ഇന്നോവ വാങ്ങിയാൽ ഈ ഫീച്ചറൊന്നും കിട്ടില്ല കേട്ടോ, അൽകസാറിലെ പുതിയ കാര്യങ്ങൾ അറിഞ്ഞാൽ വാങ്ങിപ്പോവും

മാരുതി കഴിഞ്ഞാൽ ഇന്ത്യക്കാർക്ക് ഏറ്റവും വിശ്വാസമുള്ള ബ്രാൻഡുകളിൽ ഒന്നാണ് ഹ്യുണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹന നിർമാതാക്കളായ കമ്പനി സാധാരണക്കാർക്ക് മുതൽ വലിയ പണക്കാർക്ക് വരെയുള്ള മോഡലുകൾ പുറത്തിറക്കുന്നവരാണ്. ഹാച്ച്ബാക്ക്, സെഡാനുകൾ, എസ്‌യുവികൾ, ഇവികൾ എന്നിങ്ങനെ എല്ലാത്തരം വാഹനങ്ങളും പണിതിറക്കാൻ കെൽപ്പുള്ളവരാണ് തങ്ങളെന്ന് കമ്പനി തെളിയിച്ചിട്ടുമുണ്ട്. കൃത്യസമയത്ത് നിലവിലെ മോഡലുകളെ പുതുക്കിപ്പണിയാനും ഹ്യുണ്ടായി മിടുക്ക് കാണിക്കാറുണ്ട്. ആധുനിക ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് കൊറിയൻ ബ്രാൻഡ് കാറുകൾ നിർമിക്കാറും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഏറ്റവും പുതിയ അൽകസാർ.

7-സീറ്റർ എസ്‌യുവി സെഗ്മെന്റിൽ തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്ന മാറ്റങ്ങളുമായാണ് പുതിയ ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്. അതും കിടിലൻ വിലകൂടിയിട്ടപ്പോൾ ആളുകൾക്കെല്ലാം പെരുത്തിഷ്‌ടായിട്ടുണ്ട്. മോഡലിന്റെ പെട്രോൾ വേരിയൻ്റുകൾക്ക് 14.99 ലക്ഷം രൂപ മുതലും ഡീസൽ പതിപ്പിന് 15.99 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എന്നാൽ പുത്തൻ അൽകസാറിലെ പുത്തൻ ഫീച്ചറുകൾ എന്തെല്ലാമെന്ന് ഒന്ന് വിശദീകരിക്കാം.

Hyundai Alcazar Facelift New Features

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായ ക്രെറ്റയുടെ ലോംഗ് വീൽബേസ് പതിപ്പായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് തുടരുകയാണ്. ക്രെറ്റയെ അടിസ്ഥാനമാക്കി പണിതിറക്കിയിരിക്കുന്നതിനാൽ ഫീച്ചറുകളിലും സമാനതകൾ പ്രതീക്ഷിക്കാം. H ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലൈറ്റുകളും ഉള്ള ബോൾഡ് ഗ്രില്ലാണ് എക്സ്റ്റീരിയറിനെ വേറിട്ടുനിർത്തുന്നത്. 8 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലും രണ്ട് അറ്റത്തും സ്‌പോർട്‌സ് സ്‌കിഡ് പ്ലേറ്റുകളുമാണ് എക്സ്റ്റീരിയറിലെ പുതിയ കാര്യങ്ങൾ.

2024 മോഡൽ അൽകസാറിന് പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ്, റീഡിസൈൻ ചെയ്ത ബമ്പർ, പുതിയ എൽഇഡി ടെയിൽലാമ്പുകൾ, എൽഇഡി ലൈറ്റ് ബാർ എന്നിവയും ഹ്യുണ്ടായി സമ്മാനിച്ചിട്ടുണ്ട്. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വിപണിയിൽ എത്തുന്ന ഫാമിലി എസ്‌യുവി എക്സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ നാല് വേരിയൻ്റുകളിൽ സ്വന്തമാക്കാനും അവസരമുണ്ട്.

Hyundai Alcazar Facelift New Features

ഇന്റീരിയറിലെ പുതിയ കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കിയാൽ ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമായി ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകൾ കൊണ്ടുവന്നതാണ് ആദ്യം പറയേണ്ട കാര്യം. ബോസിൽ നിന്നുള്ള 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒന്നും രണ്ടും നിരകളിലെ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ് തുടങ്ങിയ പുതിയ ഫീച്ചറുകളോടെയാണ് എസ്‌യുവി വരുന്നത്.

മേൽപ്പറഞ്ഞവ കൂടാതെ പുതിയ ഹ്യുണ്ടായി അൽകസാറിന് നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളും ലഭിക്കുന്നുണ്ട്. ഇതിൽ തൈസ് കുഷ്യൻ എക്സ്റ്റൻഷനുകൾ, വിംഗ്-ടൈപ്പ് ഹെഡ്‌റെസ്റ്റുകൾ, രണ്ടാം നിര യാത്രക്കാർക്കുള്ള വെൻ്റിലേറ്റഡ് സീറ്റുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. എസ്‌യുവിക്ക് ഡിജിറ്റൽ കീ, 19 സുരക്ഷാ ഫീച്ചറുകൾ, ആറ് എയർബാഗുകൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, ഓൾ-ഡിസ്‌ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയുള്ള ലെവൽ 2 ADAS എന്നിവയും ലഭിക്കുന്നുണ്ട്.

Hyundai Alcazar Facelift New Features

പുതിയ ഡിസൈനും ഫീച്ചറുകളുമെല്ലാം കൂട്ടിച്ചേർത്തുവെങ്കിലും എഞ്ചിൻ ഓപ്ഷനിലോ മെക്കാനിക്കൽ വശങ്ങളിലോ വാഹനത്തിന് കാര്യമായ പരിഷ്ക്കാരങ്ങളൊന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി സമ്മാനിച്ചിട്ടില്ല. മുൻഗാമിയിൽ ഉണ്ടായിരുന്ന അതേ 1.5 ലിറ്റർ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് ഇത്തവണയും വാങ്ങാനാവുക.

രണ്ട് എഞ്ചിനുകളും കിടിലമായതിനാൽ ആളുകൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നതുമില്ല. പെർഫോമൻസിലേക്ക് വന്നാൽ ആദ്യത്തെ ടർബോ പെട്രോൾ യൂണിറ്റിന് 158 bhp പവറിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. പുതിയ അൽകസാറിലെ ഡീസൽ യൂണിറ്റ് 114 bhp കരുത്തിൽ 250 Nm torque ആണ് നൽതുന്നത്. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വാങ്ങാം.

More from DriveSpark

Article Published On: Friday, September 13, 2024, 11:50 [IST]
English summary
Hyundai alcazar facelift new features and segment first equipment explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X