ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഹ്യുണ്ടായിയും, മാവേലിയെ വരവേൽക്കാൻ കൊണ്ടുവരുന്നത് പുതിയ 7-സീറ്റർ എസ്‌യുവി

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യമാണ് ഇപ്പോഴും തുടരുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വിചാരിച്ചിട്ട് പോലും വിൽപ്പനയ്ക്ക് തടയിടാനായില്ലെന്നതാണ് സത്യം. അങ്ങനെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ 7-സീറ്റർ മോഡൽ വന്നാലുള്ള സ്ഥിതിയൊന്ന് ഓർത്ത് നോക്കിക്കേ. അങ്ങനെയൊരു മോഡൽ വന്നിട്ട് വർഷം കുറച്ചായി കേട്ടോ. അൽകസാർ എന്ന മൂന്നുവരി എസ്‌യുവിയാണ് കൊറിയൻ ബ്രാൻഡ് ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച മോഡൽ. വിപണിയിൽ കാര്യമായ ഓളം തീർത്തില്ലെങ്കിലും 10 പേര് അറിയുന്ന രീതിയിൽ വളരാൻ അൽകസാറിനായിട്ടുണ്ട്.

7-സീറ്റർ എസ്‌യുവിയെന്ന് കേൾക്കുമ്പോഴേ ആളുകൾ മഹീന്ദ്ര സ്കോർപിയോ N അല്ലെങ്കിൽ ടാറ്റ സഫാരിയെന്ന വണ്ടിയായിരിക്കും പരിഗണിക്കുക. അണ്ടർറേറ്റഡായ ഹ്യുണ്ടായി അൽകസാർ അതിനുശേഷമായിരിക്കും പലരുടേയും മനസിലേക്ക് കടന്നുവരിക. നിലവിലെ ഈ സ്ഥിതി മാറ്റിയെടുക്കാനായി കൊറിയൻ കമ്പനി പണിതുടങ്ങിയിട്ടുണ്ട് കേട്ടോ. മറ്റൊന്നുമല്ല അൽകസാറിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Hyundai Alcazar Facelift 7-Seater SUV To Launch By 2024 September

ഇക്കാര്യം ഇതിനോടകം പലരും അറിഞ്ഞിട്ടുണ്ടാവുമെങ്കിലും ഇപ്പോഴിതാ ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന് അരങ്ങേറ്റം കുറിക്കാനുള്ള സമയവും കുറിച്ചിരിക്കുകയാണ്. ഈ വർഷം സെപ്റ്റംബറോടെ മുഖംമിനുക്കിയ അൽകസാർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അതായത് കേരളത്തിലെ ഓണാഘോഷങ്ങൾക്കിടയിൽ പുതിയ 7-സീറ്റർ എസ്‌യുവി വരുമെന്ന് സാരം. അടുത്ത വർഷം ആദ്യം ക്രെറ്റ ഇവി എത്തുന്നതിന് മുമ്പ് കമ്പനി രാജ്യത്തിനായി കൊണ്ടുവരുന്ന അടുത്ത വലിയ ലോഞ്ചായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്.

സ്റ്റൈലിംഗിൽ ക്രെറ്റയുമായി അധികം സാമ്യമൊന്നും ഈ മൂന്നുവരി എസ്‌യുവിക്കുണ്ടാവില്ല. മുൻവശത്ത് നിന്ന് നോക്കുമ്പോൾ ക്രെറ്റയെ വേർതിരിക്കുന്ന ചില യുണീക് ബിറ്റുകൾ വാഹനത്തിൽ ഉണ്ടാകും. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ അൽകസാറിൽ സമാനമായി നിലനിൽക്കുമെങ്കിലും ഗ്രില്ലിനും ഫ്രണ്ട് ബമ്പറിനും ചില വ്യത്യാസങ്ങൾ ഉണ്ടാകുമെന്നതാണ് ശ്രദ്ധേയം. അലോയ് വീൽ ഡിസൈനുകളും സൈഡ് ക്ലാഡിംഗുകളും മറ്റും പുനർനിർമിക്കുകയും ചെയ്യും.

Hyundai Alcazar Facelift 7-Seater SUV To Launch By 2024 September

ലംബവും തിരശ്ചീനവുമായ അടുക്കിയ പുത്തൻ രൂപത്തിലുള്ള ടെയ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ പുതിയ ടെയിൽഗേറ്റായിരിക്കും അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിനെ വേറിട്ടുനിർത്തുക. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O), അഡ്വഞ്ചർ എഡിഷൻ എന്നീ വേരിയന്റുകളിലാണ് അൽകസാർ നിലവിൽ വിപണനം ചെയ്യുന്നത്. ഇത് ഇതേപടി നിലനിർത്താനും കമ്പനി തയാറാവും.

എക്സ്റ്റീരിയറിലേതു പോലെ ഇന്റീരിയറിലും മാറ്റങ്ങളുണ്ടാവും. ഇത് പുത്തൻ ക്രെറ്റയ്ക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ കണ്ട ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണത്തോടുകൂടിയ പുതിയ രൂപത്തിലുള്ള ഡാഷ്‌ബോർഡ് ഡിസൈനാവും അൽകസാറിലും എത്തുക. മുമ്പത്തെപ്പോലെ ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളിലും മൂന്നുവരി മോഡൽ തുടർന്നും വിപണനത്തിനെത്തും.

Hyundai Alcazar Facelift 7-Seater SUV To Launch By 2024 September

360-ഡിഗ്രി സറൗണ്ട് ക്യാമറ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുകൾ, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിൽ ലെവൽ 2 ADAS സ്യൂട്ട് പോലുള്ള മോഡേൺ ഫീച്ചറുകളും ഉണ്ടാവും. നിലവിലെ 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയായിരിക്കും പുതുക്കിയ എസ്‌യുവിയിലുമുണ്ടാവുക.

പെട്രോൾ എഞ്ചിൻ 160 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 6-സ്പീഡ് എംടി അല്ലെങ്കിൽ ഓപ്ഷണൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളായിരിക്കും ഇതിലുണ്ടാവുക. മറുവശത്ത് ഡീസൽ എഞ്ചിൻ 116 bhp പവറിൽ 250 Nm torque വരെ നൽകും. ഇതിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമുണ്ടാവും.

നിലവിൽ 16.77 ലക്ഷം മുതൽ 21.28 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി അൽകസാറിന് വരുന്ന എക്സ്ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തുമ്പോൾ വിലയിൽ ചെറിയ വർധനവ് ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സെവൻ സീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ സഫാരി, മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ N, എംജി ഹെക്ടർ പ്ലസ് എന്നീ 7 സീറ്റർ എസ്‌യുവികളുമായാവും അൽകസാർ മാറ്റുരയ്ക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 12, 2024, 10:13 [IST]
English summary
Hyundai alcazar facelift 7 seater suv to launch by 2024 september details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X