ഇവിയുടെ വിലയുമില്ല, ഒടുക്കത്തെ മൈലേജും; 7.49 ലക്ഷത്തിന് 28 കി.മീ. മൈലേജുള്ള കാറുമായി ഹ്യുണ്ടായി

ഇലക്‌ട്രിക് കാറുകളേക്കാൾ ഡിമാന്റുള്ള വിഭാഗമായി മാറിയിരിക്കുകയാണ് സിഎൻജി വാഹനങ്ങൾ. ഇതിന്റെ പ്രധാന കാരണം കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ മൈലേജ് തരുന്ന കാർ വാങ്ങാം എന്നത് തന്നെയാണ്. ഒപ്പം പെട്രോളിന്റെ കരുത്ത് കൂടിയാവുമ്പോൾ പ്രായോഗികത ഇരട്ടിയാവുന്നു. സിഎൻജി തീർന്നാലും പെട്രോളിൽ ഓടാം എന്നത് വളരെ അനുഗ്രഹമാണ്. ചാർജിംഗിനായി സമയം കണ്ടത്തേണ്ട എന്ന മറ്റൊരു ഗുണവുമുണ്ട്. തീർന്നില്ല ഇവികളേക്കാൾ കേമമാക്കുന്ന മറ്റ് കാര്യങ്ങളുമുണ്ട്. ഈ സാധ്യതയെല്ലാം ആദ്യം മനസിലാക്കിയ ഇന്ത്യയിലെ വാഹന നിർമാതാക്കൾ മാരുതി സുസുക്കി ആണെങ്കിലും മുഖ്യശത്രുവായ ഹ്യുണ്ടായിയും തുടക്കം മുതലേ സിഎൻജി മോഡലുകൾ പണിതിറക്കാൻ തുടങ്ങിയിരുന്നു.

പണ്ട് സിഎൻജി കാറുകൾ വാങ്ങിയാൽ ബുട്ട് സ്പേസിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമല്ലോ എന്നതായിരുന്നു പലരുടേയും ആശങ്ക. എന്നാൽ ഇതിന് പരിഹാരമായി ഹ്യുണ്ടായി പുതിയ സംവിധാനം കൊണ്ടുവരികയും ചെയ്‌തു. ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയായിരുന്നു ആ കണ്ടുപിടുത്തം. എക്സ്റ്ററിലൂടെ അരങ്ങേറ്റം കുറിച്ച ഈ ടെക്‌നോളജി പിന്നീട് ഗ്രാൻഡ് i10 നിയോസ് സിഎൻജിയിലേക്കും വന്നെത്തി.

Hyundai Aura Hy-CNG Compact Sedan Launched At Rs 7 49 Lakh

ഈ രണ്ട് മോഡലുകൾക്കും സ്വീകാര്യത ലഭിച്ചതോടെ ഓറയിലേക്കും സംഗതി കൊണ്ടുവന്നിരിക്കുകയാണ് ഹ്യുണ്ടായി. സർപ്രൈസുകളൊന്നുമില്ലാതെ തന്നെ കോംപാക്‌ട് സെഡാന്റെ ഹൈ-സിഎൻജി പതിപ്പ് വിണിയിൽ അവതരിപ്പിച്ചും കഴിഞ്ഞു. താത്പര്യമുള്ളവർക്ക് 7.49 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ ഏറ്റവും പുതിയ ഓറ ഹൈ-സിഎൻജി വീട്ടുമുറ്റത്തെത്തിക്കാം. E എന്ന ബേസ് വേരിയന്റിൽ മാത്രമാണ് കമ്പനി വാഹനത്തെ പുറത്തിറക്കിയിരിക്കുന്നതെന്ന് മാത്രം.

എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്. ഇതുവരെ ഓറയുടെ 2 ലക്ഷം യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്. കാറിന്റെ ഹൈ-സിഎൻജിയെ വെറും ബേസ് 'E' വേരിയൻ്റിൽ മാത്രമേ വിൽക്കുന്നുള്ളൂവെങ്കിലും വാങ്ങാൻ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

Hyundai Aura Hy-CNG Compact Sedan Launched At Rs 7 49 Lakh

സിംഗിൾ വേരിയന്റിലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലൊന്നും യാതൊരു വിധ വിട്ടുവീഴ്ച്ചകളും ഹ്യുണ്ടായി വരുത്തിയിട്ടില്ല. ഡ്യുവൽ സിലിണ്ടറുകളുള്ള ഓറയിൽ ഫ്രണ്ട് പവർ വിൻഡോകൾ, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റ്, അഡ്‌ജസ്റ്റബിൾ റിയർസീറ്റ് ഹെഡ്‌റെസ്റ്റുകൾ, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയുള്ള 8.89 സെ.മീ (3.5") സ്പീഡോമീറ്റർ, Z ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ എന്നിവയോടെയാണ് സിഎൻജി സെഡാൻ വിപണിയിൽ എത്തിയിരിക്കുന്നത്.

6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളും കോർത്തിണക്കിയാണ് ഏറ്റവും പുതിയ ഹ്യുണ്ടായി ഓറ ഹൈ-സിഎൻജി മത്സരിക്കാനെത്തുന്നത്.

Hyundai Aura Hy-CNG Compact Sedan Launched At Rs 7 49 Lakh

സ്‌റ്റൈലിലോ സുരക്ഷയിലോ പെർഫോമൻസിലോ വിട്ടുവീഴ്‌ച ചെയ്യാതെ പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സൊല്യൂഷനുകൾ നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഓറ ഹൈ-സിഎൻജിയെന്ന് ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിൻ്റെ ഹോൾ ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ശ്രീ തരുൺ ഗാർഗ് പറഞ്ഞു. സുഖസൗകര്യങ്ങളും നൂതന സാങ്കേതികവിദ്യയും, ആധുനികവും വിവേകിയുമായ ഉപഭോക്താക്കൾക്കായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാൻഡ് i10 നിയോസ്, എക്സ്റ്റർ സിഎൻജി മോഡലുകളിലൂടെ സുപരിചിതമായ 1.2 ലിറ്റർ ബൈ-ഫ്യുവൽ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഓറ ഹൈ-സിഎൻജി E ട്രിമ്മിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ എഞ്ചിന് 6000 ആർപിഎമ്മിൽ 69 bhp പരമാവധി കരുത്തും 4,000 ആർപിഎമ്മിൽ 95.2 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പെട്രോളിൽ പ്രവർത്തിക്കുമ്പോൾ ഹ്യുണ്ടായി ഓറയിലെ 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിന് 82 bhp പവറിൽ പരമാവധി 113 Nm torque വരെ നൽകാനാവും. 28 കി.മീ. മൈലേജാണ് സിംഗിൾ സിലിണ്ടർ പതിപ്പിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്‌തിരുന്നത്. സമാനമായ കണക്കുകൾ കോംപാക്‌ട് സെഡാന്റെ പുതിയ ഡ്യുവൽ സിലിണ്ടർ ടെക്‌നോളജിയിലും നൽകാനാവുമെന്നാണ് വിവരം. വിപണിയിൽ മാരുതി സുസുക്കി ഡിസയർ സിഎൻജി, ടാറ്റ ടിഗോർ സിഎൻജി എന്നിവയോടാണ് ഓറ സിഎൻജി മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, September 3, 2024, 18:29 [IST]
English summary
Hyundai aura hy cng compact sedan launched at rs 7 49 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X