ഇടിച്ചാലും ജീവൻ ഈ പഹയൻ കാത്തോളും, നെക്സോണിന്റെ 5-സ്റ്റാർ സേഫ്റ്റിക്ക് പിന്നിലെ രഹസ്യം ഇതായിരുന്നല്ലേ

ഇന്ത്യയിലെ എസ്‌യുവികളിൽ ഏല്ലാവർക്കും ഏറെയിഷ്‌ടമുള്ള മോഡലാണ് ടാറ്റ നെക്സോൺ (Tata Nexon). രത്തൻ ടാറ്റയുടെ (Ratan Tata) കമ്പനിയെ ഇന്നുകാണുന്ന നിലയിലേക്ക് വളർത്താൻ സഹായിച്ചവരിൽ ഒന്നാമനാണ് ഈ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം (Compact SUV). സേഫ്റ്റിയാണ് മെയിനെങ്കിലും കൊടുക്കുന്ന പൈസയ്ക്കുള്ള ഫീച്ചറുകളും ഉഗ്രൻ പെർഫോമൻസും കൂടെ പോരുമ്പോൾ ആരെങ്കിലും മുഖംതിരിക്കുമോ? ഓരോ മാസവും പതിനായിരക്കണക്കിന് നെക്സോണുകളാണ് വർഷങ്ങളായി നിരത്തിലിറങ്ങിക്കൊണ്ടിരിക്കുന്നത്. ദേ ഇക്കഴിഞ്ഞ ദിവസവും ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഒന്നാന്തരം മാർക്കോടെയാണ് ടാറ്റയുടെ പുലിക്കുട്ടൻ പാസായി വന്നത്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിന് കീഴിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയുകൊണ്ട് ടാറ്റ നെക്സോൺ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. മുതിർന്നവരുടെ സുരക്ഷയ്ക്കായി 32 പോയിന്റിൽ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49 പോയിന്റിൽ 44.95 സ്‌കോറും സ്വന്തമാക്കി മുതിർന്നവർക്കും കുട്ടികൾക്കും മികച്ച സംരക്ഷണം നൽകാനുള്ള കഴിവ് ടാറ്റ ചുണക്കുട്ടൻ വീണ്ടും തെളിയിച്ചു.

How Tata Nexon Scores 5-Star Safety Rating In Bharat NCAP

ടാറ്റ നെക്‌സോൺ വിപണിയിലെ വെറുമൊരു വാഹനമല്ല കേട്ടോ. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പോലും 5-സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ എസ്‌യുവിയായിരുന്നു ഇവൻ. അപ്പോൾ തന്നെ മുതലിന്റെ റേഞ്ച് മനസിലാക്കാമല്ലോ. പക്ഷേ എന്തായിരിക്കും നെക്സോണിന്റെ ഈ കിടിലൻ സേഫ്റ്റിക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന രുചിക്കൂട്ടുകൾ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും. ഇന്ന് ആ രഹസ്യം നമുക്കൊന്ന് ചുരുളഴിച്ചാലോ?

ഈ ഇടിപ്പരീക്ഷയിലെല്ലാം ടാറ്റ മോട്ടോർസിന്റെ നെക്സോൺ 5-സ്റ്റാർ റേറ്റിംഗ് നേടുന്നതിന്റെ കാരണങ്ങൾ നിരത്തിനോക്കാം. മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണം ഉൾക്കൊള്ളുന്ന ഭാരത് NCAP പരീക്ഷണങ്ങളുടെ കർശനമായ പരിശോധനകളിൽ നെക്‌സോണിൻ്റെ അസാധാരണ പ്രകടനം യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള വാഹനത്തിന്റെ രൂപകൽപ്പനയും സുരക്ഷാ സവിശേഷതകളും എടുത്തുകാണിക്കുന്നുണ്ട്.

How Tata Nexon Scores 5-Star Safety Rating In Bharat NCAP

അടിസ്ഥാനകാര്യങ്ങളിൽ തുടങ്ങിയാൽ നെക്‌സോണിന്റെ ബേസ് ഉൾപ്പടെ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയിൽ ടാറ്റ മോട്ടോർസിൻ്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇത് പ്രകടമാക്കുന്നത്. ഇതോടൊപ്പം തന്നെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ്, കൂടുതൽ സുരക്ഷയ്ക്കായി കൊളാപ്‍സിബിൾ സ്റ്റിയറിംഗ് വീൽ എന്നിവയും നെക്സോണിൻ്റെ പ്രധാന സുരക്ഷാ സവിശേഷതകളാണ്.

മാത്രമല്ല, വെല്ലുവിളി നിറഞ്ഞ കുത്തനെയുള്ള കയറ്റങ്ങിലും മറ്റ് പ്രതികൂലമായ ഡ്രൈവിംഗ് അവസ്ഥകളിളും ഡ്രൈവർമാരെ സഹായിക്കുന്നതിനായി നെക്‌സോൺ ഹിൽ ഹോൾഡ് കൺട്രോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി ഉയർന്ന വേരിയന്റുകളാണ് പരിഗണിക്കുന്നതെങ്കിൽ സേഫ്റ്റി ഇരട്ടിയാവും. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താൻ റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ ഡീഫോഗർ തുടങ്ങിയ അധിക സവിശേഷതകളാണ് ആളുകളെ കാത്തിരിക്കുന്നത്.

How Tata Nexon Scores 5-Star Safety Rating In Bharat NCAP

ഇതുകൂടാതെ നെക്‌സോണിൽ കോർണറിംഗ് ശേഷിയുള്ള ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ (IRVM), ബ്ലൈൻഡ് വ്യൂ മോണിറ്റർ, മികച്ച ദൃശ്യപരതയ്ക്കും പാർക്കിംഗ് എളുപ്പത്തിനുമായി ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ പോലുള്ള ഫീച്ചറുകളും എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാരത് NCAP മൂല്യനിർണയത്തിൻ്റെ മറ്റ് വശങ്ങൾ പരിശോധിക്കുമ്പോൾ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും ടാറ്റ നെക്‌സോൺ മികവ് പുലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ ടെസ്റ്റുകളിൽ യഥാക്രമം 16.00-ൽ 14.65 ഉം 16.00-ൽ 14.76 ഉം സ്കോറാണ് ടാറ്റയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്.

ഡ്രൈവറുടെ നെഞ്ചിനും കാലുകൾക്കും കോ-ഡ്രൈവർ സീറ്റിലെ യാത്രക്കാരന്റെ കാലുകൾക്കും മതിയായ സംരക്ഷണം ലഭിച്ചതായി പരിശോധനയിൽ കണ്ടെത്തുകയുണ്ടായി. കൂടാതെ, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഡ്രൈവറുടെ നെഞ്ചും വേണ്ടത്ര പരിരക്ഷ വാഹനം കൊടുക്കുന്നുണ്ട്. ഈ രണ്ട് വ്യത്യസ്‌ത ഇടിപ്പരീക്ഷയിലും ഡ്രൈവറുടെയും സഹയാത്രികൻ്റെയും എല്ലാ ശരീരഭാഗങ്ങൾക്കും മികച്ച പരിരക്ഷ ലഭിക്കുന്നതായി ഭാരത് NCAP റേറ്റുചെയ്‌തു.

More from DriveSpark

Article Published On: Friday, October 18, 2024, 17:15 [IST]
English summary
How tata nexon scores 5 star safety rating in bharat ncap top secrets
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X