എല്ലാവരും തേടിയിറങ്ങിയ ഫീച്ചർ വീണ്ടും കുറഞ്ഞ വിലയിൽ കൊടുക്കാൻ ഹ്യുണ്ടായി; 9.35 ലക്ഷത്തിന്റെ ഈ വെന്യു കിടുവാണ്

ഇന്ത്യയിൽ പുതുതായി കാറുകൾ ഒന്നും അവതരിപ്പിക്കാനില്ലെങ്കിലും നിലവിലെ മോഡലുകളിൽ മാറ്റങ്ങളും പരിഷ്ക്കാരങ്ങളും കൊണ്ടുവന്ന് തിളങ്ങി നിൽക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഇതിൽ കോംപാക്‌ട് എസ്‌യുവി മോഡലായ വെന്യുവിലാണ് അടുത്തിടെയായി വമ്പൻ നവീകരണങ്ങൾ കമ്പനി കൊണ്ടുവരുന്നത്. ഈയടുത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരയുന്ന ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫ്. ഇതിന്റെ ശരിക്കുള്ള ഉപയോഗം ഇവിടെ നടക്കുന്നില്ലെങ്കിലും പ്രീമിയം ടച്ച് കിട്ടാൻ സൺറൂഫ് വേണമെന്ന വാശിയാണ് പലർക്കുമുള്ളത്.

ഇത്തരക്കാരെ കൃത്യമായി ബ്രാൻഡിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത് ഹ്യുണ്ടായിയാണ്. അടുത്തിടെ ഇലക്ട്രിക് സണ്‍റൂഫുള്ള വെന്യു S (O) + വേരിയന്റ് അവതരിപ്പിച്ചതിനു പിന്നാലെ കൂടുതൽ താങ്ങാനാവുന്ന വിലയിൽ എസ്‌യുവിയുടെ മറ്റൊരു വേരിയന്റിനും സൺറൂഫ് ഫീച്ചർ സമ്മാനിച്ചിരിക്കുകയാണ് കമ്പനി. ഇലക്ട്രിക് സൺറൂഫുള്ള വെന്യു S+ വേരിയൻ്റിൻ്റെ ലോഞ്ചാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.

Hyundai Venue S Plus Variant Launched

ഇലക്ട്രിക് സൺറൂഫുള്ളഹ്യുണ്ടായി വെന്യു S+ വേരിയന്റിന് ഇന്ത്യയിൽ 9,35,800 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഈ മാസം ആദ്യം ഇതേ ഫീച്ചറോട് കൂടി അവതരിപ്പിച്ച വെന്യു S(O)+ പതിപ്പിനേക്കാൾ (9,99,900 ലക്ഷം) ഏകദേശം 64,100 രൂപയാണ് പുതിയ വകഭേദത്തിന് കുറവ് വരുന്നത്. ഈയൊരു സവിശേഷത തേടി നടക്കുന്ന എല്ലാത്തരം ഉപഭോക്താക്കളേയും കൈയിലെടുക്കാൻ എസ്‌യുവിക്ക് ഇനിയാവും.

വരാനിരിക്കുന്ന ഉത്സവ സീസണിൽ എതിരാളികൾക്ക് മുന്നിൽ നെഞ്ചുവരിച്ച് നിൽക്കാനുള്ള ഹ്യുണ്ടായിയുടെ ശ്രമം വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് സൺറൂഫുള്ള പുതിയ വെന്യു S+ മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. പരിചിതമായ 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

Hyundai Venue S Plus Variant Launched

പുതിയ S+ വേരിയന്റിലെ മറ്റ് പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ TFT മൾട്ടി-ഇൻഫോ ഡിസ്‌പ്ലേയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എയർ കണ്ടീഷനിംഗ് വെൻ്റുകൾ, റൂഫ് റെയിലുകൾ പോലുള്ള മറ്റ് നിരവധി ഫീച്ചറുകളാൽ ആള് സമ്പന്നമാണെന്ന് വേണം പറയാൻ.

സേഫ്റ്റി ഫീച്ചറുകളിലും ഹ്യുണ്ടായി വെന്യു S+ വേരിയന്റ് സമ്പന്നനാണ്. 6 എയർബാഗുകൾ, ടിപിഎംഎസ്, ഇഎസ്‌സി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവ പോലുള്ള സവിശേഷതകളുള്ളതിനാൽ മുടക്കുന്ന കാശിനുള്ള മുതലുണ്ട് ഈ മോഡൽ എന്നുവേണം പറയാൻ. നിലവിൽ 10 ലക്ഷം രൂപ ബജറ്റിൽ വെന്യുവിന് ഇപ്പോൾ ഇലക്ട്രിക് സൺറൂഫുകളോട് കൂടിയ രണ്ട് വേരിയൻ്റുകളാണ് ലഭിക്കുന്നത്. രണ്ടും തമ്മിൽ ഏകദേശം 64,000 രൂപ വ്യത്യസമുള്ളതിനാൽ ഫീച്ചറുകളിലും മാറ്റമുണ്ട്.

Hyundai Venue S Plus Variant Launched

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV3XO, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, മാരുതി സുസുക്കി ഫ്രോങ്ക്സ്, സിട്രൺ ബസാൾട്ട്, തുടങ്ങിയ എതിരാളികൾക്കെതിരെയാണ് അഞ്ച് സീറ്റർ ഹ്യുണ്ടായി വെന്യു മത്സരിക്കുന്നത്. നിലവിൽ ഹ്യുണ്ടായി വെന്യുവിന്റെ രണ്ടാംതലമുറ മോഡലിന്റെ പണിപ്പുരയിലാണ് കമ്പനി.

ഈ പുതുക്കിയ പതിപ്പ് അടുത്ത വർഷം എപ്പോഴെങ്കിലും ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് വിവരം. അകത്തും പുറത്തും കാര്യമായ പരിഷ്‌ക്കരണങ്ങൾ അവതരിപ്പിക്കുമെന്നാണ് വിവരം. നിലവില്‍ 7.94 ലക്ഷം മുതല്‍ 13.48 ലക്ഷം വരെയാണ് ഹ്യുണ്ടായി വെന്യുവിന്റെ എക്സ്ഷോറൂം വില വരുന്നത്. പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറുന്നതോടെ എസ്‌യുവിയുടെ വിലയിൽ ചെറിയ മാറ്റവും സംഭവിച്ചേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 16, 2024, 16:16 [IST]
English summary
Hyundai venue s plus variant launched with electric sunroof feature check out the price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X