ഈ കറുമ്പൻ ആളൊരു കുറുമ്പനാ... കറുപ്പിൽ ആറാടി ക്രെറ്റയുടെ വരവ്; ലുക്ക് പോലെ വിലയും ഇടിവെട്ട്

വാഹനങ്ങളിൽ പലരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നിറമാണ് ബ്ലാക്ക്. നിരത്തുകളിൽ കറുത്ത കാറുകൾ തീർക്കുന്ന ഐശ്യര്വം ഒന്ന് വേറെ തന്നെയാണ്. എസ്‌യുവികൾ ട്രെൻഡായതോടെ ബ്ലാക്ക് നിറങ്ങൾക്കും ആവശ്യക്കാർ ഏറെയായായി. മറ്റ് ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ കിട്ടുന്ന സ്പോർട്ടി ഫീൽ തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം. മഹീന്ദ്ര ഥാർ, ഹ്യുണ്ടായി ക്രെറ്റ പോലുള്ള മിക്ക ജനപ്രിയ കാറുകളുടേയും ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്നതും കറുപ്പ് നിറത്തിലൊരുങ്ങിയവയാണ്. എന്നാൽ ഇത്തരം മോഡലുകളിൽ ക്രോമിന്റെ അമിത ഉപയോഗം ബോറായി തോന്നാറുണ്ട്. അതെല്ലാം കൊണ്ടുപോയി ഡീക്രോം ചെയ്യാറാണ് ചെറുപ്പരുടെ പതിവ്.

എന്നാൽ വാങ്ങിയാൽ ഒരു മോഡിഫിക്കേഷനും ആവശ്യമില്ലാത്ത ക്രെറ്റയുടെ പുത്തനൊരു ഇടിവെട്ട് വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. പൂർണമായും കറുപ്പിലൊരുങ്ങിയ ക്രെറ്റയുടെ നൈറ്റ് എഡിഷനാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം എത്തിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന എസ്‌യുവിയുടെ കറുമ്പന് 14.51 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്.

Hyundai Creta Knight Edition Launched

പുതിയ ക്രെറ്റ നൈറ്റ് എഡിഷന് ബ്ലാക്ക് കളർ ഓപ്ഷന് പുറെ പുറത്തും അകത്തും 21 നവീകരണങ്ങളാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പിലൊരുങ്ങിയ ഫ്രണ്ട് ഗ്രിൽ, മാറ്റ്-ബ്ലാക്ക് ഫ്രണ്ട് ആൻഡ് റിയർ ഹ്യുണ്ടായി ലോഗോ, ബ്ലാക്ക്-ഔട്ട് 17 ഇഞ്ച് അലോയ് വീലുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, എക്സ്ക്ലൂസീവ് 'നൈറ്റ്' എംബ്ലം എന്നിവയുൾപ്പെടെ പുതിയ ക്രെറ്റ നൈറ്റ് എഡിഷന് നിരവധി എക്സ്റ്റീരിയർ അപ്‌ഗ്രേഡുകളാണ് ലഭിക്കുന്നത്.

കറുപ്പിലൊരുക്കിയ ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, സൈഡ് സിൽ ഗാർണിഷ്, റൂഫ് റെയിലുകൾ, സി-പില്ലർ ഗാർണിഷ്, ഒആർവിഎം, റിയർ സ്‌പോയിലർ എന്നിവയും പ്രത്യേക പതിപ്പിന്റെ സ്പോർട്ടിനെസ് വർധിപ്പിക്കുന്നുണ്ട്. എക്സ്റ്റീരിയറിലേതു പോലെ ഇന്റീരിയറിലും ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിൽ ബ്ലാക്ഡ്-ഔട്ട് ലെതർ അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർഷിഫ്റ്റ് നോബ്, ബ്രാസ് ആക്‌സൻ്റുകൾ എന്നിവ ഉപയോഗിച്ച് ക്യാബിൻ കിടിലമാക്കിയിട്ടുണ്ട്.

Hyundai Creta Knight Edition Launched

ബ്രാസ് കളർ ഇൻസേർട്ടുകൾക്കൊപ്പം സ്‌പോർട്ടി മെറ്റൽ പെഡലുകളും കൂടി ചേരുന്നതോടെ ക്രെറ്റയും ഭാവം തന്നെ മാറുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ക്രെറ്റ. ഇതുവരെ ഏകദേശം 11 ദശലക്ഷം വിൽപ്പന നേടി കുതിക്കുന്ന മോഡലിന് ഈ വർഷം ആദ്യം സമ്മാനിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് എത്തിക്കാനും സഹായിച്ചിട്ടുണ്ട് ഉത്സവ സീസണിന് മുന്നോടിയായിനൈറ്റ് എഡിഷൻ കൂടി വന്നതോടെ ഷോറൂമുകൾ പൂരപ്പറമ്പാവുമെന്നതിൽ സംശയൊന്നും വേണ്ട.

6-സ്പീഡ് മാനുവൽ, ഐവിടി (സിവിടി) ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോട് കൂടിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് പുതിയ ക്രെറ്റ നൈറ്റ് ലഭ്യമാകുന്നത്. 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനിലും ക്രെറ്റയുടെ കറുമ്പനെ വാങ്ങിക്കാം. ക്രെറ്റ നൈറ്റ് എഡിഷൻ S (O), SX (O) വേരിയൻ്റുകളിൽ പ്രത്യേകം ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Hyundai Creta Knight Edition Launched

ടൈറ്റൻ ഗ്രേ മാറ്റ് കളർ ഓപ്ഷൻ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ 5,000 രൂപ അധികമായി നൽകേണ്ടതുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. അതേസമയം ഡ്യുവൽ-ടോൺ കളർ ഓപ്ഷന് 15,000 രൂപ അധിക ചെലവുണ്ട്. സ്വന്തമാക്കുന്ന വാഹനത്തിന് പ്രത്യേകതയും സ്റ്റൈലും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഹ്യുണ്ടായിയുടെ ക്രെറ്റ നൈറ്റ് എഡിഷൻ പണികഴിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈർഡർ തുടങ്ങിയ വമ്പൻമാരുമായാണ് ഹ്യുണ്ടായി ക്രെറ്റയുടെ മത്സരം. അടുത്തിടെ എത്തിയ ടാറ്റ കർവിനും ക്രെറ്റയുടെ വിൽപ്പനയാണ് ഉന്നം. നൈറ്റ് എഡിഷൻ പോവുള്ള ഇത്തരം വേറിട്ട വേരിയന്റുകളിലൂടെ തങ്ങളുടെ എസ്‌യുവിയുടെ ആകർഷണം വർധിപ്പിക്കാമെന്നാണ് ഹ്യുണ്ടായിയുടെ കണക്കുകൂട്ടൽ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 4, 2024, 18:17 [IST]
English summary
Hyundai creta knight edition launched in india price starts from rs 14 51 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X