ഹാരിയറിന്റെ വില്ലൻ; എട്ടാം വർഷം ആഘോഷിക്കാൻ അകം ചുവപ്പിച്ച് കോമ്പസ് ആനിവേഴ്‌സറി എഡിഷൻ

സാക്ഷാൽ ജീപ്പ് ഇന്ത്യയിൽ നേരിട്ട് അരങ്ങേറ്റം കുറിക്കുന്നത് കോമ്പസ് (Jeep Compass) എന്ന മോഡലിലൂടെയായിരുന്നു. ഇന്ന് ആർക്കും വലിയ താത്പര്യമൊന്നും ഇല്ലെങ്കിലും വന്നകാലത്ത് കോമ്പസ് വാങ്ങാൻ ഷോറൂമുകളിലെല്ലാം വലിയ തിരക്കായിരുന്നു. തുടക്കത്തിൽ ചൂടപ്പം പോലെ വിറ്റഴിച്ചിരുന്ന മോഡലുകളുടെ സ്വീകാര്യത പതിയെ ഇല്ലാതാവുന്ന കാഴ്ച്ചയാണ് രാജ്യത്ത് കാണാനായത്. പ്രീമിയം ബ്രാൻഡായതിനാൽ തന്നെ ഡീലർഷിപ്പിലെല്ലാം കാര്യമായ തിരക്കൊന്നുമില്ലാതെ കിടക്കുകയാണ്. ഷെവർലെയും ഫോർഡുമെല്ലാം ഇട്ടേച്ചുപോയെങ്കിലും അമേരിക്കക്കാരുടെ മാനം കാക്കാനുള്ള ശ്രമത്തിലാണ് ജീപ്പ് ഇപ്പോൾ. അതിന്റെ ഭാഗമായി കോമ്പസിന്റെ പ്രതാപം എങ്ങനെയും തിരിച്ചുപിടിച്ചേ മതിയാവൂ.

ഇതിന് പറ്റിയ സമയം ഉത്സവ സീസൺ തന്നെയാണെന്ന് ജീപ്പിനറിയാം. അതിനായിതാ കോമ്പസ് എസ്‌യുവിയുടെ ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. അകത്തും പുറത്തും ചില പരിഷ്ക്കാരങ്ങളോടെയാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ വിപണിയിൽ കോമ്പസ് അവതരിപ്പിച്ച് 8 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ആനിവേഴ്‌സറി എഡിഷൻ കളത്തിലെത്തിയിരിക്കുന്നത്.

Jeep Compass Anniversary Edition Launched

ലോഞ്ചിറ്റ്യൂഡ് വേരിയന്റിന് മുകളിലും ലിമിറ്റഡ് ട്രിം ലെവലിന് താഴെയുമായാണ് ജീപ്പ് കോമ്പസ് ആനിവേഴ്‌സറി എഡിഷൻ ഇടംപിടിച്ചിരിക്കുന്നത്. പ്രത്യേക പതിപ്പായതിനാൽ തന്നെ പരിമിതകാലത്തേക്ക് മാത്രമായിരിക്കും എസ്‌യുവി വാങ്ങാനാവുക. ജീപ്പ് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലാണ് കോമ്പസ് എന്നതിനാൽ തന്നെ പുതുമോഡലിന്റെ വരവിന് ഏറെ പ്രാധാന്യമുണ്ട്.

25.26 ലക്ഷം രൂപയാണ് ജീപ്പ് കോമ്പസ് ആനിവേഴ്‌സറി എഡിഷനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പേൾ വൈറ്റ്, സിൽവറി മൂൺ, ബ്രില്യൻ്റ് ബ്ലാക്ക്, എക്സോട്ടിക്ക റെഡ്, മഗ്നീഷ്യോ ഗ്രേ, ടെക്നോ മെറ്റാലിക് ഗ്രീൻ, ഗാലക്സി ബ്ലൂ എന്നിങ്ങനെ 7 കളർ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. കോമ്പസിൻ്റെ മൊത്തത്തിലുള്ള ഡിസൈനും ആകർഷണീയതയും വർധിപ്പിച്ചുകൊണ്ട് ആനിവേഴ്സറി എഡിഷനിൽ എക്സ്ക്ലൂസീവ് ആക്സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Jeep Compass Anniversary Edition Launched

വെൽവെറ്റ് റെഡ് ഫ്രണ്ട് ഗ്രിൽ എംബെലിഷറും ഒരു വലിയ ബോണറ്റ് ഡീക്കലുമാണ് കോമ്പസ് ആനിവേഴ്‌സറി എഡിഷന്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നവ. ഈ ഘടകങ്ങൾ കൂടാതെ കോമ്പസിന്റെ പുതുമോഡൽ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമാണ്. പുറത്തെ അപേക്ഷിച്ച് വാഹനത്തിന്റെ അകത്തളത്തിലാണ് നവീകരണങ്ങൾ കൂടുതലും കാണാനാവുന്നത്. അതിൽ വെൽവെറ്റ് റെഡ് സീറ്റ് അപ്ഹോൾസ്റ്ററിയാണ് ഏറ്റവും ശ്രദ്ധേയമായത്.

അതോടൊപ്പം വൈറ്റ് ആംബിയൻ്റ് ലൈറ്റിംഗും ഇൻ്റഗ്രേറ്റഡ് ഡാഷ്‌ക്യാമും ജീപ്പ് ഒരുക്കിയിട്ടുണ്ട്. ഈ ആഡ്-ഓണുകൾ കൂടാതെ കോമ്പസ് ആനിവേഴ്‌സറി എഡിഷന് 17 ഇഞ്ച് അലോയ് വീലുകളും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് യുകണക്ട് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും ലഭിക്കുന്നു. വയർലെസ് ചാർജിംഗ് പാഡ്, ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ്, ജീപ്പ് ലൈഫ് കണക്റ്റിവിറ്റി സ്യൂട്ട് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.

Jeep Compass Anniversary Edition Launched

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച അതേ 2.0 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് കോമ്പസ് ആനിവേഴ്‌സറി എഡിഷനും തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 172 bhp പവറിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഓയിൽ ബർണർ എഞ്ചിൻ.

ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ജീപ്പിന്റെ അംഗീകൃത ഷോറൂം അല്ലെങ്കിൽ വെബ് പോർട്ടൽ സന്ദർശിച്ച് കോമ്പസിൻ്റെ പ്രത്യേക പതിപ്പ് ബുക്ക് ചെയ്യാം. കോസ്മെറ്റിക് മാറ്റങ്ങൾ ഒഴിച്ച് എസ്‌യുവിക്ക് അമേരിക്കൻ വാഹന നിർമാതാക്കൾ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ സമ്മാനിച്ചിട്ടില്ല. നിലവിൽ ജീപ്പ് കോമ്പസ് ശ്രേണിയുടെ വില ആരംഭിക്കുന്നത് 18.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ്. ഇതുകൂടാതെ ഉത്സവ സീസണിനോട് അനിബന്ധിച്ച് 3.15 ലക്ഷം രൂപ വരെയുള്ള ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 5, 2024, 16:00 [IST]
English summary
Jeep compass anniversary edition launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X