മാരുതിയെ പോലെ കാറുകൾ വിറ്റ് ഹ്യുണ്ടായി, കഴിഞ്ഞ മാസം 70,078 യൂണിറ്റുകൾ നിരത്തിലെത്തിച്ച് കൊറിയൻ കമ്പനി

സാൻട്രോ (Santro) എന്ന ടോൾബോയ് ഹാച്ച്ബാക്കിലൂടെ ഇന്ത്യയിലേക്ക് കടന്നുവന്നവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി (Hyundai) പിന്നീട് ആക്‌സെന്റ്, വെർണ പോലുള്ള സെഡാനുകളും i10, i20 തുടങ്ങിയ ഹാച്ച്ബാക്കുകളും കൊണ്ട് ആഭ്യന്തര വിപണിയെ കൈയിലെടുക്കാനും ബ്രാൻഡിനായി. ഇപ്പോൾ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് ഹ്യുണ്ടായിയുടെ ശക്തിയെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. എക്സ്റ്റർ, വെന്യു, ക്രെറ്റ, അൽകസാർ, ട്യൂസോൺ പോലുള്ള യമണ്ടൻ മോഡലുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഇക്കൂട്ടത്തിൽ മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റയുടെ (Hyundai Creta) ഡിമാന്റ് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഉത്സവ സീസണിലെല്ലാം ഗംഭീരമായി കച്ചോടം പൊടിപൊടിച്ചതോടെ ഒക്ടോബർ മാസത്തിലെ വിൽപ്പനയിൽ കമ്പനി വലിയ നേട്ടങ്ങളാണ് എത്തിപ്പിടിച്ചിരിക്കുന്നത്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് പോയമാസം മൊത്തം 70,078 വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പ്രതിമാസ വിൽപ്പനയാണെന്നതും ശ്രദ്ധേയമാണ്.

Hyundai Sales Report October 2024

ആഭ്യന്തര വിൽപ്പന കണക്കുകൾ 2024 ഒക്ടോബറിൽ 55,568 യൂണിറ്റായിരുന്നു. ഇത് ഇന്ത്യയിൽ ഹ്യുണ്ടായി പ്രവർത്തനം ആരംഭിച്ചതിനു ശേഷമുള്ള മൂന്നാമത്തെ ഉയർന്ന നിരക്കാണ്. കയറ്റുമതി വിപണിക്കായി കപ്പൽ കയറ്റിയത് 14,510 യൂണിറ്റാണ്. മൊത്തത്തിൽ നോക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹ്യുണ്ടായിക്ക് വിൽപ്പനയിൽ 2 ശതമാനം വളർച്ച കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഇനി മൊത്തത്തിലുള്ള വിൽപ്പന കൂട്ടിക്കിഴിച്ച് വിശദീകരിക്കാം.

2024 ഒക്ടോബറിൽ ഇന്ത്യയിൽ മാത്രം 55,568 യൂണിറ്റുകളാണ് ഹ്യുണ്ടായി നിരത്തിലെത്തിച്ചിരിക്കുന്നത്. ഇത് 2023 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് 0.8 ശതമാനത്തിൻ്റെ നേരിയ വർധനയെ പ്രതിഫലിപ്പിച്ചു. കയറ്റുമതി 2024 ഒക്ടോബറിൽ 14,510 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 8.6 ശതമാനം വർധന ഈ രംഗത്തും കൈവരിക്കാൻ ദക്ഷിണ കൊറിയൻ ബ്രാൻഡിനായെന്ന് സാരം.

Hyundai Sales Report October 2024

എസ്‌യുവി വിൽപ്പന ഏറ്റവും ഉയർന്ന നിരക്കിൽ രേഖപ്പെടുത്തി. പ്രതിമാസ എസ്‌യുവി വിൽപ്പന 37,902 യൂണിറ്റാണെന്ന് ഹ്യുണ്ടായി പറയുന്നു. മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാരുമായി മത്സരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റ മാത്രം പോയ മാസം 17,497 യൂണിറ്റുകൾ വിറ്റഴിച്ചു. സിഎൻജി വിൽപ്പന പോലും എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് നേടിയത്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളുടെ മൊത്തം 8,261 യൂണിറ്റുകളാണ് 2024 ഒക്ടോബറിൽ കമ്പനി വിപണനം ചെയ്‌തത്. ഇത് ആഭ്യന്തര വിൽപ്പന കണക്കിൽ 14.9 ശതമാനം സംഭാവന നൽകി. ഉത്സവ സീസണിനോട് അനുബന്ധിച്ച് നിരവധി നിർമാതാക്കൾ ധാരാളം സ്പെഷ്യൽ എഡിഷൻ മോഡലുകൾ അവതരിപ്പിച്ചുവെങ്കിലും ഈ ട്രെൻഡിൽ നിന്നും വിട്ടുനിന്നവരാണ് ഹ്യുണ്ടായി എന്നതും ശ്രദ്ധേയമാണ്.

Hyundai Sales Report October 2024

നിലവിൽ ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം ക്രെറ്റ തന്നെയാണ്. സ്റ്റാൻഡേർഡ്, N-ലൈൻ പതിപ്പുകളിൽ ലഭ്യമായ മിഡ്-സൈസ് എസ്‌യുവിക്ക് 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെ നിലവിലെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഫോർ-സിലിണ്ടർ ഡീസൽ, പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ക്രെറ്റയുടെ ഹൃദയം.

മാനുവൽ, ഒന്നിലധികം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും മിഡ്-സൈസ് എസ്‌യുവി ലഭ്യമാണ്. കൊറിയൻ ഓട്ടോ ഭീമൻ്റെ നിരയിലേക്ക് അടുത്ത വർഷം ക്രെറ്റ ഇവി പതിപ്പും കൂടിയെത്തുമെന്നാണ് അനുമാനം. അങ്ങനെയെങ്കിൽ സംഗതി കളറാവും. നിലവിൽ പരീക്ഷണയോട്ടത്തിലുള്ള വാഹനം അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതാണ് ഇപ്പോൾ കാണാനാവുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 3, 2024, 9:00 [IST]
English summary
Hyundai sales report october 2024 posted 70078 units in last month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X