400 കി.മീ. റേഞ്ച്, കുറഞ്ഞ വില; പഞ്ച് ഇവിയുടെ വില്ലനാവാൻ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് കാർ വരുന്നു

ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഇലക്‌ട്രിക് കാറുകൾ (Electric Car). വൈദ്യുത വാഹനങ്ങളെ ഭാവിയായി കാണുന്ന കാലഘട്ടത്തിൽ ഇന്ത്യയും പതിയെ ഇവികളിലേക്ക് ചേക്കേറി തുടങ്ങിയിട്ടുണ്ട്. ഇരുചക്ര വാഹന വിപണിയിലാണ് ഈ ട്രെൻഡ് കൂടുതലായി കാണാനാവുന്നതെങ്കിലും പാസഞ്ചർ കാർ സെഗ്മെന്റിൽ ടാറ്റ മോട്ടോർസ് എത്തിയതോടെ കാര്യങ്ങൾ കൂടുതൽ മാറി. ചെറിയ വിലയിൽ ഇവികൾ എന്ന സ്വപ്‌നം നമുക്ക് യാഥാർഥ്യമാക്കി തന്നവരാണ് രത്തൻ ടാറ്റയുടെ കമ്പനി (Tata Motors). എതിരാളികളില്ലാതെ ഈ രംഗം പൂർണമായും കീഴടക്കിയെങ്കിലും പല ബ്രാൻഡുകളും കുത്തക പിടിച്ചടക്കാൻ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയിൽ ആദ്യം ഇലക്‌ട്രിക് കാർ പുറത്തിറക്കിയവരാണ് ഹ്യുണ്ടായി. കോന ഇവിയിലൂടെ ഈ വിഭാഗത്തിലേക്ക് ഇറങ്ങിയെങ്കിലും കാര്യമായ വിജയം നേടിയെടുക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചില്ല. പക്ഷേ വിദേശ രാജ്യങ്ങളിൽ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കി ഹിറ്റടിച്ചവരാണിവർ. ഈ നിരയിലേക്ക് പുത്തനൊരു മോഡൽ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്.

Hyundai Inster Electric Compact SUV Teased

ഈ മാസം അവസാനം സ്വന്തം നാടായ ദക്ഷിണ കൊറിയയിൽ നടക്കുന്ന ബുസാൻ ഇൻ്റർനാഷണൽ മൊബിലിറ്റി ഷോയിൽ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ കോംപാക്‌ട് ഇലക്ട്രിക് വാഹനം പുറത്തിറക്കും. കുറഞ്ഞ വിലയും കിടിലൻ റേഞ്ചുമാണ് വണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. അവതരണത്തിന് മുന്നോടിയായി ഇവിയുടെ ആദ്യ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇൻസ്റ്റർ എന്ന് വിളിക്കപ്പെടുന്ന മോഡൽ കൊറിയയിൽ വിൽക്കുന്ന കാസ്പറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഹ്യുണ്ടായി ഇൻസ്‌റ്റർ എന്ന പേര് അന്താരാഷ്‌ട്ര വിപണികളിൽ ഉപയോഗിക്കുമെങ്കിലും ഇന്ത്യയിൽ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ പേര് മറ്റൊന്നായിരിക്കും. കൂടാതെ 'ഇന്നോവേറ്റീവ്', 'ഇൻറ്റിമേറ്റ്' എന്നീ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോംപാക്‌ട് ഇലക്ച്രിക് കാർ നിർമിച്ചിരിക്കുന്നത്. ഡ്രൈവിംഗ് റേഞ്ച്, ഫീച്ചറുകൾ, ടെക്നോളജി എന്നിവയിൽ ഇൻസ്റ്റർ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.

Hyundai Inster Electric Compact SUV Teased

ടീസറുകൾ ഐസിഇ എഞ്ചിനിലുള്ള കാസ്‌പറിന്റെ അതേരൂപമാണ് വെളിപ്പെടുത്തുന്നത്. നാല് മീറ്ററിൽ താഴെ നീളം, ആധുനിക ഡിസൈൻ, മേഡേൺ സാങ്കേതിക വിദ്യകൾ എന്നിവയാൽ ഹ്യുണ്ടായി ഇൻസ്‌റ്റർ സമ്പന്നമായിരിക്കും. വൃത്താകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, അയോണിക് 5 ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സിഗ്നേച്ചർ പിക്സൽ-ഗ്രാഫിക് ടേൺ ഇൻഡിക്കേറ്ററുകൾ, ഒന്നിലധികം സ്ക്വയർ ഫിനിഷുകളുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം മോഡലിനെ അഴകുറ്റതാക്കും.

കൂടാതെ കാസ്പറിലേതുപോലെ ഫങ്ഷണൽ റൂഫ് റെയിലുകളും എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ചിലതാവും. പെട്രോൾ എഞ്ചിനിൽ ഒടുന്ന കാസ്‌പറുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്യുണ്ടായി ഇൻസ്‌റ്ററിന്റെ മൊത്തത്തിലുള്ള നീളം അൽപ്പം കൂടുതലായിരിക്കും. കൂടാതെ ഫ്രണ്ട് മൌണ്ടഡ് ചാർജിംഗ് പോർട്ടുമായാണ് വൈദ്യുത വാഹനം വരിക. എസ്‌യുവി പോലുള്ള സ്റ്റൈൽ കൊണ്ടുവരുന്നതിന് ഫെൻഡറുകൾക്ക് ബ്ലാക്ക് ഫിനിഷും പുതുതായി രൂപകൽപ്പന ചെയ്ത ഫോർ-സ്‌പോക്ക് അലോയ് വീലുകളും ഇവിക്ക് കമ്പനി സമ്മാനിക്കും.

Hyundai Inster Electric Compact SUV Teased

കാസ്‌പറിൽ നിന്ന് മോഡലിനെ കൂടുതൽ വേർതിരിച്ചറിയാൻ ടെയിൽഗേറ്റിൽ ഇൻസ്റ്റർ ബാഡ്‌ജും കാണാം. കോംപാക്‌ട് ഇലക്ട്രിക് കാറിന്റെ ഇന്റീരിയർ വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കാസ്‌പറുമായി ധാരാളം ഘടകങ്ങൾ പങ്കിടുമെന്നാണ് അനുമാനം. കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയെല്ലാം വണ്ടിയിലുണ്ടാവും.

ഹ്യുണ്ടായ് പറയുന്നതനുസരിച്ച് ഡ്രൈവിംഗ് റേഞ്ചിലും സാങ്കേതികവിദ്യയിലും സുരക്ഷാ സവിശേഷതകളിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ഇൻസ്റ്റർ തയാറെടുക്കുമ്പോൾ റേഞ്ചിന്റെ കാര്യത്തിലും ഇലക്ട്രിക് കാർ നിരാശപ്പെടുത്തില്ല. സിംഗിൾ ചാർജിൽ ഇൻസ്റ്റർ 400 കിലോമീറ്ററിലധികം റേഞ്ച് നൽകാൻ പ്രാപ്‌തമായിരിക്കുമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ബാറ്ററി, മോട്ടോർ സവിശേഷതകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

20,000 യൂറോയിൽ താഴെ അതായത് ഏകദേശം 18 ലക്ഷം രൂപയിൽ താഴെയായിരിക്കും വില വരികയെന്നാണ് സൂചന. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹ്യുണ്ടായി അടുത്ത വർഷം ആദ്യം ക്രെറ്റ അധിഷ്‌ഠിത ഇവി പുറത്തിറക്കും. തുടർന്ന് എക്‌സ്‌റ്റർ അധിഷ്‌ഠിത സീറോ-എമിഷൻ എസ്‌യുവി യാഥാർത്ഥ്യമാകുമോ ഇല്ലയോ എന്നത് ഇതുവരെ അറിവായിട്ടില്ല. ഇനി അങ്ങനെ സംഭവിച്ചാൽ ഇൻസ്റ്ററിനെ ഇങ്ങുകൊണ്ടുവരാനും കമ്പനി മടികാട്ടിയേക്കില്ലെന്നാണ് വിവരം.

More from DriveSpark

Article Published On: Tuesday, June 11, 2024, 18:20 [IST]
English summary
Hyundai inster electric compact suv teased affordable price 400 km range and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X