പുതിയ പിക്കപ്പ് ട്രക്കുമായി ഇസൂസു; ഇതുവാങ്ങിയാൽ പലതുണ്ട് ഗുണം; വില 10 ലക്ഷം മാത്രം

പിക്കപ്പ് ട്രക്കുകളിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന വാഹന നിർമാതാക്കളാണ് ഇസൂസു (Isuzu). ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് (Life Style Pick-up Truck) മോഡലുകൾക്ക് യാതൊരു സാധ്യതയുമില്ലാത്ത വിപണിയായിരുന്നു നമ്മുടേത്. ടാറ്റ മോട്ടോർസും മഹീന്ദ്രയുമെല്ലാം പയറ്റി പാളിപ്പോയ വിഭാത്തെ ഒറ്റയ്ക്ക് കൈയിലെടുത്തവരാണ് ഈ ജാപ്പനീസ് ബ്രാൻഡ്. ഇസൂസുവെന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഡി-മാക്‌സ് വി-ക്രോസിന്റെ (D-Max V-Cross) ചിത്രമായിരിക്കും. എന്നാൽ പാസഞ്ചർ കാർ വിപണിയേക്കാൾ കൂടുതൽ ലാഭം കമ്പനിക്ക് നേടിക്കൊടുക്കുന്നത് വാണിജ്യ മോഡലുകളാണ്. എസ്-ക്യാബുകളെല്ലാം രാജ്യത്ത് ചൂടപ്പംപോലെയാണ് വിറ്റഴിയുന്നത്.

ഇപ്പോഴിതാ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനായി പിക്കപ്പിലേക്ക് പുതിയ ക്യാബ്-ഷാസി വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഡി-മാക്‌സ് ലൈനപ്പ് വിപുലീകരിക്കാനായി കൊണ്ടുവന്ന വാണിജ്യ മോഡലിന് ഒരുപാട് പ്രത്യേകതകളാണുള്ളത്. പലതരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുന്ന തരത്തിലാണ് വണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതിയ ഇസുസു ഡി-മാക്‌സ് ക്യാബ്-ഷാസി പതിപ്പിന് 10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

Isuzu D-Max Cab-Chassis Variant Launched

പുതിയ ഡി-മാക്‌സ് 1.7 സിംഗിൾ ക്യാബ്-ഷാസി വേരിയന്റ് എഫ്എംസിജി, ഫുഡ് ആൻഡ് കാറ്ററിംഗ്, ലാസ്റ്റ് മൈൽ ഡെലിവറി എന്നിവയും അത്തരം കൂടുതൽ ആപ്ലിക്കേഷനുകൾക്കും അനുയോജ്യമായതാണെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. കൊമേഴ്‌സ്യൽ വാഹനമാണെങ്കിലും അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളാൽ ആള് സമ്പന്നനാണെന്ന് ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി സിംഗിൾ ക്യാബ് പിക്കപ്പിൽ ഇൻ്റീരിയറിന് ഫാബ്രിക് അപ്ഹോൾസ്റ്ററി, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്ററോടുകൂടിയ മൾട്ടി-ഇൻഫർമേഷൻ (MID) ഡിസ്‌പ്ലേ, കൊളാപ്സിബിൾ സ്റ്റിയറിംഗ് കോളം എന്നിവയും അതിലേറെയും പോലെയുള്ള എല്ലാ അടിസ്ഥാന സവിശേഷതകളും ഇസൂസു ഒരുക്കിയിട്ടുണ്ട്. ഡ്രൈവ്‌ട്രെയിനിനുള്ള അണ്ടർബോഡി സ്റ്റീൽ പരിരക്ഷയാണ് പിക്കപ്പിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്.

ഇത് പാക്കേജിന് ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി പതിപ്പിന് കൂടുതൽ ഈട് നൽകുന്ന സംഗതിയാണ്. ഡി-മാക്‌സിന് ഒരു ബ്രേക്ക് ഓവർറൈഡ് സിസ്റ്റവും ലഭിക്കുന്നുണ്ട്. ഇത് പാനിക് ബ്രേക്കിംഗിൽ എഞ്ചിൻ പവർ ഓഫ് ചെയ്യുന്ന ഫീച്ചറാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷൻ ചുമതലകൾക്കായി യഥാക്രമം മുൻവശത്തും പിന്നിലും ഇൻഡിപ്പെൻഡഡ് കോയിൽ സ്പ്രിംഗുകളും റിഗ്ഗിഡ് ലീഫ് സ്പ്രിംഗുകളുമാണ് കമ്പനി കൊടുത്തിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് അവരുടെ അതാത് ബിസിനസ് ആവശ്യകതകൾക്ക് ഏറ്റവും അനുയോജ്യമായ ലോഡ് ബോഡികൾ പൂർണമായും നിർമിക്കാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 3,800 ആർപിഎമ്മിൽ 78 bhp പവറും 1,500-2,400 ആർപിഎമ്മിൽ 176 Nm ടോർക്കും വികസിപ്പിക്കുന്ന പരിചിതമായ 2.5 ലിറ്റർ 4JA1 ഡീസൽ എഞ്ചിനാണ് ഇസൂസു ഡി-മാക്‌സ് ക്യാബ്-ഷാസി വേരിയൻ്റിന് കരുത്തേകുന്നത്.

ഈ ഡീസൽ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. കൊമേഴ്‌സ്യൽ വാഹനമായതിനാൽ തന്നെ ഓട്ടോമാറ്റിക് മോഡൽ വാഹനത്തിലില്ല. റിയർവീൽ ഡ്രൈവാണ് ഇസൂസുവിന്റെ പുതിയ ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി പതിപ്പ്. എക്സ്റ്റീരിയർ ഡിസൈൻ ലൈനപ്പിലെ മറ്റ് മോഡലുകൾക്ക് സമാനമായി തുടരുകയാണ് ചെയ്യുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 20, 2024, 12:27 [IST]
English summary
Isuzu d max cab chassis variant launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X