സ്കോർപിയോ വാങ്ങാൻ വരട്ടെ, ഹ്യുണ്ടായി അടുത്തതായി അവതരിപ്പിക്കുന്നത് കിടിലൻ 7 സീറ്റർ എസ്‌യുവി

സാൻട്രോ എന്ന ടോൾബോയ് ഹാച്ച്ബാക്കിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. ആദ്യ കാർ പുറത്തിറക്കിയതു മുതൽ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല. i10, i20, ക്രെറ്റ, വെന്യു, എക്സ്റ്റർ അങ്ങനെ കൊണ്ടുവന്ന വണ്ടികളെല്ലാം രാജ്യത്ത് വലിയ വിജയമാണ് നേടിയെടുത്തത്. എസ്‌യുവി തരംഗം മനസിലാക്കി കൃത്യസമയത്ത് ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം വിജയം നേടുകയും ചെയ്‌തു.

ഏത് വണ്ടിയായാലും പുതുമയോടെ നിലനിർത്താൻ ഹ്യുണ്ടായിക്ക് അറിയാം. നിലവിൽ പ്രധാന മത്സരം ടാറ്റയോട് ആയതിനാൽ തന്നെ കമ്പനി തങ്ങളുടെ 7 സീറ്റർ എസ്‌യുവിയിലേക്ക് പുതിയൊരു പരിഷ്ക്കാരം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. സഫാരിയുമായി ഏറ്റുമുട്ടുന്ന അൽകസാറിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാൻ പോവുകയാണ് ബ്രാൻഡ്. അതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടങ്ങളെല്ലാം നടത്തിവരികയാണിപ്പോൾ.

Hyundai Alcazar Facelift Launch Soon

ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഈ കൊല്ലത്തെ ഏറ്റവും വലിയ അടുത്ത ലോഞ്ചായിരിക്കും അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ്. 2024-ൽ ഹ്യുണ്ടായി പുറത്തിറക്കാൻ പോവുന്ന മൂന്നാമത്തെ പുതിയ എസ്‌യുവി എന്ന പ്രത്യേകതയും ഇതിനുണ്ടാവും. നിലവിൽ 7 സീറ്റർ സെഗ്മെന്റിൽ അൽപം പിന്നിലാണെങ്കിലും പുതിയ പരിഷ്ക്കാരങ്ങളോടെ അൽകസാറിന് മുന്നോട്ടു വരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ മോഡലിനെ അപേക്ഷിച്ച് കാഴ്ച്ചയിൽ ഉണ്ടാവുന്ന മാറ്റങ്ങളായാരിക്കും അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന് ഉണ്ടാവുക. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ വലിയ മൂന്നുവരി എസ്‌യുവിക്ക് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനോട് സാമ്യമുള്ള ലുക്ക് കിട്ടിയേക്കും. എന്നിരുന്നാലും തനതായ ശൈലി നിലനിർത്തുന്നതിന് സ്റ്റൈലിംഗിൽ ചില പ്രത്യേക മാറ്റങ്ങൾ ഹ്യുണ്ടായി അവതരിപ്പിക്കും എന്നതിൽ സംശയമൊന്നും വേണ്ട.

Hyundai Alcazar Facelift Launch Soon

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ അൽകസാറിന് ഒരു പരിധിവരെ വ്യത്യാസങ്ങളുണ്ട്. ഇതേ തന്ത്രമായിരിക്കും ഇത്തവണയും ആവിഷ്ക്കരിക്കുക. പുതിയ ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും ഉള്ള റീഡിസൈൻ ചെയ്ത മുൻവശം, പുതുക്കിയ ബമ്പർ, പുതിയ സെറ്റ് അലോയ് വീലുകൾ, പിന്നിൽ കണക്റ്റഡ് ടെയിൽ ലാമ്പ് സജ്ജീകരണം എന്നിവ 7 സീറ്റർ എസ്‌യുവിയുടെ ഡിസൈനിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങളാണ്.

ഇന്റീരിയറിലും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ADAS സ്യൂട്ട് തുടങ്ങിയ നൂതന ഫീച്ചറുകൾക്കൊപ്പം അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് എത്തിയേക്കും. പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ ക്രെറ്റയിൽ നിന്നും കടമെടുക്കാനാണ് സാധ്യത. ഇതോടൊപ്പം കൂടുതൽ ഫ്രഷ്നെസ് നൽകാൻ കളർ തീമും അപ്ഹോൾസ്റ്ററിയും മാറ്റാനും സാധ്യതയുണ്ട്.

Hyundai Alcazar Facelift Launch Soon

ക്യാബിൻ സ്പേസും സീറ്റിംഗ് സെറ്റപ്പും അതേപടി തുടരും. 6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ അൽകസാർ തുടർന്നും വാങ്ങാനാവും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഇത്തരം പരിഷ്ക്കാരങ്ങൾ ഉണ്ടായിരിക്കുമെങ്കിലും മെക്കാനിക്കൽ വശങ്ങളിൽ എസ്‌യുവി നിലവിലെ പതിപ്പിന് സമാനമായി തന്നെ തുടരാനാണ് സാധ്യത. 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകാൻ എത്തുക.

പരിചിതമായ 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതോടൊപ്പം 158 bhp പവറിൽ 253 Nm torque നൽകാനാവുന്ന 1.5 ലിറ്റർ tGDi പെട്രോൾ എഞ്ചിനായിരിക്കും രണ്ടാമത്തെ എഞ്ചിൻ. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും 7 സീറ്റർ എസ്‌യുവിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

Hyundai Alcazar Facelift Launch Soon

പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O), അഡ്വഞ്ചർ എഡിഷൻ എന്നീ വേരിയന്റുകളിലാണ് അൽകസാർ നിലവിൽ വിപണനം ചെയ്യുന്നത്. വില നിർണയത്തിൻ്റെ കാര്യത്തിൽ ഹ്യുണ്ടായി അൽകസാറിന് ചെറിയ വില വർധനവ് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ N എന്നീ 7 സീറ്റർ എസ്‌യുവികളുമായാവും തുടർന്നുള്ള മത്സരവും.

More from DriveSpark

Article Published On: Monday, April 22, 2024, 10:28 [IST]
English summary
Hyundai alcazar facelift launch soon what to expect from new 7 seater suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X