മുഖംമിനുക്കി വരാൻ പണക്കാരുടെ ഥാർ എസ്‌യുവി, മഹീന്ദ്രയുടെ അപ്പൻ തമ്പുരാൻ രണ്ടുംകൽപ്പിച്ച് തന്നെ

ഇന്ത്യയിൽ ഓഫ്-റോഡർമാരുടെ കണ്ണിലുണ്ണിയായി അറിയപ്പെടുന്നത് മഹീന്ദ്ര ഥാറാണെന്ന് പറയുന്നതാവും ശരി. താങ്ങാനാവുന്ന വിലയും ആ സ്റ്റൈലും തന്നെയാണ് എസ്‌യുവിയെ ഇത്രയും ആളുകളിലേക്ക് എത്തിച്ചതെന്ന് വേണം പറയാൻ. പക്ഷേ ഇതിന് അടിസ്ഥാനമായത് ഒറിജിനൽ ജീപ്പ് റാങ്‌ലർ ആണെന്നതാണ് സത്യം. നമ്മുടെ വിപണിയിലും വണ്ടി വാങ്ങാൻ കിട്ടുമെങ്കിലും വില 50 ലക്ഷത്തിന് മുകളിലായതുകൊണ്ട് അധികമാരും വാങ്ങാറില്ല.

പക്ഷേ സിനിമ നടനായ ജോജു ജോർജ് പോലുള്ള വണ്ടിഭ്രാന്തൻമാർക്കിടയിൽ ഇവനുള്ള ഗമയൊന്ന് വേറെ തന്നെയാണെന്ന് വേണം പറയാൻ. ദേ ഇപ്പോൾ വണ്ടിയെ കൂടുതൽ ജനപ്രിയമാക്കാനായി ജീപ്പ് ഇന്ത്യ ഏപ്രിൽ 22-ന് റാങ്ലറിന്റെ ഏറ്റവും പുതിയ മോഡലിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയിലേക്കും എത്തുന്നത്.

Jeep Wrangler Facelift India Launch On April 22

വരവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുത്തൻ റാങ്ലറിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജീപ്പ്. പുതുക്കിയ എസ്‌യുവിക്ക് സൂക്ഷ്മമായ മേക്ക് ഓവർ ലഭിക്കുന്നുവെന്നതാണ് ആദ്യത്തെ ഹൈലൈറ്റ്. കൂടാതെ അധിത ഫീച്ചറുകളും സുഖസൗകര്യങ്ങളും കൂട്ടിച്ചേർക്കുമെങ്കിലും ഇതിഹാസം മെക്കാനിക്കലായി അതേപടി തുടരാനാണ് സാധ്യത. എന്നാൽ രണ്ട് വേരിയന്റുകളിലായിരിക്കും വാഹനം വിപണിയിലെത്തുക എന്നകാര്യം ഇതിനോടകം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അൺലിമിറ്റഡ്, റൂബിക്കോൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളാവും ഇവ. ഫെയ്‌സ്‌ലിഫ്റ്റിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഒറ്റനോട്ടത്തിൽ പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ പൂർണമായും കറുപ്പിൽ ഒരുങ്ങിയ ഗ്രില്ലും പുതിയ അലോയ് വീൽ ഡിസൈനുകളിലേക്കും നോക്കിയാൽ ഈ സംശയം മാറിക്കിട്ടും. റൂബിക്കോണിന് 17 ഇഞ്ചും അൺലിമിറ്റഡിന് 18 ഇഞ്ചും വീലുകളാവും ലഭിക്കുക.

Jeep Wrangler Facelift India Launch On April 22

കൂടാതെ റാങ്ലർ എസ്‌യുവിയിൽ ഗൊറില്ല ഗ്ലാസ് വിൻഡ്‌ഷീൽഡും സ്റ്റാൻഡേർഡായി ഘടിപ്പിച്ചിട്ടുണ്ടെന്നും ജീപ്പ് അവകാശപ്പെടുന്നുണ്ട്. ബ്രൈറ്റ് വൈറ്റ്, സ്റ്റിംഗ് ഗ്രേ, ഗ്രാനൈറ്റ് ക്രിസ്റ്റൽ, ബ്ലാക്ക്, ഫയർക്രാക്കർ റെഡ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളോടെയാണ് നിലവിലെ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ആൻവിൽ എന്നൊരു പുത്തൻ നിറംകൂടി ഇത്തവണ ഓഫ്-റോഡർ കിങിലേക്ക് എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.

ഇന്റീരിയർ ലേഔട്ടും മറ്റ് ഫീച്ചറുകളും നിലവിലെ റാങ്ലറിൽ നിന്ന് ഏറെക്കുറെ നിലനിർത്തിയിട്ടുണ്ടെങ്കിലും ഇവിടെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനായിരിക്കും. ഇത് ജീപ്പിൻ്റെ ഏറ്റവും പുതിയ യുകണക്റ്റ് 5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക. വലിയ സ്‌ക്രീനിന്റെ വരവോടെ സെൻട്രൽ എയർ വെൻ്റുകൾ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിന് താഴേക്ക് മാറും.

Jeep Wrangler Facelift India Launch On April 22

12 തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളും ഏറ്റവും പുതിയ 2024 ജീപ്പ് റാങ്ലറിലേക്ക് എത്തും. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്റർ, റിയർ സെൻസറുകൾ, ക്യാമറ എന്നിവയാണ് റാങ്‌ലർ ഫെയ്‌സ്‌ലിഫ്റ്റിലെ സുരക്ഷാ സന്നാഹങ്ങൾ.

എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 8 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനും തുടിപ്പേകാൻ എത്തുക. ഇത് 268 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബ്രാൻഡിൻ്റെ സെലെക്-ട്രാക്ക് 4WD സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ കൈമാറുകയും ചെയ്യുന്നതോടെ വണ്ടിയുടെ പെർഫോമൻസ് വേറെ ലെവലാവുന്നുണ്ട്.

Jeep Wrangler Facelift India Launch On April 22

നിലവിലെ റാങ്ലർ അൺലിമിറ്റഡ്, റൂബിക്കോൺ എന്നിവയുടെ എക്സ്ഷോറൂം വില യഥാക്രമം 62.65 ലക്ഷം രൂപയും 66.65 ലക്ഷം രൂപയുമാണ്. പുതിയ മാറ്റങ്ങളുടെ പേരിൽ ഫെയ്‌സ്‌ലിഫ്റ്റിന് അൽപ്പം കൂടി ഉയർന്ന വില മുടക്കേണ്ടി വരുമെന്നാണ് വിവരം. എസ്‌യുവിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ലെങ്കിലും ലാൻഡ് റോവർ ഡിഫെൻഡർ 110 പതിപ്പുമായി വരെ ജീപ്പിന് മത്സരിക്കാനാവും.

More from DriveSpark

Article Published On: Tuesday, April 16, 2024, 17:43 [IST]
English summary
Jeep wrangler facelift india launch on april 22 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X