എസ്‌യുവിക്ക് 2.75 ലക്ഷം രൂപ വിലക്കുറവ്, വണ്ടി വാങ്ങാൻ സുവർണാവസരം ഒരുക്കി 'അമേരിക്കൻ മുതലാളി'

ഇന്ത്യൻ വിപണിയിൽ കൊടൂരമാസ് എൻട്രി നൽകിയവരാണ് ജീപ്പ്. കോമ്പസ് എന്ന തട്ടുപൊളിപ്പൻ വണ്ടിവാങ്ങാൻ അക്കാലത്ത് ഷോറൂമുകളിൽ വൻതിരക്കായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിതിഗതികളെല്ലാം നേരെ തിരിഞ്ഞുവെന്ന് വേണം പറയാൻ. പ്രീമിയം ബ്രാൻഡായതിനാൽ തന്നെ ഡീലർഷിപ്പിലെല്ലാം കാര്യമായ തിരക്കൊന്നുമില്ലാതെ കിടക്കുകയാണ്. കോമ്പസിന് ശേഷം മെറിഡിയൻ, റാങ്ലർ, ഗ്രാൻഡ് ചെറോക്കി പോലുള്ള വമ്പൻമാരുമാണ് ജീപ്പിന്റെ പടികടന്ന് എത്തിയത്.

ഇപ്പോൾ വിൽപ്പന കൂട്ടാനായുള്ള പൊടികൈകൾ പ്രയോഗിച്ച് വരികയാണ് നമ്മുടെ സ്വന്തം ജീപ്പ്. മറ്റ് അമേരിക്കൻ വാഹന നിർമാതാക്കൾക്ക് ഇന്ത്യയിൽ വന്ന ഗതി വരാതിരിക്കാനായി മോഡൽ നിരയിൽ ഗംഭീര വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയായ കോമ്പസിൽ വരെ കിടിലൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Jeep Compass And Meridian SUV Gets Up To 2.75 Lakh Discount Offer

1.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ കോമ്പസ് ഇപ്പോൾ സ്വന്തമാക്കാനാവും. അതേസമയം 2.75 ലക്ഷം രൂപ വരെ ഓഫറുകളാണ് മെറിഡിയൻ 7 സീറ്റർ പതിപ്പിന് ലഭിക്കുന്നത്. പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ജീപ്പിന്റെ ഡിസ്‌കൗണ്ട് ഓഫറുകളെ കുറിച്ച് വിശദമായി നോക്കിയാലോ? കൺസ്യൂമർ, കോർപ്പറേറ്റ്, സ്പെഷ്യൽ എന്നിങ്ങനെ തരംതിരിച്ചാണ് ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നത്.

ഇതിലെ കൺസ്യൂമർ ഓഫറിനു കീഴിൽ 100 ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗ്, 3 വർഷത്തെ സൗജന്യ ആനുവൽ മെയിന്റനെൻസ്, 2 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി, സെലക്ട് ഫോർ യൂ പ്രോഗ്രാമിലൂടെ എളുപ്പമുള്ള എക്സ്ചേഞ്ച് എന്നിവയ്‌ക്കൊപ്പം കോമ്പസും മെറിഡിയനും സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇനി കോർപ്പറേറ്റ് ഓഫറിനു കീഴിലേക്ക് വന്നാൽ കോമ്പസിൽ 15,000 രൂപ വരെയും ജീപ്പ് മെറിഡിയനിൽ 20,000 വരെയും എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ കിട്ടും.

Jeep Compass And Meridian SUV Gets Up To 2.75 Lakh Discount Offer

അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പിന്റെ സ്പെഷ്യൽ ഓഫറുകൾക്ക് കീഴിൽ ഈ മാസം ഡോക്ടർമാർക്കും ലീസിംഗ് കമ്പനികൾക്കും മാത്രം പ്രത്യേകമായാണ് ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കോമ്പസിൽ 15,000 രൂപയും ജീപ്പ് മെറിഡിയനിൽ 30,000 രൂപ വരെയും പ്രത്യേക ആനുകൂല്യങ്ങൾ ഇവർക്ക് കിട്ടും. ഈ ഓഫറുകളെ കുറിച്ച് കൂടുതലറിയാൻ നിങ്ങളുടെ അടുത്തുള്ള ജീപ്പ് ഡീലർഷിപ്പ് സന്ദർശിച്ച് വ്യക്തത നേടാം.

അൽപം പ്രീമിയം ബ്രാൻഡ് ആയതിനാൽ തന്നെ ജീപ്പിലേക്കെത്തുന്ന ഉപഭോക്താവിന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നതാണ് സത്യം. അതിനായി കമ്പനി നൽകുന്ന സർവീസും പിന്തുണയുമെല്ലാം വേറെ ലെവലാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷം 'ജീപ്പ് എക്സ്പെർട്ട്' എന്ന പേരിൽ ജീപ്പ് പുതിയ സർവീസ് ആരംഭിച്ചിരുന്നു. ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനായി കമ്പനി അവതരിപ്പിച്ച ചാറ്റ്ജിപിടി അധിഷ്ഠിത AI ടൂളാണെന്ന് വേണം പറയാൻ.

Jeep Compass And Meridian SUV Gets Up To 2.75 Lakh Discount Offer

ജീപ്പ്ലൈഫ് മൊബൈൽ ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചാണ് സംഭവം പ്രവർത്തിക്കുക. തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ വിരൽത്തുമ്പിൽ 24x7 സഹായം വാഗ്ദാനം ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ജീപ്പ് എക്‌സ്‌പെർട്ട് ആപ്പുമായി തടസങ്ങളില്ലാതെ ഇടപഴകാൻ കഴിയും. ലളിതമായ വിവരങ്ങൾക്കായി ഉപയോക്താക്കൾക്ക് യൂസർ മാനുവലുകളിലൂടെയും ബ്രോഷറുകളിലൂടെയും പോകേണ്ടതിൻ്റെ ആവശ്യകത ഇതില്ലാതാക്കുന്നു.

ഉപഭോക്താക്കൾക്ക് 24x7 സപ്പോർട്ട്, ബ്രാൻഡ്, പ്രൊഡക്റ്റ് ഫീച്ചറുകൾ, ബേസിക് ഓഫ്-റോഡിംഗ് കേപ്പബിലിറ്റീസ്, സർവീസ് ടിപ്പുകൾ, യൂസർ മാനുവൽ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നതാണ് ജീപ്പ് എക്സ്പേർട്ടിന്റെ പ്രധാന ഉത്തരവാദിത്തം. AI മോഡലിന് പരിശീലനം ലഭിക്കാത്ത ചോദ്യങ്ങൾ പോലും കൈകാര്യം ചെയ്യാനും പ്രതികരിക്കാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്.

Jeep Compass And Meridian SUV Gets Up To 2.75 Lakh Discount Offer

ഇതോടൊപ്പം മോഡൽ ലൈനപ്പ് പുതുക്കാനുള്ള നീക്കങ്ങളും ജീപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. കോമ്പസ്, മെറിഡിയൻ മോഡലുകൾക്ക് ADAS നൽകാനാണ് അടുത്ത ശ്രമം. ഇതിന്റെ ഭാഗമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉപയോഗിച്ച് ജീപ്പ് മെറിഡിയൻ എസ്‌യുവി നിലവിൽ അമേരിക്കൻ നിർമ്മാതാക്കൾ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ച് തുടങ്ങിയിരിക്കുകയാണ്.

More from DriveSpark

Article Published On: Sunday, February 25, 2024, 9:00 [IST]
English summary
Jeep compass and meridian suv gets up to 2 75 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X