മാരുതി പോലും തോറ്റുപോയി ഇവന് മുമ്പിൽ, ഈ ഹ്യുണ്ടായി എസ്‌യുവി ഇതുവരെ വാങ്ങിയത് 10 ലക്ഷം പേർ

ഇന്ത്യയിൽ എല്ലാവരും എസ്‌യുവികൾ ശ്രദ്ധിക്കാൻ തുടങ്ങിയത് റെനോ ഡസ്റ്ററിന്റെ വരവോടെയാണെന്ന് വേണം പറയാൻ. പണ്ടുകാലത്തെ സ്പോർട്‌ യൂട്ടിലിറ്റി വാഹനങ്ങളിൽ നിന്നും കൂടുതൽ പ്രായോഗികമായതോടെയാണ് എസ്‌യുവി വാങ്ങിയാൽ കൊള്ളാമെന്ന തോന്നൽ പലരിലും ജനിച്ചത്. കൺഫ്യൂഷനടിച്ച് നിന്ന പലരേയും കാശ് മുടക്കാൻ പ്രേരിപ്പിച്ച മുതലാണ് ഹ്യുണ്ടായി ക്രെറ്റ. 2015-ൽ വിപണിയിൽ എത്തിയതു മുതൽ ഈ നിമിഷം വരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവികളിൽ ഒന്നായി ക്രെറ്റ അരങ്ങ് തകർക്കുകയാണ്.

ശരിക്കും ഇന്ത്യയിൽ ഹാച്ച്ബാക്ക് മോഡലുകളിലൂടെയാണ് ഹ്യുണ്ടായി ജനപ്രിയനായതെങ്കിൽ പിന്നീട് എസ്‌യുവികളിലൂടെയാണ് കമ്പനി അറിയപ്പെടാൻ തുടങ്ങിയതു തന്നെ. ഇന്ന് രണ്ടാംതലമുറ ആവർത്തനത്തിൽ മുഖംമിനുക്കി തകർത്തുവാരുന്ന മോഡൽ പുത്തനൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. എന്താണന്നല്ലേ, 2015-ൽ വിപണിയിൽ എത്തിയ മിഡ്-സൈസ് എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പിന്നിട്ടിരിക്കുന്നത്.

Hyundai Creta SUV Passed 10 Lakh Sales Milestone In India

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ അതികായനായി വിലസുന്ന വാഹനത്തിന് വെറും 8 വർഷവും 5 മാസവും മാത്രമാണ് 10 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കാൻ വേണ്ടി വന്നത്. ഇതിനിടയിൽ കൊവിഡ് മഹാമാരി തീർത്ത സമ്പൂർണ അടച്ചുപൂട്ടലും കൂടി കണക്കിലെടുക്കുമ്പോൾ വിൽപ്പന വേഗം ചെറുതൊന്നുമല്ല. ഇക്കാലത്തിനിടയ്ക്ക് മുട്ടിയ എതിരാളികളും ചില്ലറക്കാരൊന്നുമല്ല എന്നതു കൂടി ഓർത്തെടുത്താൽ നേട്ടം വാനോളം വാഴ്ത്തേണ്ട കാര്യം തന്നെയാണ്.

ലോഞ്ച് ചെയ്ത് അഞ്ച് വർഷത്തിന് ശേഷം അതായത് 2020 ഓഗസ്റ്റ് 11-നാണ് 5 ലക്ഷം വിൽപ്പനയാണ് ക്രെറ്റ പൂർത്തീകരിക്കുന്നത്. അടുത്ത 5 ലക്ഷം യൂണിറ്റുകൾ വെറും 41 മാസം അല്ലെങ്കിൽ മൂന്ന് വർഷവും അഞ്ച് മാസവും കൊണ്ട് വിറ്റഴിക്കപ്പെട്ടു. വാഹനത്തിന്റെ ഡിമാൻഡ് എത്രത്തോളമെന്ന് കാണിച്ചു തരുന്ന കാര്യംകൂടിയാണ്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിൽ ക്രെറ്റ പ്രതിമാസം ശരാശരി 13,103 യൂണിറ്റ് വിൽപ്പനയാണ് കൈവരിച്ചത്. അതായത് മിഡ്-സൈസ് എസ്‌യുവി ഓരോ ദിവസവും വാങ്ങാനെത്തുന്നത് 436 ആളുകളാണെന്ന് സാരം.

Hyundai Creta SUV Passed 10 Lakh Sales Milestone In India

ഇന്ന് ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ രാജ്യത്തെ ഒട്ടുമിക്ക ബ്രാൻഡുകളും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ C3 എയർക്രോസ് പോലുള്ള വമ്പൻമാരെല്ലാമാണ് ഇപ്പോൾ എതിരാളികളായുള്ളത്. ഉടൻ തന്നെ ടാറ്റ കർവും വരുമെങ്കിലും ഇന്ത്യൻസിന്റെ ആദ്യ ചോയ്‌സ് ക്രെറ്റ തന്നെയായിരിക്കുമെന്നാണ് ഹ്യുണ്ടായിയുടേയും പ്രതീക്ഷ.

ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവി എന്നതിന് പുറമെ ഇന്ത്യയിൽ നിന്ന് 2.80 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിയും ഹ്യൂണ്ടായി ക്രെറ്റ ഇക്കാലയളവിനുള്ളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ രണ്ടാം തലമുറ ആവർത്തനത്തിൽ വാഗ്ദാനം ചെയ്യുന്ന ക്രെറ്റയ്ക്ക് കഴിഞ്ഞ മാസം ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റും കമ്പനി ഒരുക്കിയിരുന്നു. തുടർന്ന് ഫെയ്‌സ്‌ലിഫ്റ്റിന് വെറും ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് 60,000-ലധികം ബുക്കിംഗുകൾ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

Hyundai Creta SUV Passed 10 Lakh Sales Milestone In India

അടിപൊളി വില, ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ, വൈവിധ്യമാർന്ന ഗിയർബോക്‌സ് കോമ്പിനേഷൻ, ഫീച്ചറുകളുടെ ധാരാളിത്തം തുടങ്ങിയ കാര്യങ്ങളാണ് ക്രെറ്റയെ എതിരാളികൾക്ക് മുമ്പിൽ നെഞ്ചുവിരിച്ചു നിർത്തുന്ന കാര്യങ്ങൾ. നിലവിൽ 10.99 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് വരുന്ന എക്സ്ഷോറൂം വില.

എസ്‌യുവിയിലെ എഞ്ചിൻ ഓപ്ഷനുകളിലേക്ക് വന്നാൽ ബേസ് വേരിയന്റുകളിലെ 1.5 ലിറ്റർ MPi പെട്രോൾ യൂണിറ്റിന് 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ക്രെറ്റയുടെ 1.5 ലിറ്റർ U2 CRDi ഡീസൽ ഡീസൽ എഞ്ചിനുകൾക്ക് 116 bhp പവറിൽ 250 Nm torque ആണ് വികസിപ്പിക്കാനാവുക.

Hyundai Creta SUV Passed 10 Lakh Sales Milestone In India

പെർഫോമൻസ് പ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന 1.5 ലിറ്റർ കാപ്പ ടർബോ GDi പെട്രോൾ 160 bhp കരുത്തിൽ പരമാവധി 253 Nm torque വരെ നൽകും. ട്രാൻസ്മിഷൻ ചോയ്‌സുകളിലേക്ക് വന്നാൽ 6-സ്പീഡ് മാനുവൽ, IVT ഓട്ടോമാറ്റിക്, 7-സ്പീഡ് DCT ഓട്ടോമാറ്റിക്, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയ്ക്കൊപ്പം തെരഞ്ഞെടുക്കാനാവുക. E, EX,S,S(O),SX,SX Tech, SX(O) എന്നീ ഏഴ് വേരിയന്റുകളിലാണ് എസ്‌യുവി വാങ്ങാൻ കിട്ടുക.

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും നിലവിലെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 5-സ്റ്റാർ സ്റ്റാൻഡേർഡാണ്. 6 വരെ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, റിയർ ഡിസ്ക് ബ്രേക്കുകൾ, സീറ്റ്ബെൽറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റ്, ISOFIX മൗണ്ടുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ എന്നീ കാര്യങ്ങൾ ഇപ്പോൾ ക്രെറ്റയിൽ സ്റ്റാൻഡേർഡായി തന്നെയാണ് എല്ലാ വേരിയന്റുകളിലും ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, February 19, 2024, 18:44 [IST]
English summary
Hyundai creta suv passed 10 lakh sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X