ഹ്യുണ്ടായിയുടെ 7-സീറ്റർ എസ്‌യുവി വാങ്ങിയവരെല്ലാം ഹാപ്പി! വിൽപ്പനയുടെ കാര്യത്തിൽ പുത്തൻ നേട്ടവും

ഇന്ത്യയിൽ 7 സീറ്റർ എസ്‌യുവികളുടെ ട്രെൻഡ് മനസിലാക്കി കുറച്ചുകാലം മുമ്പ് ഹ്യുണ്ടായി പുറത്തിറക്കിയ വാഹനമായിരുന്നു അൽകസാർ. ടാറ്റ സഫാരിയും എംജി ഹെക്‌ടർ പ്ലസും പോലുള്ളവർ വിപണി അടക്കിവാണിരുന്ന സമയത്ത് ഫാമാലി കാർ തേടിനടക്കുന്നവരെ ആകർഷിക്കാനാണ് ഈയൊരു മോഡൽ രൂപമെടുത്തത്. ജനപ്രിയനായ ക്രെറ്റയെ അടിസ്ഥാനമാക്കി ഒരുക്കിയെടുത്ത അൽകസാർ തുടക്കകാലത്ത് മികച്ച പ്രതികരണം നേടി മുന്നിട്ടു നിന്നിരുന്നു. എന്നാൽ സ്കോർപിയ N എന്ന തുറുപ്പുഗുലാനെ മഹീന്ദ്ര കളത്തിലെത്തിച്ചതോടെ കച്ചോടം നഷ്‌ടമായ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇപ്പോൾ എസ്‌യുവിയുടെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴാണ് സുപ്രധാനമായ മാറ്റങ്ങളുമായി ഈ 7 സീറ്റർ എസ്‌യുവി അരങ്ങത്തേക്ക് വീണ്ടും എത്തുന്നത്. ഇക്കാലയളവിനുള്ളിൽ എസ്‌യുവിയുടെ മൊത്തം 1,02,682 യൂണിറ്റുകൾ വിറ്റഴിക്കാനും ഹ്യുണ്ടായിക്കായി. ഇതിൽ ഇന്ത്യയിൽ 75,506 മോഡലുകൾ പുറത്തിറക്കിയപ്പോൾ മെയ്‌ഡ് ഇൻ ഇന്ത്യ വാഹനമായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത് 27,176 യൂണിറ്റുകളുമായിരുന്നു.

Hyundai Alcazar Crossed 75 000 Unit Sales In India

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റയുടെ മൂന്നുവരി പതിപ്പാണെങ്കിലും തനതായ രീതിയിൽ വേറിട്ടു നിൽക്കാനും തന്റെ സ്ഥാനം സെഗ്മെന്റിൽ നേടിയെടുക്കാനും അൽകസാറിനായതിന്റെ തെളിവാണ് ഈ വിൽപ്പന കണക്കുകൾ. കാര്യമായ രീതിയിൽ വേഗമില്ലെങ്കിലും വിൽപ്പന മോശമാക്കാതെയാണ് കമ്പനി മുന്നോട്ടു കൊണ്ടുപോവുന്നതെന്ന് വ്യക്തം. എന്തായാലും മുഖംമിനുക്കിയെത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുമെന്നും പ്രതീക്ഷിക്കാം.

നിലവിൽ 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി അൽകസാർ വാഗ്‌ദാനം ചെയ്യുന്നത്. 5-സീറ്റർ ക്രെറ്റയിലൂടെ ഏവർക്കും പരിചിതമായ 1.5 ലിറ്റർ CRDi ഡീസൽ യൂണിറ്റിന് 115 bhp പവറിൽ പരമാവധി 250 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. മറുവശത്ത് 1.5 ലിറ്റർ tGDi പെട്രോളിന് 158 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാനാവുമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

Hyundai Alcazar Crossed 75 000 Unit Sales In India

ഗിയർബോക്‌സ് ഓപ്ൽനിലേക്ക് നോക്കിയാൽ ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ രണ്ട് മോഡലുകൾക്കും 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ലഭിക്കുന്നത്. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O), അഡ്വഞ്ചർ എഡിഷൻ എന്നീ വേരിയന്റുകളിലാണ് അൽകസാർ നിലവിൽ വിപണനം ചെയ്യുന്നത്

പുതുതായി വരുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വേരിയന്റുകളിൽ മാറ്റമുണ്ടാവില്ലെങ്കിലും പുത്തൻ അൽകസാറിന് ക്രെറ്റയിൽ നിന്ന് തികച്ചും പുതിയതും വ്യത്യസ്തവുമായ രൂപം ലഭിക്കും. കണക്റ്റിംഗ് ലൈറ്റ് ബാറുള്ള റീഡിസൈൻ ചെയ്ത എൽഇഡി ഡിആർഎൽ, ദീർഘചതുരാകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വെർട്ടിക്കൽ സ്ലാട്ടുകളുള്ള വിശാലമായ ഗ്രിൽ, പുതുക്കിയ ബമ്പർ എന്നിവയായിരിക്കും മുൻവശത്തെ കിടിലമാക്കുക.

Hyundai Alcazar Crossed 75 000 Unit Sales In India

എസ്‌യുവിയുടെ നിലപാട് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് പുതിയ സ്വിർൾ-പാറ്റേൺ ഡ്യുവൽ-ടോൺ അലോയ് വീലുകളായിരിക്കും അവതരിപ്പിക്കുക. വശക്കാഴ്ച്ചയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കണക്റ്റഡ് സവിശേഷതയുള്ള ട്വീക്ക് ചെയ്‌ത എൽഇഡി ടെയിൽലൈറ്റുകളുള്ള പുതുക്കിയ റിയർ പ്രൊഫൈലും 7 സീറ്റർ എസ്‌യുവിയിലുണ്ടാവുമെന്ന് പുറത്തുവന്ന പരീക്ഷണയോട്ട ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.

എക്സ്റ്റീരിയറിലേതു പോലെ ഇന്റീരിയറിലും മാറ്റങ്ങൾ ഒരുപാടുണ്ട്. അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിൽ ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, 360-ഡിഗ്രി സറൗണ്ട് ക്യാമറ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുകൾ എന്നിവ ഉണ്ടാകും. കൂടാതെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി പുതുക്കിയ അൽകസാറിന് ലെവൽ 2 ADAS സ്യൂട്ടും ലഭിക്കും.

ഇപ്പോൾ 16.77 ലക്ഷം മുതൽ 21.28 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി അൽകസാറിന് വില വരുന്നത്. മുഖംമിനുക്കിയെത്തുമ്പോൾ വില നിർണയത്തിൻ്റെ കാര്യത്തിൽ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ചെറിയ വില വർധനവ് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ N എന്നീ 7 സീറ്റർ എസ്‌യുവികളുമായാവും അൽകസാറിന്റെ തുടർന്നുള്ള മത്സരവും.

More from DriveSpark

Article Published On: Monday, June 24, 2024, 12:46 [IST]
English summary
Hyundai alcazar suv crossed 75000 unit sales in india facelift model launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X