ഇങ്ങനൊരു ഓഫർ മാരുതിക്ക് പോലും നൽകാനാവില്ല, 4 ലക്ഷം രൂപ വരെ ഡിസ്കൗണ്ടുമായി ഹ്യുണ്ടായി

രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളിൽ ഒരാളായ ഹ്യുണ്ടായി മികച്ച മോഡലുകളുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പ്രധാന മത്സരം ടാറ്റ മോട്ടോർസുമായാണെങ്കിലും ഒന്നാം സ്ഥാനക്കാരായ മാരുതിയോട് മത്സരിക്കാനാണ് പണ്ടേ ഹ്യുണ്ടായിക്ക് ഇഷ്‌ടം. എല്ലാ കമ്പനികളേയും പോലെ തന്നെ ഇവരും എസ്‌യുവികൾക്ക് മുൻഗണന കൊടുക്കുമ്പോൾ എക്സ്റ്റർ, വെന്യു, ക്രെറ്റ, അൽകസാർ, ട്യൂസോൺ പോലുള്ള മോഡലുകളെല്ലാം വലിയ ലാഭമാണ് കൊറിയക്കാർക്ക് നേടിക്കൊടുക്കുന്നത്.

ഇപ്പോൾ കൂടുതൽ വിറ്റുവരവ് നേടാനായി കഴിഞ്ഞ മാസത്തെ ഓഫറുകളുടെ തുടർച്ചയായി ഹ്യുണ്ടായി അടിപൊളി ഡിസ്‌കൗണ്ടുകൾ 2024 ഏപ്രിൽ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുക്കുന്ന മോഡലുകളെ അപേക്ഷിച്ച് 50,000 രൂപ മുതൽ 4 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2024 ഏപ്രിലിൽ ഹ്യുണ്ടായി കൊണ്ടുവന്നിരിക്കുന്ന മോഹിപ്പിക്കുന്ന ഓഫറുകൾ ഇങ്ങനെ.

Hyundai i10 Nios i20 Verna Alcazar Kona Gets Huge Discount Offers

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയിൽ നിന്നുള്ള എൻട്രി ലെവൽ കാറായ ഗ്രാൻഡ് i10 നിയോസ് ഈ മാസം വാങ്ങാൻ എത്തുന്നവർക്ക് തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് പരമാവധി 43,000 രൂപ വരെ ലാഭിക്കാനാവും. ഇതിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടാണ് ഏറ്റവും വലിയ ഹൈലൈറ്റ്. പക്ഷേ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പുകൾക്കാണ് ഇത് കിട്ടുകയെന്ന് മാത്രം.

ഇതോടൊപ്പം 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയും അധികമായി കിട്ടും. ഗ്രാൻഡ് i10 നിയോസിൻ്റെ എഎംടി ട്രാൻസ്മിഷൻ മോഡലുകൾക്ക് 18,000 രൂപയാണ് മൊത്തത്തിൽ കിട്ടുന്ന ആനുകൂല്യം. ഇതിൽ 5000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയെല്ലാമാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്.

Hyundai i10 Nios i20 Verna Alcazar Kona Gets Huge Discount Offers

കോംപാക്‌ട് സെഡാൻ വാഹനമായ ഓറയിലും ഈ മാസം മികച്ച ഓഫറാണ് ഉപയോഗപ്പെടുത്താനാവുന്നത്. കാറിന്റെ സിഎൻജി വേരിയൻ്റുകൾക്ക് 33,000 രൂപ വരെയാണ് വിലക്കുറവ് ലഭിക്കുക. ഇതിൽ 18,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ഉൾപ്പടെയാണ് വരുന്നത്. ഓറയുടെ മറ്റെല്ലാ വകഭേദങ്ങൾക്കും 5,000 ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. ഇതോടൊപ്പം i10 ഹാച്ചിലേതു പോലെ തന്നെ 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയും സെഡാനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇവ കൂടാതെ i20 പ്രീമിയം ഹാച്ച്ബാക്കും ലാഭത്തിൽ വാങ്ങാൻ പറ്റിയ സമയമാണിത്. കാറിന്റെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾക്ക് 25,000 രൂപ വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. മറുവശത്ത് ജനപ്രിയ മോഡലിന്റെ IVT ഓട്ടോമാറ്റിക് ട്രിമ്മുകളിൽ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് മാത്രമാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വെർണയും അൽകസാറും വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവർക്കും പറ്റിയ സമയമാണിത്.

Hyundai i10 Nios i20 Verna Alcazar Kona Gets Huge Discount Offers

രണ്ട് മോഡലുകൾക്കും 35,000 രൂപ വരെയാണ് ഡിസ്കൗണ്ട് ഒരുക്കിയിരിക്കുന്നത്. ടോപ്പ് സെല്ലിംഗ് കോംപാക്‌ട് എസ്‌യുവി മോഡലായ വെന്യുവിന് 30,000 രൂപയാണ് ഓഫറിട്ടിരിക്കുന്നത്. എന്നാൽ ഇത് 1.0 ടർബോ പെട്രോൾ മാനുവൽ വേരിയന്റുകളിലാണ് കിട്ടുകയെന്ന് മാത്രം. 1.0 ടർബോ ഡിസിടി ഓട്ടോമാറ്റിക് വേണ്ടവരാണെങ്കിൽ 25,000 രൂപയുടെ ഓഫറുമായി തൃപ്തിപ്പെടേണ്ടി വരും. ഇതുകൂടാതെ വെന്യു 1.2 ലിറ്റർ കാപ്പ മാനുവൽ മോഡലുകളിൽ 20,000 രൂപയുടെ ഡിസ്കൗണ്ടും കമ്പനി നൽകുന്നുണ്ട്.

ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവിയായ ട്യൂസോണിന്റെ ഡീസൽ പതിപ്പുകൾക്ക് 50,000 രൂപയോളമാണ് ക്യാഷ് ഡിസ്‌കൗണ്ടായി ലഭിക്കുക. ഈ സാധാരണ ICE മോഡലുകൾക്ക് പുറമെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ കോനയിലാണ് വമ്പൻ ഓഫറിട്ടിരിക്കുന്നത്. ഉയർന്ന ക്യാഷ് ഡിസ്‌കൗണ്ടിലൂടെ ആളുകളെ കൈയിലെടുക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അനുമാനം. കോന ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് 4 ലക്ഷം രൂപയാണ് ഏപ്രിൽ മാസം കിട്ടുന്ന ഡിസ്കൗണ്ട്.

Hyundai i10 Nios i20 Verna Alcazar Kona Gets Huge Discount Offers

ഒരു ഫുൾ ചാർജിൽ 452 കിലോമീറ്റർ റേഞ്ച് വരെ വാഗ്‌ദാനം ചെയ്യാൻ കോന ഇവിക്ക് സാധിക്കും. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ലോഞ്ചായ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 2024 ഏപ്രിലിൽ മാസത്തെ ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല. ഏപ്രിൽ ഒന്ന് മുതൽ ക്രെറ്റയുടെ വിലയും കമ്പനി വർധിപ്പിച്ചിട്ടുണ്ട്.

പെട്രോൾ പതിപ്പിൽ 1.5 ലിറ്റർ എഞ്ചിനും മാനുവൽ ഗിയർബോക്സുമായി വരുന്ന എൻട്രി ലെവൽ E വേരിയന്റ്, ഡിസിടി ട്രാൻസ്മിഷനുമായി വരുന്ന 1.5 ലിറ്റർ ടർബോ SX(O) വേരിയന്റ് എന്നിവയുടെ വില പഴയപടി തന്നെ നിലനിർത്തിയിട്ടുണ്ട്. പെട്രോൾ എഞ്ചിൻ ഉള്ള ബാക്കി മോഡലുകൾക്ക് ഏകദേശം 3,500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

Hyundai i10 Nios i20 Verna Alcazar Kona Gets Huge Discount Offers

അതേസമയം ഡീസൽ വേരിയന്റുകളിൽ ഓട്ടോമാറ്റിക് SX(O) ഡ്യുവൽ ടോൺ SX(O) പോലുള്ള ടോപ്പ് എൻഡ് വേരിയന്റുകളുടെ വിലയും ഹ്യുണ്ടായി ഇത്തവണ കൂട്ടിയിട്ടില്ല. പകരം 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിൻ ഉള്ള ക്രെറ്റയുടെ മറ്റെല്ലാ വകഭേദങ്ങൾക്കും ഏകദേശം 10,800 രൂപയാണ് ഇനി മുതൽ അധികമായി മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Sunday, April 7, 2024, 16:00 [IST]
English summary
Hyundai i10 nios i20 verna alcazar kona gets huge discount offers on april 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X