സഫാരിക്കും സ്കോർപിയോയ്ക്കും നെഞ്ചിടിപ്പ്, വേഷംമാറിയെത്താൻ ഹ്യുണ്ടായിയുടെ 7 സീറ്റർ എസ്‌യുവി

കൂടുതൽ പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാനാവുന്ന 7 സീറ്റർ മോഡലുകളുടെ വിൽപ്പനയിൽ ഗണ്യമായ വർധനവാണ് ഈ അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ എംപിവികൾക്ക് പുറമെ എസ്‌യുവികളിലും ധാരാളം സീറ്റിംഗ് ഓപ്ഷനുള്ള മൂന്നുവരി വാഹനങ്ങൾ പോയ 2,3 വർഷത്തിനിടയ്ക്ക് പിറവിയെടുക്കുകയുണ്ടായി. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, കിയ, എംജി മോട്ടോർസ് പോലുള്ള ബ്രാൻഡുകളെല്ലാം ഇപ്പോൾ 7 സീറ്ററുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഈ പറയുന്ന എല്ലാ മോഡലുകളും വാങ്ങാൻ ആളെത്തുന്നുമുണ്ട്. പക്ഷേ ഏറ്റവും പിന്നിൽ നിൽക്കുന്നത് ആരെന്ന് ചോദിച്ചാൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയെ അടിസ്ഥാനമാക്കി ഹ്യുണ്ടായി അവതരിപ്പിച്ച അൽകസാർ എന്ന മോഡലിനാണെന്ന് വേണം പറയാൻ. മിടുക്കനായിട്ടും പലരും തഴഞ്ഞിട്ടിരിക്കുന്ന അൽകസാർ പുനരുജ്ജീവനത്തിനുള്ള വഴി തേടുകയാണിപ്പോൾ.

Hyundai Alcazar Facelift SUV To Launch By June 2024

ടാറ്റ സഫാരിയും എംജി ഹെക്‌ടർ പ്ലസും മഹീന്ദ്ര സ്കോർപിയോയും XUV700 പതിപ്പുമെല്ലാം അരങ്ങുവാഴുന്നിടത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ടെങ്കിലും കുറച്ചുകൂടി ഭേദപ്പെട്ട പ്രകടനം നടത്താനായി മുഖംമിനുക്കലിന് ഒരുങ്ങുകയാണ് അൽകസാറിപ്പോൾ. അടുത്തിടെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ കണ്ട സമാനമായ മാറ്റങ്ങളാവുമോ 7 സീറ്ററിന് ലഭിക്കുക എന്നതാണ് അടുത്ത ചോദ്യം. ഇനി അതിലേക്കുള്ള വിശദാംശങ്ങളിലേക്ക് കടക്കാം.

ക്രെറ്റ അപ്‌ഡേറ്റ് ചെയ്ത് മാസങ്ങൾക്കുള്ളിൽ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഹ്യുണ്ടായി തയാറെടുക്കുന്നത് ടാറ്റക്കും മഹീന്ദ്രക്കും വരെ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. പുതുക്കിയ അൽകസാർ മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. അടുത്ത മാസം അവതരിപ്പിക്കാൻ ഇരിക്കുന്ന ക്രെറ്റ N ലൈനിന് ശേഷം ഈ വർഷം പുറത്തിറക്കുന്ന മൂന്നാമത്തെ ഹ്യുണ്ടായി എസ്‌യുവിയായിരിക്കും ഇത്.

Hyundai Alcazar Facelift SUV To Launch By June 2024

അൽകാസർ പ്രധാനമായും ക്രെറ്റയുടെ മൂന്നുവരി മോഡലാണെങ്കിലും കൂടുതൽ പ്രീമിയം രൂപവും ഭാവവും സഹിതം അതിൻ്റേതായ സവിശേഷമായ ഐഡൻ്റിറ്റി ഇതിനോടകം കൈവരിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിലെ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ പുതുക്കിയ ക്രെറ്റയ്ക്ക് ഏകദേശം സമാനമായിരിക്കുമെന്നാണ് സൂചന. എന്നിരുന്നാലും, ഫ്രണ്ട് ബമ്പറും ഗ്രിൽ, ഹെഡ്‌ലാമ്പും സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പ്, അലോയ് വീലുകൾ, റിയർ ടെയിൽ-ലൈറ്റ് ഡിസൈൻ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാവും.

ഇത്തരത്തിലുള്ള അടിസ്ഥാന കാര്യങ്ങളിൽ മാത്രമായിരിക്കും ഹ്യുണ്ടായി പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കുക. ഇന്റീരിയറിലേക്ക് കയറിയാൽ കാര്യങ്ങൾ കൂടുതൽ കളറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നുള്ള പുതിയ രൂപത്തിലുള്ള ഡാഷ്‌ബോർഡ് അൽകസാറിലേക്ക് എത്തുമെന്ന വിവരം കമ്പനി വൃത്തങ്ങൾ തന്നെ നൽകിയിട്ടുണ്ട്. ഇതിൽ ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകളായിരിക്കും ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം.

Hyundai Alcazar Facelift SUV To Launch By June 2024

അതോടൊപ്പം തന്നെ ADAS സ്യൂട്ട്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ എന്നിവ ക്രെറ്റയിൽ നിന്ന് അൽകസാർ കടമെടുക്കും. കൂടാതെ ക്യാബിൻ സ്പേസും സീറ്റിംഗും മാറ്റമില്ലാതെ തുടരും. എന്നിരുന്നാലും കാര്യങ്ങൾ ഫ്രഷ് ആയി നിലനിർത്താൻ അപ്ഹോൾസ്റ്ററിയിലും ഇൻ്റീരിയർ ഷേഡുകളിലും ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് ഹ്യുണ്ടായി പറയുന്നത്.

പുതുക്കിയ അൽകസാറിൽ എക്സ്റ്റീരിയർ ഇന്റീരിയർ മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിൽ നവീകരണങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതേയില്ല. ക്രെറ്റയിൽ നിന്നുള്ള അതേ 160 bhp കരുത്തുള്ള 1.5 ലിറ്റർ ടർബ -പെട്രോൾ എഞ്ചിനും 115 bhp പവറുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി തന്നെ ഹ്യുണ്ടായിയുടെ 7 സീറ്റർ എസ്‌യുവി തുടർന്നും വാഗ്‌ദാനം ചെയ്യും. ബിഎസ്-VI സ്റ്റേജ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി രണ്ടും ഇതിനോടകം പുതുക്കി പണിതിട്ടുണ്ട്.

Hyundai Alcazar Facelift SUV To Launch By June 2024

അതത് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് മുന്നോട്ട് കൊണ്ടുപോകുമെന്നാണ് അനുമാനം. നിലവിൽ 16.77 ലക്ഷം മുതൽ 21.28 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ വിലയെങ്കിലും മുഖം മിനുക്കുന്നതോടെ എസ്‌യുവിയുടെ ചില വകഭേദങ്ങളിൽ ചെറിയൊരു വിലവർധന പ്രതീക്ഷിക്കാം. ഇന്ത്യയിലെ 7 സീറ്റർ എസ്‌യുവി രംഗത്ത് ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700 പോലുള്ള വമ്പൻമാരുമായാണ് അൽകസാറിന്റെ മത്സരം.

More from DriveSpark

Article Published On: Tuesday, February 20, 2024, 15:55 [IST]
English summary
Hyundai alcazar facelift suv to launch by june 2024 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X