പുത്തൻ ക്രെറ്റ വാങ്ങാൻ പ്ലാനിട്ടോ? ഓരോ വേരിയന്റിലും കിട്ടുന്നത് ഈ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പോ

രാജ്യത്ത് മിഡ്-സൈസ് എസ്‌യുവി ട്രെൻഡിന് തുടക്കമിട്ടത് റെനോ ഡസ്റ്റർ ആയിരുന്നുവെങ്കിലും സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ച മുതലായിരുന്നു ഹ്യുണ്ടായി ക്രെറ്റ. വന്നകാലം മുതൽ ഇന്നു വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ മുൻനിരക്കാരൻ കൂടിയാണ് ക്രെറ്റ. ലുക്കും ഫീച്ചറുകളും മാത്രമല്ല ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളും വണ്ടിയുടെ പ്രധാന ഹൈലൈറ്റാണ്.

ഏതുതരത്തിലുള്ള ആളുകളേയും തൃപ്ത്തിപ്പെടുത്താനുള്ള കഴിവുള്ള വാഹനമായി ക്രെറ്റ വിപണിയിൽ അരങ്ങ് തകർക്കുകയാണ്. ഗ്രാൻഡ് വിറ്റാര, സെൽറ്റോസ്, എലിവേറ്റ് പോലുള്ള മോഡേൺ എതിരാളികൾ വരെ വന്നുപോയെങ്കിലും മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ഹ്യുണ്ടായിയുടെ ഈ തുറുപ്പുഗുലാൻ പിടിച്ചുനിൽക്കുകയാണ്.

Hyundai Creta Facelift Variants And Engine Lineup Revealed Ahead Of Launch

എന്നാൽ കാലത്തിനൊത്ത് കോലവും മാറണമെന്ന വാശിയുള്ള കൊറിയൻ ബ്രാൻഡ് ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഇന്ത്യയിലേക്ക് എത്തുകയാണ്. അരങ്ങേറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുത്തൻ മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണിപ്പോൾ. ചൊവ്വാഴ്ച്ച ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ഹ്യുണ്ടായി ആരംഭിച്ചിരുന്നു. ഇതോടൊപ്പം എസ്‌യുവിയിൽ ലഭ്യമാകുന്ന എഞ്ചിൻ ഓപ്ഷനുകളും വെളിപ്പെടുത്തിയിരുന്നു.

മുമ്പത്തെപ്പോലെ 115 bhp കരുത്തുള്ള 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ അതത് ഗിയർബോക്സുകളിൽ തുടരും. എന്നാൽ പവർഫുള്ളായ പുതിയ 160 bhp നൽകാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കൂടി ഇത്തവണ ക്രെറ്റയിലേക്ക് വരുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ വേരിയന്റും എഞ്ചിൻ ഓപ്ഷനും മറ്റ് സവിശേഷതളും എന്തെല്ലാമെന്ന് വിശദമായി നോക്കാം.

Hyundai Creta Facelift Variants And Engine Lineup Revealed Ahead Of Launch

E, EX, S, S(O), SX, SX ടെക്, SX(O) എന്നീ ഏഴ് ട്രിം ലെവലുകളിൽ പുതിയ ക്രെറ്റ ലഭ്യമാകും. ഇതിൽ രണ്ടാമത്തേതിന് ഡ്യുവൽ ടോൺ കളർ ഓപ്ഷനും ലഭിക്കും. 1.5 പെട്രോൾ മാനുവൽ, 1.5 പെട്രോൾ സിവിടി, 1.5 ടർബോ പെട്രോൾ ഡിസിടി, 1.5 ഡീസൽ മാനുവൽ, 1.5 ഡീസൽ ഓട്ടോമാറ്റിക് എന്നിവയാണ് എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾ.

പുതിയ ടർബോ മോഡൽ ടോപ്പ് എൻഡ് വേരിയന്റിൽ ഓട്ടോമാറ്റിക്കിൽ മാത്രമേ വാങ്ങാനാവൂ. ടർബോ മോഡൽ ഓട്ടോമാറ്റിക്കിലേക്ക് ചുരുക്കിയതോടെ ഹ്യുണ്ടായിക്ക് വലിയൊരു അവസരമാണ് നഷ്‌ടമാവുന്നത്. ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്തിയതിനോടൊപ്പം മാനുവൽ ട്രാൻസ്മിഷൻ ഒഴിവാക്കിയതും എത്രത്തോളും ആളുകളിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമുണ്ട്. പ്രത്യേകിച്ച് കിയ സെൽറ്റോസിന്റെ സാന്നിധ്യം കൂടി കണക്കിലെടുക്കുമ്പോൾ ക്രെറ്റയ്ക്ക് ഇതൊരു തിരിച്ചടിയാവുമോ എന്നാണ് ഫാൻസിന്റെ ആശങ്ക.

Hyundai Creta Facelift Variants And Engine Lineup Revealed Ahead Of Launch

എന്തായാലും ഇതിനെയെല്ലാം മറികടക്കാനുള്ള മറ്റ് ജാലവിദ്യകൾ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ ഒരുക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഡിസൈനിൽ വമ്പൻ പരിഷ്ക്കാരങ്ങളാണ് ഒരുക്കുന്നത്. പുതിയ ഫുൾ-വീഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ഹെഡ്‌ലാമ്പുകളും ഗ്രില്ലുമെല്ലാം അടങ്ങുന്ന ഏറ്റവും മുൻവശം അമ്പരിപ്പിക്കുമെന്നാണ് ടീസർ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നത്. നിലവിലെ മോഡലിനേക്കാൾ ബോക്‌സി സ്റ്റൈലിംഗാവും സ്വീകരിക്കുക.

ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരങ്ങൾ കമ്പനി ഒരുക്കുന്നുണ്ടെന്നാണ് വിവരം. ഇതിനായി പുതിയ ഡ്യുവൽ കണക്റ്റഡ് സ്‌ക്രീനുകളും HVAC കൺട്രോളുകൾക്കായുള്ള ടച്ച് പാനലോടുകൂടിയ റീഡിസൈൻ ചെയ്ത സെന്റർ കൺസോളും ഉപയോഗിച്ച് ഡാഷ്‌ബോർഡ് പൂർണമായും പുതുക്കിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ ADAS, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ എന്നിവയുടെ പ്രധാന കൂട്ടിച്ചേർക്കലുകളും ഉണ്ടായിരിക്കും.

Hyundai Creta Facelift Variants And Engine Lineup Revealed Ahead Of Launch

മാറ്റങ്ങളോടെ എത്തുന്ന ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വണ്ടിയിപ്പോൾ ബുക്ക് ചെയ്‌തിടാവുന്നതാണ്. 25,000 രൂപ ടോക്കൺ തുകയാണ് ബുക്കിംഗിനായി കമ്പനി ഈടാക്കുന്നത്. നിലവിലെ മോഡൽ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക് അവരുടെ ബുക്കിംഗുകൾ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് മാറ്റാനുള്ള ഓപ്ഷനുമുണ്ട്. ഈ മാസം അവസാനത്തോടെ എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ പുതിയ മാറ്റങ്ങളും ഫീച്ചറുകളുമായി വരുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് പോലുള്ള വമ്പൻമാരുമായാണ് മത്സരിക്കുന്നത്. സെഗ്മെന്റിൽ ആധിപത്യം തുടരാനുള്ള എല്ലാ സംവിധാനങ്ങളും ചേർക്കുമ്പോൾ ഇതും ഹിറ്റാവുമെന്നാണ് വിലയിരുത്തൽ.

More from DriveSpark

Article Published On: Thursday, January 4, 2024, 10:08 [IST]
English summary
Hyundai creta facelift variants and engine lineup revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X