മെയ് മാസം ക്രെറ്റ വാങ്ങിയത് 14,000 പേർ, ഇനി വാങ്ങാൻ വരിനിൽക്കുന്നത് 32,500 ആളുകളെന്ന് ഹ്യുണ്ടായി

സാൻട്രോയുമായി ഇന്ത്യക്കാർക്കിടയിലേക്ക് വന്നവരാണ് ഹ്യുണ്ടായി. ഇന്ന് ബജറ്റ് ഫ്രണ്ട്ലിയായ ഹാച്ച്ബാക്കുകൾ മുതൽ വലിയ എസ്‌യുവികൾ വരെ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ക്രെറ്റയെന്ന മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമാണ്. ഇന്ത്യയിൽ ശക്തമായ മുന്നേറ്റവുമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി ദക്ഷിണ കൊറിയൻ ബ്രാൻഡ് വളരുമ്പോൾ മുന്നിൽ നിന്ന് നയിക്കുന്നത് സ്പോർട് യൂട്ടിലിറ്റി മോഡലുകളാണ്. 2024 മെയ് മാസത്തിൽ ഹ്യുണ്ടായിയുടെ 49,151 യൂണിറ്റ് വിൽപ്പനയുടെ 67 ശതമാനവും എസ്‌യുവികളുടെ സംഭാവനയാണ്.

14,000 യൂണിറ്റുകൾ വിറ്റഴിച്ച ക്രെറ്റയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി വാഹനം. 9,000 യൂണിറ്റുകളുമായി വെന്യു രണ്ടാമതും 7,900 യൂണിറ്റുകളുമായി എക്‌സ്‌റ്റർ മൂന്നാമതും എത്തി. നിലവിൽ 65,000-ത്തോളം ബുക്കിംഗുകൾ ബ്രാൻഡിന് തീർപ്പാക്കാനുണ്ട്. ഇതിൽ പകുതിയിലധികവും ക്രെറ്റയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. നിലവിൽ മിഡ്-സൈസ് എസ്‌യുവിക്ക് 10 ആഴ്ച്ച വരെയാണ് ആവശ്യപ്പെടുന്ന വെയിറ്റിംഗ് പിരീഡ്.

Hyundai Creta Sells 14 000 Units In May 2024

N ലൈൻ മോഡലിന്റെ വരവും ക്രെറ്റയുടെ വിപണനത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലുകളെ പോലെ വിൽപ്പന പിടിക്കാനല്ല ഇതിലൂടെ ശ്രമിക്കുന്നതെന്നും പകരം വർഷത്തിൽ ഏകദേശം N-ലൈനിന്റെ 15,000 യൂണിറ്റുകളോളം വിറ്റഴിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും ഹ്യുണ്ടായിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് അടുത്തിടെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാമെന്നതാണ് ക്രെറ്റയെ ജനപ്രിയമാക്കിയത്. വേറിട്ടുനിൽക്കുന്ന നിരവധി ഫീച്ചറുകൾക്കൊപ്പം, ക്രെറ്റയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കാനുള്ള പ്രധാന കാരണങ്ങൾ എന്താണെന്ന് ചിന്തിക്കുന്നവരും അനേകമായിരിക്കും. മാരുതിയും ടൊയോട്ടയും ഹോണ്ടയും എല്ലാം സെഗ്മെന്റിലേക്ക് വന്നിട്ടും ഒന്നാമനായി തുടരാനാവുന്ന മാജിക് ഏവരും നോക്കിനിന്നു പോവുന്നതാണ്.

Hyundai Creta Sells 14 000 Units In May 2024

മുൻവശത്തെ ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളുമുള്ള ബോൾഡും ആധുനികവുമായ ഡിസൈനാണ് ആദ്യം ഹ്യുണ്ടായി ക്രെറ്റയിലേക്ക് ആകർഷിക്കുന്ന കാര്യം. സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ പിൻഭാഗത്തെയും മോഡേണാക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ മുൻഗാമികളേക്കാൾ മിടുക്കനായി വരുന്ന വാഹനത്തിന്റെ റോഡ് പ്രസൻസും വേറിട്ടതാക്കുന്നുണ്ട്. ക്രെറ്റയുടെ ഇൻ്റീരിയർ രൂപകല്പന ചെയ്തിരിക്കുന്നത് സൗകര്യത്തിനും പ്രായോഗികതയ്ക്കും വേണ്ടിയാണ്.

ലെതർ അപ്ഹോൾസ്റ്ററിയും വിശാലമായ ക്യാബിനും ഏതൊരാളേയും വീഴ്ത്താൻ യോഗ്യമാണ്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ക്രെറ്റയുടെ മൊഞ്ച് കൂട്ടുന്ന സവിശേഷതകളാണ്.

Hyundai Creta Sells 14 000 Units In May 2024

സുരക്ഷയുടെ കാര്യത്തിലും ഹ്യുണ്ടായി ക്രെറ്റ അടിപൊളിയാണെന്ന് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. അതിൽ ADAS ഫീച്ചർ കൂടിയാവുമ്പോൾ എല്ലാവർക്കും സേഫ്റ്റി ഗ്യാരണ്ടിയാണ്. 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയെല്ലാമാണ് എസ്‌യുവിയിൽ കിട്ടുന്നത്.

1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഹ്യുണ്ടായി ക്രെറ്റ വാങ്ങാനാവും. 6-സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ചോയ്‌സുകൾ. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ഹ്യുണ്ടായി ക്രെറ്റയെ വിപണിയിൽ എത്തിക്കുന്നത്.

11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ എന്നിങ്ങനെ ക്രെറ്റയുടെ എതിരാളികളുടെ ലിസ്റ്റും നീളമേറിയതാണ്.

More from DriveSpark

Article Published On: Monday, June 3, 2024, 15:22 [IST]
English summary
Hyundai Motor India has introduced the N Line version of the Creta SUV, with a starting price of ₹16.82 lakh. The launch aims to attract younger customers and capitalize on the SUV's popularity, as evidenced by its strong sales figures and the significant number of pending bookings.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X