ക്രെറ്റയെ മുമ്പ് ഇങ്ങനെ കണ്ടിട്ടില്ല, ഹ്യുണ്ടായി ഷോറൂം നിറയ്ക്കാന്‍ മാർച്ച് 11-ന് ഒരു എസ്‌യുവി എത്തുന്നു

മിഡ്‌-സൈസ് എസ്‌യുവി സെഗ്മെന്റിനെ അതിവേഗം കൈവെള്ളയിലാക്കിയ മുതലാണ് ഹ്യുണ്ടായി ക്രെറ്റ. ഒന്നാം സ്ഥാനത്തിനായി മാരുതിയും കിയയും ടൊയോട്ടയുമെല്ലാം വന്നെങ്കിലും ഇവർക്കെല്ലാം മുമ്പിൽ നെഞ്ചുവിരിച്ചു നിൽക്കാൻ ഇക്കാലമത്രയും ക്രെറ്റയ്ക്കായി. കൃത്യസമയത്ത് മോഡലിന് ആവശ്യമായ പരിഷ്ക്കാരങ്ങളും കൊണ്ടുവരുന്നതിൽ ദക്ഷിണ കൊറിയൻ ബ്രാൻഡ് വിജയം കണ്ടിട്ടുണ്ട്. അടുത്തിടെ ഇന്ത്യയില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടവും ക്രെറ്റ നേടിയെടുത്തു.

ഇനി അൽപം ഭാവം മാറി ക്രെറ്റയെ പരീക്ഷിക്കാൻ പോവുകയാണ് ഹ്യുണ്ടായി. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ദക്ഷിണ കൊറിയന്‍ ബ്രാൻഡ് എസ്‌യുവിക്ക് പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള N ലൈന്‍ വേരിയന്റ് സമ്മാനിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇപ്പോഴിതാ വാക്കുപാലിച്ചുകൊണ്ട് മാര്‍ച്ച് 11-ന് വണ്ടിയിങ്ങ് ലാൻഡ് ചെയ്യും. ഇതിന്റെ ഭാഗമായി പെർഫോമൻസ് പതിപ്പിന്റെ ആദ്യ ടീസർ വീഡിയോയും പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

Hyundai Creta N Line Teased Ahead Of March 11 Launch

ഹ്യുണ്ടായി ക്രെറ്റ N ലൈനിന്റെ വരവിന് ഹൈപ്പുയർത്തുന്ന വീഡിയോയിൽ വാഹനത്തെ കാണിക്കുന്നില്ലെങ്കിലും അതിവേഗത്തിൽ മിന്നായം പോലെ പെർഫോമൻസ് എസ്‌യുവി പോവുന്നുവെന്ന് മനസിലാക്കാം. അടിസ്ഥാന രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും കാണാനാവില്ലെങ്കിലും ഫ്രണ്ട് ഗ്രിൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ മാറ്റങ്ങളുണ്ടെന്ന് വേണം പറയാൻ. ഡാർക്ക് ബ്ലൂ, മാറ്റ് ഗ്രേ ഷേഡും ഉൾപ്പെടെ പുതിയ കളർ ഓപ്ഷനുകളിൽ വാഹനം അണിഞ്ഞൊരുങ്ങുമെന്നും ഉറപ്പിക്കാം.

മുന്നിലും വശങ്ങളിലും പിൻഭാഗത്തും റെഡ് ആക്‌സൻ്റുകൾ പോലെയുള്ള N ലൈൻ വേരിയൻ്റുകളുടെ സിഗ്നേച്ചർ ഫീച്ചറുകൾ ക്രെറ്റയുടെ പെർഫോമൻസ് പതിപ്പിനും ലഭിക്കും. സ്പോർട്ടി ഫീലിനായി ബ്രേക്ക് കാലിപ്പറുകൾക്കും സമാനമായ റെഡ് ട്രീറ്റ്മെന്റായിരിക്കും ഒരുക്കുക. ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും ഒരുപോലെയാണെങ്കിലും ക്രെറ്റ N ലൈനിന് പുതിയ ഫ്രണ്ട് ഗ്രില്ലും ബമ്പർ ഡിസൈനും ഒരുങ്ങുമെന്ന് പേറ്റന്റ് ചിത്രങ്ങൾ സൂചന നൽകിയിരുന്നു.

Hyundai Creta N Line Teased Ahead Of March 11 Launch

ഇതെല്ലാം സ്റ്റാൻഡേർഡ് മോഡലിൽ കാണുന്നതിനേക്കാൾ മികച്ചതായി തോന്നുന്നുണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചിരിക്കുമെന്ന് വേണം പറയാൻ. 18 ഇഞ്ച് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റ് ഉപയോഗിച്ച് സൈഡ് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. നിലവിലുള്ള മോഡലിൻ്റെ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിൽ R17 ഡയമണ്ട് കട്ട് അലോയ് വീലുകൾ ലഭ്യമാവുന്നത്.

റെഡ് സ്കിർട്ടിംഗ് എസ്‌യുവിയുടെ സ്‌പോർട്ടി പ്രൊഫൈലിൽ കൂടുതൽ ഡൈനാമിസം കൊണ്ടുവരും. പിൻഭാഗത്ത് പുതുക്കിയ ബമ്പർ പുതിയ ഘടകങ്ങളും റെഡ് ആക്സൻ്റുകളുമൊത്ത് ജാസിയർ ആയി കാണപ്പെടുന്നുവെന്ന് വേണം പറയാൻ. കണക്റ്റഡ് ടെയിൽ ലാമ്പുകൾ നിലവിലെ മോഡലിന് സമാനമാണ്. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ ക്രെറ്റ N ലൈന്റെ അകത്തളം സമ്പൂർണമായും കറുപ്പിലായിരിക്കും ഒരുങ്ങുക.

ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഗിയർ നോബ് എന്നിവയിൽ റെഡ് ആക്‌സൻ്റുകൾക്കൊപ്പം സീറ്റുകളിൽ N ലൈൻ ബാഡ്‌ജിംഗും ഉണ്ടാകും. റെഡ് സ്റ്റിച്ചിംഗ് ചേർക്കുന്നതോടെ എസ്‌യുവിയുടെ ലുക്ക് കൂടുതൽ മെച്ചപ്പെടുമെന്ന് നിസംശയം പറയാം. അലൂമിനിയം റേസ് പെഡലുകൾ, സ്‌പോർട്ടി ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വലിയ പാഡിൽ ഷിഫ്റ്ററുകൾ എന്നിവ ഹ്യുണ്ടായി ക്രെറ്റ N ലൈനിന് ലഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രെറ്റ N ലൈൻ വേരിയൻ്റിനൊപ്പം ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട ഡ്രൈവ് അനുഭവം പ്രതീക്ഷിക്കാം. ഇതിനായി സസ്‌പെൻഷനിലും എക്‌സ്‌ഹോസ്റ്റ് സജ്ജീകരണത്തിലും ഹ്യുണ്ടായി മാറ്റങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. N8, N10 എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും മോഡൽ ഇന്ത്യയിൽ അവതരിക്കുക. 160 bhp പവറിൽ പരമാവധി 253 Nm torque സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഹൃദയം.

Hyundai Creta N Line

7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ രണ്ട് വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കും. N10 വേരിയന്റിൽ അധികമായി 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ലഭിക്കും. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഹ്യുണ്ടായി ക്രെറ്റ N ലൈനിന് അതത് സ്റ്റാൻഡേർഡ് വേരിയൻ്റുകളേക്കാൾ ഒരു ലക്ഷം രൂപയോളം വില കൂടുതലായിരിക്കും. നിലവിലുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ വേരിയൻ്റുകളായ SX(O), SX (O) DT എന്നിവയ്ക്ക് യഥാക്രമം 20 ലക്ഷം രൂപയും 20.15 ലക്ഷം രൂപയുമാണ് വില വരുന്നത്.

Article Published On: Tuesday, February 27, 2024, 15:00 [IST]
English summary
Hyundai creta n line teased ahead of march 11 launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X