വിറ്റാരയുടെ വില്ലൻ... മാരുതിയെ പൊളിച്ചടുക്കാൻ പുതിയ ക്രെറ്റ റെഡി; രേഖാചിത്രം കണ്ടോ...

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് അടക്കി വാഴുകയാണ് ഹ്യുണ്ടായി ക്രെറ്റ. മാരുതി സുസുക്കിയും ഹോണ്ടയും ടൊയോട്ടയും പോലുള്ള ജാപ്പനീസ് ബ്രാൻഡുകൾ കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നാംസ്ഥാനം ഇന്നും കൊറിയക്കാരുടെ കൈയിൽ ഭദ്രമായി തന്നെ ഇരിക്കുകയാണ്. ഇതിനെന്താ ഇത്ര ഡിമാന്റെ വരാൻ കാരണമെന്ന് ചോദിച്ചാൽ ആർക്കും കൃത്യമായൊരു ഉത്തരം നൽകാൻ ആയേക്കില്ല.

പക്ഷേ എന്തോ ആളുകൾക്ക് ഇഷ്‌ടമാണ് ക്രെറ്റയെ. നാല് വർഷം മുമ്പ് രണ്ടാം തലമുറയിലേക്ക് ചേക്കിറിയ വാഹനം ഇപ്പോഴിതാ കിടിലൻ മാറ്റങ്ങളുമായി അരങ്ങേത്തേക്ക് എത്തുകയാണ്. ഇതിനോടകം ടീസർ ചിത്രങ്ങളിലൂടെയും മറ്റും പരിചയപ്പെടുത്തിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും പുതിയ രേഖാ ചിത്രങ്ങൾ പുറത്തുവിട്ടാണ് ഹ്യുണ്ടായി ഹൈപ്പ് കേറ്റുന്നത്. ജനുവരി 16-ന് അതിന്റെ വില പ്രഖ്യാപനത്തിന് മുന്നോടിയായി മിഡ്-സൈസ് എസ്‌യുവിക്കായുള്ള പ്രീ-ബുക്കിംഗും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

Hyundai Creta Facelift Design Sketches Revealed

ഡിസൈൻ സ്കെച്ചുകളിലൂടെ ക്രെറ്റയിലേക്ക് വരുന്ന മാറ്റങ്ങളാണ് ഹ്യുണ്ടായി പറഞ്ഞുവെക്കുന്നത്. ഡിസൈനിലെ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ പുതുക്കിയ ക്രെറ്റയിലേക്ക് മോഡേൺ നവീകരണങ്ങളാണ് വരുന്നത്. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ 'സെൻസസ് സ്‌പോർട്ടിനസ്' ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

മുൻവശത്ത് പുതിയ പാരാമെട്രിക് ഗ്രില്ലും പുതുക്കിയ ഹെഡ്‌ലൈറ്റ് യൂണിറ്റുകളും വ്യതിരിക്തമായ എൽഇഡി ഡിആർഎല്ലും ഇടംപിടിക്കും. മോടിയേകാൻ ഫ്രണ്ട് ബമ്പറും കമ്പനി പുതുക്കിയിട്ടുണ്ട്. സൈഡിലേക്ക് വന്നാൽ അലോയ് വീൽ ഡിസൈനിലാണ് പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അതേസമയം പിൻവശത്ത് പുതിയ കണക്റ്റഡ് ടെയിൽ ലൈറ്റ് ഡിസൈൻ, ഇന്റഗ്രേറ്റഡ് സ്‌പോയിലർ ഡിസൈൻ പോലുള്ള സവിശേഷതകളാണ് കോർത്തിണക്കിയിരിക്കുന്നത്.

Hyundai Creta Facelift Design Sketches Revealed

ഇന്റീരിയറും കാര്യമായ രീതിയിൽ തന്നെ മിനുക്കിയെടുത്തിട്ടുണ്ട്. പുതിയ ഡ്യുവൽ കണക്റ്റഡ് സ്‌ക്രീനുകളും HVAC കൺട്രോളുകൾക്കായുള്ള ടച്ച് പാനലോടുകൂടിയ റീഡിസൈൻ ചെയ്ത സെന്റർ കൺസോളും ഉപയോഗിച്ച് എസ്‌യുവിയുടെ ഡാഷ്‌ബോർഡ് പൂർണമായും പൊളിച്ചെഴുതി. 10.25 ഇഞ്ച് വീതം വലിപ്പമുള്ള ഡ്യുവൽ സ്ക്രീൻ സെറ്റപ്പും മിഴിവേകുന്ന കാഴ്ച്ചയാണ്. ആധുനിക ഗ്രാഫിക്സുള്ള പ്രീമിയം ലെതറെറ്റ് സീറ്റുകളും ഞെട്ടിക്കും.

ലെതറെറ്റ് ഗിയർ ഷിഫ്റ്റർ, റിയർ ഹെഡ്‌റെസ്റ്റ് കുഷ്യനുകൾ, ലെതറെസ്റ്റ് കവറിംഗ്, ഡോർലെറ്റ്, ഡോർലെറ്റ്, ഡോർലെറ്റ് സി. സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ്, പിൻ സീറ്റ് ടു സ്റ്റെപ്പ് റിക്ലൈൻ ഫംഗ്ഷൻ മുതലായവയും പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ ഇന്റീരിയർ വിശേഷങ്ങളാണ്. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, 19 അസിസ്റ്റീവ് ഫീച്ചറുകളുള്ള ലെവൽ 2 ADAS ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 70-ലധികം ഇൻ-കാർ കണക്റ്റഡ് ഫീച്ചറുകൾ എന്നിവയും എസ്‌യുവിയുടെ ഫീച്ചർ പട്ടികയിൽ ഉൾപ്പെടും.

Hyundai Creta Facelift Design Sketches Revealed

E, EX, S, S(O), SX, SX Tech, SX(O) എന്നിങ്ങനെ മൊത്തം ഏഴ് വേരിയന്റുകളിലാവും 2024 ഹ്യുണ്ടായി ക്രെറ്റ വാഗ്‌ദാനം ചെയ്യുക. അതോടൊപ്പം ആറ് മോണോ ടോൺ, ഒരു ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനും വാഹനത്തിൽ തെരഞ്ഞെടുക്കാം. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് മിഡ്-സൈസ് എസ്‌യുവി എത്തുന്നത്. അതിൽ 1.5 ലിറ്റർ MPi പെട്രോൾ, 1.5l U2 CRDi ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിലനിൽക്കും.

അതേസമയം ഹ്യുണ്ടായി തങ്ങളുടെ പുതിയ 1.5 ലിറ്റർ ടർബോ GDi പെട്രോൾ എഞ്ചിനും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് വേരിയന്റിൽ കൊണ്ടുവരും. ആറ് സ്പീഡ് മാനുവൽ, ഐവിടി (ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ), ഏഴ് സ്പീഡ് ഡിസിടി (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ), ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ചോയ്‌സുകൾ. ഏറ്റവും പുതിയ ഹ്യുണ്ടായ് ക്രെറ്റയുടെ ബുക്കിംഗ് ഈ മാസം ആദ്യം 25,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിട്ടുണ്ട്.

Hyundai Creta Facelift Design Sketches Revealed

ഹ്യുണ്ടായിയിൽ നിന്നുള്ള മറ്റെല്ലാ മോഡലുകളെയും പോലെ 2024 ക്രെറ്റയും രാജ്യത്തുടനീളമുള്ള കമ്പനി ഡീലർഷിപ്പുകളിലോ കമ്പനിയുടെ ക്ലിക്ക് 2 ബൈ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയോ ബുക്ക് ചെയ്യാം. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ കിയ സെൽറ്റോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര സ്കോർപിയോ-N, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരെയാണ് പുത്തൻ ക്രെറ്റയുടെ മത്സരം.

More from DriveSpark

Article Published On: Monday, January 8, 2024, 14:13 [IST]
English summary
Hyundai creta facelift design sketches revealed ahead of jauary 16th launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X