ഇങ്ങനൊരു സംഭവം മുമ്പ് എങ്ങും വന്നിട്ടില്ല, 55,000 രൂപ ഡിസ്‌കൗണ്ടിൽ വെന്യുവിന്റെ ഈ വേരിയന്റ് വാങ്ങാം
ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. സാൻട്രോയിലൂടെ ജനമനസുകളിലേക്ക് കയറിക്കൂടിയ കമ്പനി ഇന്ന് ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നീ വൈവിധ്യമാർന്ന വിഭാഗങ്ങളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡിംഗായി നിൽക്കുന്ന അവസരത്തിൽ ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധകൊടുക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡ് താത്പര്യം കാണിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ക്രെറ്റയും വെന്യുവും പോലുള്ള എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യത. ഇതിൽ ബ്രാൻഡ് നിരയിൽ ഹ്യുണ്ടായി വെന്യു ടർബോ പതിപ്പിന്റെ സ്ഥാനം ചെറുതല്ല.
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ കോംപാക്‌ട് എസ്‌യുവി സെഗ്മെമ്റിലെ ടെക്കിയായി അറിയപ്പെടുന്ന മോഡലാണ് ഹ്യുണ്ടായി വെന്യു. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌തമായ എഞ്ചിൻ ഓപ്ഷനുകളോടെ വരുന്ന ഈ വിഭാഗത്തിലെ ചുരുക്കം ചില വാഹനങ്ങിൽ ഒന്നാണിത്. ഇന്നുകാണുന്ന എതിരാളികളിൽ പലരും രൂപമെടുക്കുന്നതിനു മുമ്പേ വിപണിയിൽ സാന്നിധ്യമറിയിച്ച സബ്-4 മീറ്റർ എസ്‌യുവിക്ക് 5.4 ലക്ഷത്തിലധികം സന്തുഷ്‌ടരായ ഉടമകളുമുണ്ട്.

എല്ലാത്തരം ആളുകളേയും കൈയിലെടുക്കാൻ പാകത്തിനുള്ള വേരിയന്റുകൾ ഉണ്ടെങ്കിലും പെർഫോമൻസ് കാർ പ്രേമികളെ വെന്യുവിലേക്ക് ആകർഷിക്കുന്നത് ടർബോ SX (O) മാനുവൽ പതിപ്പായിരിക്കും. കിടിലൻ വിലയും അതിൽ കിട്ടുന്ന ഫീച്ചറുകളുമെല്ലാം നോക്കുമ്പോൾ വിപണിയിൽ ഇതിലും മികച്ച മറ്റൊരു ഓപ്ഷനുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ചുമ്മാതല്ല, അതിനുള്ള കാരണങ്ങൾ കൂടി ഇനി പറയാം.
12.44 ലക്ഷം രൂപയാണ് ഹ്യുണ്ടായി വെന്യുവിന്റെ ടർബോ SX (O) മാനുവൽ വേരിയന്റിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. എന്നാൽ ഇപ്പോഴിതാ ജൂലൈ മാസത്തേക്കായി കമ്പനി കിടിലനൊരു ഓഫർ ഇട്ടിരിക്കുകയാണ്. 55,000 രൂപയുടെ ആനുകൂല്യങ്ങളോടെ എസ്‌യുവിയുടെ ടർബോ പതിപ്പ് സ്വന്തമാക്കാനാണ് അവസരം വന്നെത്തിയിരിക്കുന്നത്. ഇതിൽ 45,000 രൂപ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ചിനായി മറ്റൊരു വാഹനം കൊണ്ടുവരുമ്പോൾ അധികമായി 10,000 രൂപയും ഓഫറിനു കീഴിൽ ഉപയോഗപ്പെടുത്താം.
| Cash Discount | Exchange Benefit | Total Benefit |
| Rs 45,000 | Rs 10,000 | 55,000 |
ഈയൊരു ബജറ്റിൽ കിട്ടാവുന്നതിൽവെച്ച് ഏറ്റവും മികച്ച ഫീച്ചറുകളും ഡിസൈനമുള്ള സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയാണിത്. കിടിലൻ രൂപം, അടിപൊളി യാത്രാ സുഖം, കംഫർട്ട്, സൗകര്യം എല്ലാം ഒത്തിണങ്ങിയ ഫാമിലി എസ്‌യുവിയായി തന്നെയാണ് വെന്യുവിനെ വിശേഷിപ്പിക്കാനാവുക. ഇത്രയും പണം മുടക്കുമ്പോൾ ലഭിക്കുന്ന അടിസ്ഥാന ഫീച്ചറുകൾക്ക് പുറമെ യാത്രാ സുഖവും കംഫർട്ടും കൂട്ടാനായി ഗംഭീര ഫീച്ചറുകളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

2-സ്റ്റെപ്പ് റിയർ റിക്ലൈയിനിംഗ് സീറ്റ്, 4 തരത്തിൽ ക്രമീകരിക്കാനാവുന്ന പവർ ഡ്രൈവർ സീറ്റ്, പാഡിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, റിയർ പാഴ്‌സ ട്രേ, 343 ലിറ്റർ ലഗേജ് സ്പേസ്, എയർ പ്യൂരിഫയർ പോലുള്ള മികച്ച സവിശേഷതകളാണ് ഹ്യുണ്ടായി വെന്യുവിന് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ പ്രീമിയം ഫീൽ ഉയർത്താനായി ക്രോം ഡോർ ഹാൻഡിലുകൾ, കോർണറിംഗ് ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, ആംബിയന്റ് നേച്ചർ സൗണ്ടുകൾ പോലുള്ള ഫീച്ചറുകളും ടർബോ SX (O) മാനുവൽ വേരിയന്റിൽ കൊടുത്തിട്ടുണ്ട്.
ഇങ്ങനെ മൊത്തത്തിൽ പ്രായോഗികമായ സവിശേഷതകൾക്ക് പുറമെ സേഫ്റ്റിക്കും പ്രത്യേകം പരിഗണന കൊടുത്തുകൊണ്ടാണ് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നതും. ബേസ് മോഡൽ മുതൽ ടോപ്പ്-എൻഡ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡാണ്. ഇതോടൊപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ട്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, എന്നീ സുരക്ഷാ സന്നാഹങ്ങളും വെന്യുവിൽ കിട്ടും.

പിന്നെ നോക്കിയാൽ വെന്യുവിന്റെ ടർബോ SX (O) മോഡൽ സ്മാർട്ട്സെൻസ് എന്നറിയപ്പെടുന്ന ഹ്യുണ്ടായിയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സ്യൂട്ട് (ADAS) ഫീച്ചറുകളോടെയാണ് വരുന്നത്. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഫോർവേഡ് കൊളീഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.
സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ലഭിക്കുന്ന ഒരേയൊരു മോഡൽ ഹ്യുണ്ടായി വെന്യു ടർബോ SX (O) ആണ്. 1.0 ലിറ്റർ കാപ്പ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ടർബോ SX (O) വേരിയന്റിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 118 bhp കരുത്തിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാനാവും.


Click it and Unblock the Notifications








