10.21 കോടി വില വരുന്ന ഈ കാർ ഇന്ത്യയിലെ ആദ്യ ഉടമയ്ക്ക് കൈമാറി, വാങ്ങിയത് അംബാനിയോ അദാനിയോ അല്ല ചെന്നൈക്കാരൻ

സൂപ്പർകാറുകൾക്കും ആഡംബര വാഹനങ്ങൾക്കും എല്ലാം ഏറ്റവും ഡിമാന്റുള്ള വിപണികളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. ഏതുതരം വാഹനങ്ങളും വാങ്ങാൻ ഇവിടെ ആളുകൾ ഉണ്ടെന്ന യാഥാർഥ്യം മനസിലാക്കിയതോടെ ലോകോത്തര ബ്രാൻഡുകളെല്ലാം ഏറെക്കാലം മുമ്പേ തന്നെ രാജ്യത്ത് ഇടംപിടിച്ചിട്ടുണ്ട്. അതിനാൽ വാഹന നിർമാതാക്കളെയെല്ലാം ആളുകൾക്കും വണ്ടിഭ്രാന്തൻമാർക്കും അറിയാം. അത്തരത്തിലൊരു ബ്രാൻഡാണ് ലംബോർഗിനി. ഏതൊരു വാഹനപ്രേമിയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സൂപ്പർകാറുകളാണ് ഈ ഇറ്റാലിയൻ ബ്രാൻഡ് നിർമിക്കുന്നതും. സ്വന്തമായി വാങ്ങാൻ കോടികൾ വേണമെന്നതിനാൽ പലരും ഈ സ്വപ്നത്തെ മനസിൽ തന്നെ കുഴിച്ചുമൂടിയിട്ടുമുണ്ട്. ചിലർ ലംബോയുടെ സൂപ്പർകാറിൽ ഒരുതവണയെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും.

ലംബോർഗിനിയെന്ന് കേട്ടാൽ മലയാളികൾക്ക് പൃഥ്വിരാജിനെയും മല്ലിക സുകുമാരനേയുമെല്ലാം ഓർമവന്നേക്കാനുമിടയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ റെവൽറ്റോയുടെ ഡെലിവറി നടത്തിയാണ് ഈ ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ബെംഗളൂരുവിലെ ലംബോർഗിനി ഡീലറിൽ നിന്നും റെവൽറ്റോയുടെ ആദ്യ കാർ ചെന്നൈയിലെ ഒരു വ്യക്തിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.

India s First Lamborghini Revuelto Supercar Worth Rs 10 Crore Delivered

2023 അവസാനത്തോടെ ലംബോർഗിനി റെവൽറ്റോയുടെ ഇന്ത്യയിലെ ആദ്യ ഡെലിവറികൾ ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇത് വൈകുകയായിരുന്നു. 8.89 കോടി രൂപ അടിസ്ഥാന വിലയുള്ള ഈ അതിഗംഭീര മോഡൽ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ ലംബോർഗിനി കാറാണ്. ലംബോയുടെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പർകാറും ഐതിഹാസികമായ അവൻ്റഡോറിൻ്റെ പിൻഗാമിയുമാണ് റെവൽറ്റോ എന്നതും ശ്രദ്ധേയമാണ്.

2023 ഡിസംബറിൽ ഇന്ത്യയിൽ സമാരംഭിച്ച വാഹനത്തിന്റെ അനുവദിച്ച യൂണിറ്റുകളെല്ലാം ഇന്ത്യയിലും ആഗോള വിപണിയിലും 2026 വരെ വിറ്റഴിഞ്ഞിട്ടുണ്ട്. ലംബോർഗിനി ഇന്ത്യക്ക് ആഭ്യന്തര വിപണിയിൽ പരിമിതമായ എണ്ണത്തിൽ മാത്രമാവും വിപണനത്തിന് എത്തിക്കുക. ഡിമാൻഡ് കുതിച്ചുയർന്നാൽ, അടുത്ത ബാച്ചിൽ കൂടുതൽ യൂണിറ്റുകൾ എത്തുമെന്ന് കിംവദന്തികളും ഉയർന്നു കേൾക്കുന്നുണ്ട്.

India s First Lamborghini Revuelto Supercar Worth Rs 10 Crore Delivered

കണ്ടാൽ പർപ്പിൾ പോലെ തോന്നിപ്പിക്കുമെങ്കിലും ഇന്ത്യയിലെ ആദ്യത്തെ റെവൽറ്റോ വയോള ബാസ്റ്റ് എന്ന സവിശേഷമായ കളർ ഓപ്ഷനിലാണ് ഒരുങ്ങിയിരിക്കുന്നത്. എക്സ്റ്റീരിയർ കളർ ഓപ്ഷന് അനുസൃതമായി ഇന്റീരിയറിന് ഗ്ലോസി പർപ്പിൾ ഹൈലൈറ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. എന്തായാലും രാജ്യത്തെ ആദ്യത്തെ റെവൽറ്റോ കാറിൻ്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും എല്ലാം വൈറലായിട്ടുണ്ട്.

ഡിസൈൻ പുതുമയുള്ളതും പ്രതീകാത്മകവുമാണെന്ന് പറയാതെ വയ്യ. ബോഡി ലൈനുകൾ, പാനലുകൾ, സിലൗറ്റ് എന്നിവയെല്ലാം രൂപത്തോട് ഇഴുകിചേരുന്നുണ്ട്. Y ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ടെയിൽ ലാമ്പുകൾ, ഹൈ മൗണ്ടഡ് ഹെക്‌സഗോണൽ എക്‌സ്‌ഹോസ്റ്റുകൾ, 20 ഇഞ്ച് ഫ്രണ്ട് വീലുകൾ, പിന്നിൽ 21 ഇഞ്ചുകൾ എന്നിവയുമായാണ് കാർ വരുന്നത്. ഇറ്റാലിയൻ വാഹന നിർമാതാക്കളുടെ സിഗ്നേച്ചർ സിസർ ഡോറുകളും റെവൽറ്റോയ്ക്ക് ലഭിക്കുന്നുണ്ട്.

India s First Lamborghini Revuelto Supercar Worth Rs 10 Crore Delivered

ഇന്റീരിയറിലേക്ക് കയറിയാലും കാര്യങ്ങൾ അടിപൊളിയാണ്. 8.4 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9.1 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേ എന്നിങ്ങനെ മൂന്ന് വലിയ സ്‌ക്രീനുകളാണ് റെവൽറ്റോ സൂപ്പർകാറിനുള്ളത്. സെൻട്രൽ കൺസോളിലെ ബട്ടണുകൾ യുദ്ധവിമാനത്തിൽ കാണുന്നതു പോലെയാണ് ഒരുക്കിയിരിക്കുന്നതും.

ഇറ്റാലിയൻ ബ്രാൻഡിന്റെ ഏറ്റവും വിലകൂടിയ കാർ എന്നതിലുപരി 2022-ൽ നിർത്തലാക്കിയ അവൻ്റഡോറിൻ്റെ ആത്മീയ പിൻഗാമി എന്നതരത്തിലും വാഹനം സവിശേഷമാവുന്നുണ്ട്. വെറും 2.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഒരു മിഡ് എഞ്ചിൻ പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാറാണ് റെൽവറ്റോ എന്നതാണ് അടുത്ത പ്രത്യേകത. സൂപ്പർകാറിന്റെ പരമാവധി വേഗത 350 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ലംബോർഗിനി റെവൽറ്റോയുടെ 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിൻ മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതുവരെയുള്ള ഏതൊരു ലംബോർഗിനി കാറിലും ഉപയോഗിച്ചിരിക്കുന്നതിൽവെച്ച് ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ എഞ്ചിനാണിത്. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഹൃദയത്തിന് 825 bhp കരുത്തിൽ 725 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ കൂടി പ്രവർത്തിക്കുമ്പോൾ സൂപ്പർകാറിന്റെ പവർ കണക്കുകൾ 1015 bhp, 807 Nm torque എന്നിങ്ങനെയായി ഉയരുകയും ചെയ്യും. ഇലക്ട്രിക് മോട്ടോറുകൾ 3.8 kWh ബാറ്ററി പാക്കിൽ നിന്നാണ് കരുത്ത് പകരുന്നത്. ഇത്തരത്തിലുള്ള ഒരു കാറിന് പ്രായോഗിക പ്രാധാന്യമൊന്നുമില്ലെങ്കിലും ഇലക്ട്രിക്കിൽ തന്നെ 10 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ റെവൽറ്റോയ്ക്ക് സാധിക്കുമെന്നാണ് ലംബോർഗിനി പറയുന്നത്.

ഇന്ത്യൻ വിപണിയിൽ വെൽറ്റോയ്ക്ക് 8.89 കോടി രൂപയാണ് എക്സ്ഷോറൂം വിലയെങ്കിലും ഏകദേശം 10.21 കോടി രൂപയോളം വരും ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. ഇതിൽ 89.40 ലക്ഷം രൂപ രജിസ്ട്രേഷനായും ഇൻഷുറൻസിനായി 34.59 ലക്ഷം രൂപയുമാണ് വേണ്ടിവരിക. ലംബോർഗിനിയുടെ ഈ സൂപ്പർകാർ ഇന്ത്യയിൽ ഫെറാറി SF90 സ്ട്രാഡേലുമായാണ് മത്സരിക്കുന്നത്. മിഡ് എഞ്ചിൻ പ്ലഗ്-ഇൻ ഹൈബ്രിഡ് സ്‌പോർട്‌സ് കാറിന് 7.50 കോടിയാണ് വിലവരുന്നത്.

More from DriveSpark

Article Published On: Saturday, September 7, 2024, 14:00 [IST]
English summary
Indias first lamborghini revuelto supercar worth rs 10 crore delivered
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X