355 കി.മീ. റേഞ്ചുള്ള പുതിയ ഇലക്‌ട്രിക് കാറുമായി ഹ്യുണ്ടായി, വില്ലന്റെ വരവും കാത്ത് ടാറ്റ പഞ്ച് ഇവി

ഇന്ന് ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്ത് ഒന്നാമനായി നിൽക്കുന്നത് ടാറ്റ മോട്ടോർസ് (Tata Motors) ആണെങ്കിലും രാജ്യത്തെ ആദ്യ ഇവി പുറത്തിറക്കിയ ബ്രാൻഡ് ഹ്യുണ്ടായി (Hyundai) ആയിരുന്നു. കോന എന്ന വാഹനം കാര്യമായി വിജയിച്ചില്ലെങ്കിലും വിദേശത്ത് സംഭവം ഹിറ്റാണ്. വൈദ്യുത വാഹനങ്ങളുടെ ഒരു വമ്പൻ നിര തന്നെയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഫോറിൻ രാജ്യങ്ങളിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ നിരയിലേക്ക് പുത്തനൊരു മോഡൽ കൂടി പിറവിയെടുത്തിരിക്കുകയാണിപ്പോൾ. അടുത്തിടെ ടീസറുകളിലൂടെ പങ്കുവെച്ച ഇൻസ്റ്റർ എന്ന ഇവിയാണ് ഇപ്പോൾ മറനീക്കി എത്തിയിരിക്കുന്നത്.

2024 ബുസാൻ ഇൻ്റർനാഷണൽ മൊബിലിറ്റി ഷോയിലാണ് ഹ്യുണ്ടായി തങ്ങളുടെ പുതിയ എ-സെഗ്‌മെൻ്റ് സബ് കോംപാക്‌ട് ഇവിയായ ഓൾ-ഇലക്‌ട്രിക് ഇൻസ്‌റ്ററിനെ അവതരിപ്പിച്ചത്. കാണുമ്പോൾ തന്നെ മനസിലാക്കുന്നതു പോലെ ഇത് കാസ്‌പറിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇവിയാണ്. ഇന്നോവേറ്റീവ്, ഇൻറ്റിമേറ്റ് എന്നീ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോംപാക്‌ട് ഇലക്ട്രിക് കാർ നിർമിച്ചിരിക്കുന്നതെന്നും ബ്രാൻഡ് പറയുന്നു.

Hyundai Inster Electric Car Revealed

ഡ്രൈവിംഗ് റേഞ്ച്, ഫീച്ചറുകൾ, ടെക്നോളജി എന്നിവയിൽ ഇൻസ്റ്റർ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം. ഇനി വണ്ടിയുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങളിലേക്ക് വരാം. മുകളിൽ പറഞ്ഞതുപോലെ 2021-ൽ കൊറിയയിൽ അവതരിപ്പിച്ച കാസ്പറിൽ നിന്നാണ് ഇതിൻ്റെ ഡിസൈൻ കടംകൊണ്ടിരിക്കുന്നത്. എന്നാൽ കൂടുതൽ ഇൻ്റീരിയർ സ്പേസും കിടിലൻ റോഡ് പ്രസൻസ് പ്രദാനം ചെയ്യുന്ന എക്സ്റ്റൻഡഡ് ബോഡിയും വീൽബേസും ഇൻസ്‌റ്ററിനെ വേറിട്ടുനിർത്തുന്നുണ്ട്.

ക്ലീനായി ഒരുക്കിയ ലൈനുകൾ, സ്ട്രോംഗ് ഫെൻഡറുകൾ, ഒരു സർക്യൂട്ട് ബോർഡ്-സ്റ്റൈൽ ബമ്പർ, പ്രൊമിനന്റ് സ്കിഡ് പ്ലേറ്റ്, യുണീക്കായ പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, പിക്സൽ-ഗ്രാഫിക് ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ എന്നിവയെല്ലാമാണ് ഇൻസ്റ്റർ കോംപാക്‌ട് എസ്‌യുവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകളും കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫുമുള്ള ടു-ടോൺ എക്സ്റ്റീരിയറും കാറിനെ അടിപൊളിയാക്കുന്നുണ്ട്.

Hyundai Inster Electric Car Revealed

15 ഇഞ്ച് സ്റ്റീൽ വീലുകൾ, 15 ഇഞ്ച് അല്ലെങ്കിൽ 17 ഇഞ്ച് അലോയ് വീലുകളിലും ഹ്യുണ്ടായി ഇൻസ്റ്റർ സ്വന്തമാക്കാം. കൊറിയൻ ബ്രാൻഡിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് ഇലക്ട്രിക് വാഹനത്തിന്റെ അകത്തളം ഫീച്ചറുകളാൽ സമ്പന്നമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, നാവിഗേഷനോട് കൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് പാഡ് പോലുള്ളവ ഇന്റീരിയറിനെ പ്രീമിയമാക്കുന്നുണ്ട്.

സ്റ്റിയറിംഗ് വീലിലെ പിക്‌സൽ തീം അടിസ്ഥാനമാക്കിയുള്ള ഗ്രാഫിക്സ്, കസ്റ്റമൈസ് ചെയ്യാനാവുന്ന അപ്പർ ഡോർ ട്രിം ഗാർണിഷുകൾ, എല്ലാ സീറ്റുകൾക്കും ഫ്ലാറ്റ് ഫോൾഡിംഗ്, ഒരു ഫ്രണ്ട് ബെഞ്ച് സീറ്റ് ഓപ്ഷൻ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും സ്റ്റിയറിംഗ് വീലും പോലുള്ള ഫീച്ചറുകളും ഹ്യുണ്ടായി ഇൻസ്റ്റർ ഇലക്ട്രിക്കിന്റെ സവിശേഷതകളാണ്. സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്‌ഷനുകൾ കാറിന്റെ രണ്ടാം നിര സീറ്റുകൾ 50/50 ആയി മടക്കാനും സാധിക്കും.

Hyundai Inster Electric Car Revealed

സിയന്ന ഓറഞ്ച് മെറ്റാലിക്, എയ്‌റോ സിൽവർ മാറ്റ്, ഡസ്ക് ബ്ലൂ മാറ്റ്, ബട്ടർക്രീം യെല്ലോ പേൾ, എബിസ് ബ്ലാക്ക് പേൾ, അറ്റ്‌ലസ് വൈറ്റ്, ടോംബോയ് കാക്കി, ബിജാരിം കാക്കി മാറ്റ്, അൺബ്ലീച്ച്ഡ് ഐവറി എന്നീ കളർ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാനാവുന്നത്. ബ്ലാക്ക്, കാക്കി ബ്രൗൺ, ന്യൂട്രോ ബീജ് ടു-ടോൺ ഫുൾ ക്ലോത്ത് ട്രിം ഇന്റീരിയർ നിറങ്ങളും ഉപഭോക്താക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് സ്വന്തമാക്കാം.

42 kWh ബാറ്ററി പായ്ക്കോടുകൂടിയാണ് ഹ്യുണ്ടായി ഇൻസ്‌റ്റർ സ്റ്റാൻഡേർഡ് വരുന്നത്. അതേസമയം ലോംഗ്-റേഞ്ച് ആഗ്രഹിക്കുന്നവർക്കായി 49 kWh ബാറ്ററി ഓപ്ഷനും ലഭ്യമാണ്. രണ്ട് മോഡലുകളും ഒരൊറ്റ മോട്ടോറാണ് നൽകുന്നതെങ്കിലും പെർഫോമൻസ് കണക്കുകളിൽ വ്യത്യാസമുണ്ട്. ബേസ് വേരിയന്റിൽ 97 bhp പവർ ലഭിക്കുമ്പോൾ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് 115 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം രണ്ടിലും ടോർക്ക് 147 Nm ആണ്.

സിംഗിൾ ചാർജിൽ 355 കിലോമീറ്റർ എന്ന സെഗ്‌മെന്റ് ലീഡിംഗ് പ്രൊജക്റ്റഡ് റേഞ്ചാണ് ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയുടെ ലോംഗ് റേഞ്ച് മോഡലിനുള്ളത്. 120 kW DC ചാർജർ ഉപയോഗിച്ചാൽ ഏകദേശം 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതേസമയം 11 kW ഓൺ-ബോർഡ് ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി വരുന്നത്. വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗും ഇതിനൊപ്പം ലഭ്യമാണ്.

ഇലക്ട്രിക് സൈക്കിളുകൾ, സ്കൂട്ടറുകൾ, ക്യാമ്പിംഗിന് ആവശ്യമായ ഉപകരണങ്ങൾ പോലുള്ളവ ചാർജ് ചെയ്യാൻ ഈ ഫീച്ചർ ഉപയോഗപ്രദമാണ്. ഹ്യുണ്ടായി ഇൻസ്റ്റർ ആദ്യം കൊറിയയിലായിരിക്കും വിപണനത്തിന് എത്തുക. തുടർന്ന് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക് എന്നിവിടങ്ങളിൽ ലോഞ്ച് ചെയ്യും. ഇന്ത്യൻ വിപണിയിലേക്ക് വാഹനത്തെ ഉടൻ എങ്ങും അവതരിപ്പിക്കാനുള്ള പദ്ധതി ഹ്യുണ്ടായിക്ക് ഇപ്പോഴില്ല.

More from DriveSpark

Article Published On: Thursday, June 27, 2024, 12:56 [IST]
English summary
Hyundai inster electric car revealed 355 km range on single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X