631 കിലോമീറ്റർ വരെ റേഞ്ച്, ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് കാർ ഇതുവരെ വാങ്ങിയത് 2.62 ലക്ഷം പേർ

ഇലക്ട്രിക് വാഹനങ്ങൾ എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ഓടിയെത്തുന്നത് ടാറ്റ മോട്ടോർസ്, അല്ലെങ്കിൽ മഹീന്ദ്ര പോലുള്ള ബ്രാൻഡുകളാവും അല്ലേ. എന്നാൽ ഇന്ത്യയിൽ ആദ്യത്തെ ഇവി അവതരിപ്പിച്ചത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ആണെന്നതാണ് സത്യം. കോന ഇവി കാര്യമായി ക്ലിക്കായില്ലെങ്കിലും ഈ രംഗത്തെ തങ്ങളുടെ വൈധഗ്ദ്യം തെളിക്കാൻ ബ്രാൻഡിനായി എന്നതാണ് സത്യം.

പിന്നീട് വേൾഡ് കാർ ഓഫ് ദി ഇയർ പട്ടം വരെ സ്വന്തമാക്കിയ അയോണിക് 5 എന്ന ഇവിയും ഹ്യുണ്ടായി ഇന്ത്യയിലെത്തിച്ച് പലരേയും ഞെട്ടിക്കുകയുണ്ടായി. ലോകത്തിലെ 24 വിപണികളിൽ സാന്നിധ്യമറിയിച്ച ഈ ഇലക്‌ട്രിക് എസ്‌യുവിയുടെ 2.62 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ കൊറിയൻ ബ്രാൻഡ് വിറ്റഴിച്ചിരിക്കുന്നത്. താരതമ്യേമന പുതിയൊരു മോഡൽ ആയിരുന്നിട്ടും ഇത്രവേഗം ഈയൊരു സംഖ്യയയിൽ എത്താനായത് വലിയൊരു നേട്ടമായി വേണം കരുതാൻ.

Hyundai Ioniq 5 Electric SUV Crossed Over 2 60 Lakh Sales

ടെസ്‌ലയുമായോ BYD-യുമായോ ഉള്ള താരതമ്യങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെങ്കിലും ആഗോളതലത്തിലെ ഇവി സെഗ്മെന്റിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ അയോണിക് 5 ഇവിയിലൂടെ കമ്പനിക്കായി എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. 2021 മുതൽ പുറത്തിറങ്ങുന്ന ഹ്യുണ്ടായിയുടെ ഈ ക്രോസ്ഓവർ എസ്‌യുവി കഴിഞ്ഞ മൂന്ന് വർഷമായി നിരവധി രാജ്യങ്ങളിലെ നിരത്തുകൾ കീഴടക്കി മുന്നേറുകയാണ്.

കമ്പനിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ദക്ഷിണ കൊറിയയിലാണ് ഹ്യുണ്ടായി അയോണിക് 5 ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്നത്. മാതൃരാജ്യത്ത് ഇതുവരെ ഇവിയുടെ 66,938 യൂണിറ്റുകളാണ് ബ്രാൻഡ് വിപണനം ചെയ്‌തിരിക്കുന്നത്. അതേസമയം ഇലക്ട്രിക് എസ്‌യുവിക്ക് ഏറ്റവും കൂടുതൽ ഡിമാന്റുള്ള രണ്ടാമത്തെ വിപണിയായി അമേരിക്കയും മാറി. യുഎസിൽ അയോണിക്കിന്റെ 66,481 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്.

Hyundai Ioniq 5 Electric SUV Crossed Over 2 60 Lakh Sales

ജർമനിയിൽ അയോണിക് 5 ഇവിയുടെ 33,731 യൂണിറ്റുകളും കമ്പനി വിപണനം ചെയ്‌തിട്ടുണ്ട്. യുകെയിൽ ഇതുവരെ 14,400 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നതെങ്കിൽ തൊട്ടുപിന്നാലെ കാനഡ (11,526), നോർവേ (10,462), ഇന്തോനേഷ്യ (9,307), നെതർലാൻഡ്‌സ് (6,284), ഫ്രാൻസ് (5,472), ഇസ്രായേൽ (5,104), സ്വിറ്റ്സർലൻഡ് (4,301) എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിക്ക് ഏറ്റവും കൂടുതൽ വിൽപ്പന നേടിക്കൊടുക്കുന്ന രാജ്യങ്ങൾ.

ഇതുകൂടാതെ ഓസ്ട്രിയ, ഡെൻമാർക്ക്, ബെൽജിയം, അയർലൻഡ്, സ്വീഡൻ, ഫിൻലാൻഡ്, ഓസ്‌ട്രേലിയ, സ്പെയിൻ, ന്യൂസിലാൻഡ്, പോർച്ചുഗൽ, തായ്‌വാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഇവി ലഭ്യമാണ്. 2023 ജനുവരിയിലെ ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചതിന് ശേഷം അതേ മാസം തന്നെയാണ് അയോണിക് 5 ഇവിയുടെ വിൽപ്പന നമ്മുടെ രാജ്യത്ത് കമ്പനി ആരംഭിക്കുന്നത്. അതിനുശേഷം ഇലക്ട്രിക് എസ്‌യുവിയുടെ 1,389 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്.

Hyundai Ioniq 5 Electric SUV Crossed Over 2 60 Lakh Sales

പ്രാദേശികമായി അസംബിൾ ചെയ്‌ത് ടൂവീൽ ഡ്രൈവ് ഓപ്ഷനുമായാണ് അയോണിക് 5 ഇന്ത്യയിൽ അവരിപ്പിച്ചിരിക്കുന്നത്. പോയ വർഷം 44.95 ലക്ഷം രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ പല പരിഷ്ക്കാരങ്ങളായി അയോണിക് ഇവിക്ക് 46.05 ലക്ഷം രൂപയോളമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 72.6kWh ബാറ്ററി പായ്ക്കുമായി വരുന്ന വാഹനം സിംഗിൾ ചാർജിൽ 631 കിലോമീറ്റർ വരെ റേഞ്ച് നൽകാനും പ്രാപ്‌തമാണ്.

പെർഫോമൻസിലേക്ക് നോക്കിയാൽ RWD കോൺഫിഗറേഷനിൽ സിംഗിൾ മോട്ടോർ സെറ്റപ്പുമായി വരുന്ന ഇലക്ട്രിക് കാറിന് 214 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും. വെറും 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അയോണിക് 5 ഇവി കഴിയുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. വെറും 21 മിനിറ്റിനുള്ളിൽ വാഹനങ്ങൾ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 150kW ചാർജിംഗ് ഓപ്ഷനും അധികമായി ഹ്യുണ്ടായി നൽകുന്നുണ്ട്.

Hyundai Ioniq 5 Electric SUV Crossed Over 2 60 Lakh Sales

എന്നാൽ ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ് കൈവരിക്കാനാവുന്ന 50kW ചാർജറാണ് അയോണിക് 5 ഇവിയിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ പണ്ടത്തെ പോണി കാറുകളുടെ റെട്രോ ടച്ചിനൊപ്പം ഫ്യൂച്ചറിസ്റ്റിക് ലുക്കിലാണ് ഈ ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. വ്യത്യസ്‌തമായ ശൈലി പിന്തുടരുന്ന പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളിലെ പിക്‌സലേറ്റഡ് തീമും അയോണിക് 5 ഇവിയെ മനോഹരമാക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, March 27, 2024, 10:02 [IST]
English summary
Hyundai ioniq 5 electric suv crossed over 2 60 lakh sales in worldwide
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X