21 കി.മീ. മൈലേജാണോ കാരണം? പുത്തൻ ക്രെറ്റ വാങ്ങാൻ ഷോറൂമുകളിലേക്ക് ആളുകളുടെ കുത്തൊഴുക്ക്

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡായി നിൽക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയിരിക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ. 2024 ഫെബ്രുവരി മാസം മാത്രം മിഡ്-സൈസ് എസ്‌യുവിയുടെ 15,276 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. അടുത്തിടെ മുഖംമിനുക്കിയെത്തിയത് മൈലേജായെന്നു വേണം പറയാൻ. ഹ്യുണ്ടായിയുടെ വളര്‍ച്ചയെ കൃത്യമായി അടയാളപ്പെടുത്താൻ മോഡലിനാവുന്നുണ്ടെന്നാണ് പറയേണ്ടത്.

ഹ്യുണ്ടായി തന്നെ പുറത്തുവിട്ട കണക്ക് അനുസരിച്ച് ഇന്ത്യയില്‍ ഓരോ അഞ്ച് മിനിറ്റിലും ഒരു ക്രെറ്റയുടെ ഡെലിവറി നടക്കുന്നുണ്ട്. ഇപ്പോൾ മുഖംമിനുക്കിയെത്തിയ മോഡൽ വിൽപ്പനയുടെ വേഗം വർധിപ്പിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വാങ്ങാൻ ആളുകൾ ഷോറൂമുകളിലേക്ക് ഒഴുകിയെത്തുകയാണ്.

Hyundai Creta Facelift Bookings Crossed 75 000 Units

നിലവിൽ 75,000 ബുക്കിംഗ് നാഴികക്കല്ലും താണ്ടാൻ മോഡലിനായെന്നാണ് ഹ്യുണ്ടായി പറയുന്നത്. ക്രെറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. തുടർന്ന് വെറും 60 ദിവസം കൊണ്ടാണ് ഇത്രയും ഉയർന്ന ബുക്കിംഗ് കണക്കുകൾ സ്വന്തമാക്കാൻ ദക്ഷിണ കൊറിയൻ ബ്രാൻഡിന് സാധിച്ചത്. ഹ്യുണ്ടായി 2015 മുതല്‍ ഇന്ത്യയില്‍ മാത്രം വിറ്റഴിച്ച ക്രെറ്റയുടെ എണ്ണം 10 ലക്ഷത്തിനും മുകളിലായതും അടുത്തിടെയായിരുന്നു.

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഒന്നിലധികം ഗിയർബോക്‌സുകളും അവതരിപ്പിക്കുന്നതാണ് ക്രെറ്റ വാങ്ങാൻ ആളുകളെ പ്രചോദിപ്പിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്. അതോടൊപ്പം ഏറ്റവും പുതിയ പരിഷ്ക്കാരത്തിൽ ADAS എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം കൂടി ചേർത്തതോടെ വണ്ടി കൂടുതൽ ഗമയോടെ കൊണ്ടുനടക്കാം.

Hyundai Creta Facelift Bookings Crossed 75 000 Units

പൂർണമായി പുതുക്കിയ ഫീച്ചർ ലിസ്റ്റ് എസ്‌യുവിയുടെ ആകർഷണീയത ഉയർത്തിയപ്പോൾ പൊളിച്ചെഴുതിയ സ്റ്റൈലിംഗിനും മികച്ച സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. ഏറ്റവും പുതിയ ക്രെറ്റയുടെ ടോപ്പ് എൻഡ് വേരിയൻ്റുകളുടെ ഡിമാന്റ് എൻട്രി ലെവൽ വേരിയൻ്റുകളേക്കാൾ ശക്തമാണെന്ന് കമ്പനി അധികൃതർ പറയുന്നു. ഭൂരിഭാഗം പേരും പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തെരഞ്ഞെടുക്കുമ്പോൾ, ക്രെറ്റ വാങ്ങുന്നവരിൽ 43 ശതമാനവും ഡീസൽ എഞ്ചിൻ വകഭേദങ്ങൾ വാങ്ങാനാണ് താത്പര്യം കാണിച്ചിരിക്കുന്നത്.

രാജ്യത്തെ ഒട്ടുമിക്ക ബ്രാൻഡുകളും സാന്നിധ്യമറിയിച്ചിരിക്കുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ C3 എയർക്രോസ് പോലുള്ള വമ്പൻമാരെല്ലാമായി ഏറ്റുമുട്ടിയാണ് ഹ്യുണ്ടായി ക്രെറ്റ ഉയരങ്ങൾ കീഴടക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

Hyundai Creta Facelift Bookings Crossed 75 000 Units

അടിപൊളി വില, ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ, വൈവിധ്യമാർന്ന ഗിയർബോക്‌സ് കോമ്പിനേഷൻ, ഫീച്ചറുകളുടെ ധാരാളിത്തം തുടങ്ങിയ കാര്യങ്ങളെല്ലാം ഒത്തിണങ്ങിയ മോഡൽ സെഗ്മെന്റിലെ നമ്പർ വൺ ചോയ്‌സാവുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. നിലവിൽ 10.99 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് വരുന്ന എക്സ്ഷോറൂം വില വരുന്നത്. റീസെയിൽ വാല്യുവിന്റെ കാര്യത്തിലും വണ്ടി പുലിയാണെന്നത് ആളുകളെ അടുപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

E, EX,S,S(O),SX,SX Tech, SX(O) എന്നീ ഏഴ് വേരിയന്റുകളിലാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് നിലവിൽ തെരഞ്ഞെടുക്കാനാവുന്നത്. ബേസ് വേരിയന്റുകളിലെ 1.5 ലിറ്റർ MPi പെട്രോൾ യൂണിറ്റിന് 115 bhp പവറിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കാനാവും. അതേസമയം 1.5 ലിറ്റർ U2 CRDi ഡീസൽ 116 bhp കരുത്തിൽ പരമാവധി 250 Nm torque വരെ നൽകുകയും ചെയ്യും. കൂടുതൽ മൈലേജ് വേണ്ടവരെല്ലാം ഡീസൽ പതിപ്പിലേക്കാണ് നീങ്ങുന്നത്.

Hyundai Creta Facelift Bookings Crossed 75 000 Units

പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ കാപ്പ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷന് 160 bhp പവറിൽ പരമാവധി 253 Nm torque വരെ നിർമിക്കാനാവും. 6-സ്പീഡ് മാനുവൽ, IVT ഓട്ടോമാറ്റിക്, 7-സ്പീഡ് DCT ഓട്ടോമാറ്റിക്, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയ്ക്കൊപ്പം വാഗ്‌ദാനം ചെയ്യുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ. ഇനി ക്രെറ്റയുടെ N-ലൈൻ മോഡൽ കൂടി എത്തുന്നതോടെ വിൽപ്പന ഇനിയും ഉയരും.

ക്രെറ്റ N-ലൈൻ അവതരിപ്പിക്കാൻ കമ്പനി ഇപ്പോൾ തയാറെടുക്കുകയാണ്. കമ്പനി ഡീലർഷിപ്പുകളിൽ പെർഫോമൻസ് എസ്‌യുവിക്കായുള്ള ബുക്കിംഗും തുറന്നിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ഡീലർമാർ വാഹനത്തെ മാർച്ച് 11-ന് അവതരിപ്പിക്കുന്നതും നോക്കിയിരിക്കുകയാണ്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ 19 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Article Published On: Sunday, March 3, 2024, 11:00 [IST]
English summary
Hyundai creta facelift bookings crossed 75000 units majority reservations coming for petrol models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X