 23,000 രൂപ വരെ അധികമായി മുടക്കേണ്ടി വരും.
വില വർധനവിന് പുറമെ കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി അധിക സേഫ്റ്റി ഫീച്ചറുകളും ഏപ്രിൽ മുതൽ എലിവേറ്റിൽ ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആറ് എയർബാഗുകൾ, 3-പോയിന്റ് ELR സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ സുരക്ഷാ സംവിധാനങ്ങളാണ് എസ്‌യുവിയിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇവയെല്ലാം എല്ലാ ട്രിം ലെവലുകളിലും സ്റ്റാൻഡേർഡ് ആണ്.

SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കാര്‍ ഓഫര്‍ ചെയ്യുന്നത്. 10 കളര്‍ ഓപ്ഷനുകളില്‍ സ്വന്തമാക്കാം. ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റും പണിതിറക്കിയിരിക്കുന്നത്. വില വർധനവ് നടപ്പിലാക്കിയത് മാറ്റിനിർത്തിയാൽ വാഹനത്തിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല. 1.5 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന് കരുത്തേകുന്നത്.
6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി വരുന്ന എലിവേറ്റിന്റെ എഞ്ചിന് 121 bhp പവറിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മൈലേജിന്റെ കാര്യത്തിലും ആള് പുലിയാണെന്ന് വേണം പറയാൻ. എലിവേറ്റ് മാനുവൽ ഗിയർബോക്‌സ് മോഡലുകൾക്ക് 15.31 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. മറുവശത്ത് സിവിടി പതിപ്പുകൾക്ക് 16.92 കിലോമീറ്റർ മൈലേജും ഹോണ്ട പറയുന്നുണ്ട്.

ഫീച്ചറുകളിലേക്ക് നോക്കിയാൽ മുടക്കുന്ന കാശിന് കിട്ടുന്ന ഏറ്റവും മികച്ച സവിശേഷതകൾ തന്നെയാണ് ഹോണ്ട എലിവേറ്റിൽ വാഗ്‌ദാനം ചെയ്യുന്നത്. എൽഇഡി ഡിആർഎല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് പുഷ് ബട്ടണ്‍, പവര്‍ അഡ്ജസ്റ്റ്‌മെന്റുള്ള ഒആര്‍വിഎമ്മുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, PM2.5 എയര്‍ ഫില്‍ട്ടര്‍, ഫ്രണ്ട് ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകളെല്ലാം എസ്‌യുവിയിലുണ്ട്.
ടോപ്പ്-എന്‍ഡ് വേരിയന്റില്‍ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഹോണ്ട സെന്‍സിംഗ് ടെക്‌നോളജിയും സജ്ജീകരിച്ചിട്ടുണ്ട്. കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ഉഗ്രൻ സംവിധാനങ്ങളാണ് ADAS ഫീച്ചറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








