വെർണയുടെ ഈ വേരിയന്റ് വാങ്ങിയവരുണ്ടോ? വണ്ടിക്ക് ചെറിയ പണിയുണ്ട് തിരിച്ചുതരാൻ ഹ്യുണ്ടായി

ഇന്ത്യയിൽ സേഫ്റ്റി നോക്കി കാറുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായിരിക്കുന്നത്. ടാറ്റ മോട്ടോർസും മഹീന്ദ്രയും അങ്ങേയറ്റം സുരക്ഷയുള്ള മോഡലുകൾ പുറത്തിറക്കി നേട്ടം കൊയ്തപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിയും ഹ്യുണ്ടായിയും ഇക്കാര്യത്തിൽ പിന്നാലായിരുന്നു.

എന്നാൽ പുത്തൻ പുതിയ വെർണയിലൂടെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് തങ്ങൾക്കും കൈയെത്തി പിടിക്കാനാവുമെന്ന് ഹ്യുണ്ടായി തെളിയിച്ചു. അങ്ങനെ മികച്ച വിജയം നേടി സി-സെഗ്മെന്റിൽ ജനപ്രിയനായി ഓടിത്തിമിർക്കുകയാണ് വെർണ. എന്നാൽ ഇപ്പോഴിതാ ചെറിയ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് വാഹനത്തെ തിരികെ വിളിച്ചിരിക്കുകയാണ് കമ്പനി. എന്നാൽ കാറിന്റെ മാനുവൽ വേരിയന്റുകൾ തെരഞ്ഞെടുക്കവർക്ക് ഇത് ബാധകമല്ല.

Hyundai Verna CVT Automatic Variants Recalled

പകരം വെർണ സെഡാൻ്റെ തെരഞ്ഞെടുത്ത iVT ഓട്ടോമാറ്റിക് മോഡലുകൾക്കായാണ് ഹ്യുണ്ടായി ഇന്ത്യ തിരിച്ചുവിളിക്കൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. തകരാർ ബാധിച്ച വാഹന ഉടമകൾക്ക് പരിശോധനയ്ക്കായി വാഹനം ഷോറൂമുകളിൽ എത്തിക്കാനുള്ളതിന്റെ അറിയിപ്പ് ലഭിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇലക്‌ട്രോണിക് ഓയിൽ പമ്പ് കൺട്രോളറിൽ ഉണ്ടായേക്കാവുന്ന തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾ തിരികെവിളിച്ചിരിക്കുന്നത്.

അറിയിപ്പ് ലഭിച്ച ഉപഭോക്താക്കൾക്ക് പരിശോധന ലഭിക്കുന്നതിനും ഭാഗം സൗജന്യമായി മാറ്റുന്നതിനും അടുത്തുള്ള ഹ്യുണ്ടായിയുടെ അംഗീകൃത ഡീലർഷിപ്പുകളുമായി ബന്ധപ്പെടാം. അടുത്തിടെ കിയ ഇന്ത്യയും സമാനമായ ഒരു പ്രശ്നത്തിന്റെ ഭാഗമായി സെൽറ്റോസ് എസ്‌യുവിയുടെ 4,300 യൂണിറ്റുകൾ അടങ്ങുന്ന ഒരു ബാച്ചിനെ തിരിച്ചുവിളിച്ചിരുന്നു. സമാനമായ പ്രശ്‌നമാണോ വെർണയ്ക്കും ബാധിച്ചിരിക്കുന്നത് എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

Hyundai Verna CVT Automatic Variants Recalled

2023 മാർച്ചിലാണ് ഹ്യുണ്ടായി വെർണയുടെ ഏറ്റവും പുതിയ ആവർത്തനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നിലവിൽ EX, S, SX, SX (O) എന്നീ നാല് വേരിയൻ്റുകളിൽ എത്തുന്ന പ്രീമിയം സെഡാൻ രാജ്യത്ത് വലിയ വിജയം കൊയ്‌ത് മുന്നേറുകയാണ്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 11 ലക്ഷം രൂപ മുതൽ 17.42 ലക്ഷം രൂപ വരെയാണ് പുത്തൻ വെർണയുടെ എക്സ്ഷോറൂം വില വരുന്നത്.

സെഗ്മെന്റിൽ ഹോണ്ട സിറ്റി എന്ന വമ്പനുമായി 2006 മുതൽ പടപൊരുതുന്ന വണ്ടിയാണ് വെർണ. അഞ്ചുതമലുറ ആവർത്തനങ്ങളിലൂടെ എത്തി നിൽക്കുമ്പോഴും ഓരോ തലമുറയിലും ഹിറ്റാവാനും മോഡലിനായിട്ടുണ്ട്. പുതിയ ടർബോ പെട്രോൾ എഞ്ചിൻ, ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം പോലുള്ള കിടിലൻ സജ്ജീകരണങ്ങളുമായാണ് സെഡാന്റെ അഞ്ചാംതലമുറ ആവർത്തനത്തിന്റെ വരവ്.

Hyundai Verna CVT Automatic Variants Recalled

ഡിസൈനിലേക്ക് നോക്കിയാൽ മുമ്പത്തെ മോഡലുകളുമായി യാതൊരുവിധ സാമ്യവുമില്ലാതെയാണ് പുതിയ വെർണയെ ഹ്യുണ്ടായി പണികഴിപ്പിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ സെൻസ്യൂസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് സെഡാൻ ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് മുകളിൽ ബോണറ്റിന് കുറുകെ ഒഴുകുന്ന മെലിഞ്ഞ എൽഇഡി സ്ട്രിപ്പാണ് മുൻവശത്തെ ആകർഷകമാക്കുന്നത്.

ഫാസ്റ്റ്ബാക്ക് ശൈലിയിലുള്ള റൂഫ് പിൻഭാഗത്തേക്ക് ചെരിഞ്ഞ് ഒഴുകിയിറങ്ങുന്നതും വെർണയെ വേറെ തലത്തിലെത്തിക്കുന്നുണ്ടെന്ന് പറയാം. പിൻവശത്ത് ടെയിൽ ലാമ്പുകൾക്കിടയിൽ ബന്ധിപ്പിച്ച എൽഇഡി ലൈറ്റ് ബാറാണ് ഹൈലൈറ്റ്. അങ്ങനെ മൊത്തത്തിൽ ഒരു പ്രീമിയം കാർ സ്റ്റൈലാണ് വെർണയ്ക്കുള്ളത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് കാറിലുള്ളത്.

Hyundai Verna CVT Automatic Variants Recalled

ഇതിൽ ആദ്യത്തെ NA എഞ്ചിൻ 115 bhp കരുത്തിൽ 144 Nm torque നൽകാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ ടർബോ എഞ്ചിന് 160 bhp പവറിൽ 253 Nm torque ഉത്പാദിപ്പിക്കാനാവും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, iVT/CVT, ഏഴ് സ്പീഡ് DCT ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് എഞ്ചിനുകൾ ജോടിയാക്കിയിരിക്കുന്നത്. ട്രാൻസ്മിഷനെ അടിസ്ഥാനമാക്കി 20 കിലോമീറ്റർ വരെ മൈലേജാണ് വെർണയ്ക്ക് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, March 20, 2024, 18:14 [IST]
English summary
Hyundai verna cvt automatic variants recalled in india here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X