ഒരു സെക്കൻഡ് ഹാൻഡ് സ്വിഫ്റ്റും ഇക്കൂടെ വാങ്ങിക്കാം, 4.95 ലക്ഷം രൂപയുടെ ഇയർ എൻഡ് ഓഫറുമായി ജീപ്പ്
ലോകത്തിലെ തന്നെ ഏറ്റവും കിടിലൻ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്ന കമ്പനികളിൽ ഒന്നാണ് അമേരിക്കൻ ബ്രാൻഡായ ജീപ്പ് (Jeep). കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി, റാങ്‌ലർ തുടങ്ങിയ വമ്പൻ മോഡലുകളിലൂടെ ഇക്കാര്യങ്ങൾ ഇന്ത്യക്കാരേയും കമ്പനി ബോധ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വില കൂടുതലാണെന്ന പരാതിയാണ് പലർക്കും എടുത്തു പറയാനുള്ളത്. എന്നാൽ ഇതിന് പരിഹാരമായി അടിക്കടി മോഡൽ നിരയിൽ ഗംഭീര ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യാൻ ജീപ്പ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഇയർ എൻഡ് ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിത്തിയിരിക്കുയാണ് ബ്രാൻഡ്.
അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനി പറയാം. പക്ഷേ അതിന് മുമ്പായി ഈ ആനുകൂല്യങ്ങൾ സ്റ്റോക്ക്, സംസ്ഥാനം, സ്ഥലം എന്നിവയെ അപേക്ഷിച്ച് മാറാനും സാധ്യതയുണ്ട് കേട്ടോ. ആയതിനാ. കൃത്യമായ വിശദാംശങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ജീപ്പ് ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ എസ്‌യുവികളിലാണ് ഇയർ എൻഡ് ഓഫറുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ജീപ്പ് കോമ്പസ് വാങ്ങാൻ സ്വപ്‌നവും കണ്ടിരുന്നവർക്ക് ആ സ്വപ്നം പൂവണിയിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണ് ഈ കൈവന്നിരിക്കുന്നത്. തെരഞ്ഞെടുത്ത വേരിയന്റുകളെ അനുസരിച്ച് 3.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് കോമ്പസ് ഇപ്പോൾ വാങ്ങാനാവുക. കൂടാതെ 2024 മോഡലുകളിൽ 1.40 ലക്ഷം രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും 15,000 രൂപയുടെ പ്രത്യേക ഓഫറുകളും ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അങ്ങനെ കോമ്പസ് വവാങ്ങാനെത്തുന്നവർക്ക് മൊത്തം 4.70 ലക്ഷം രൂപ വരെ ഓഫർ ഉപയോഗപ്പെടുത്താനാവും. 18.99 ലക്ഷം രൂപ മുതൽ 28.33 ലക്ഷം രൂപ വരെയാണ് കോമ്പസിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമാണ് എസ്‌യുവിയിലുള്ളത്. ടോപ്പ്-സ്പെക്ക് മോഡൽ S വേരിയൻ്റുകൾക്ക് 4x4 ഓപ്ഷനും ലഭിക്കൂ.

ഇനി മെറിഡിയന്റെ കാര്യത്തിലേക്ക് വന്നാൽ തിരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് 2.80 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും 1.85 ലക്ഷം രൂപ വിലമതിക്കുന്ന അധിക കോർപ്പറേറ്റ് ഓഫറും എസ്‌യുവിക്കൊപ്പം സ്വന്തമാക്കാം. 30,000 രൂപയുടെ പ്രത്യേക ഓഫറും ജീപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി 4.95 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടിൽ മോഡൽ പോർച്ചിലെത്തിക്കാനാവും.
ജീപ്പിൻ്റെ ഇന്ത്യയിലെ മുൻനിര ഉൽപ്പന്നമായ ഗ്രാൻഡ് ചെറോക്കി എസ്‌യുവി 12 ലക്ഷം രൂപയുടെ ഓഫിട്ടാണ് ഇപ്പോൾ വിൽക്കുന്നത്. 67.50 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ് (O) ട്രിമ്മിൽ മാത്രം രാജ്യത്ത് എത്തുന്ന വാഹനത്തിന് ഇതാദ്യമായാണ് ഇത്രയും വലിയ ഡിസ്‌കൗണ്ട് കമ്പനി കൊടുക്കുന്നത്. 272 bhp പവറിൽ പരമാവധി 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് ചെറോക്കിയുടെ ഹൃദയം.

മെറിഡിയന്റെ ഏറ്റവും പുതിയ 2025 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ജീപ്പ് അടുത്തിടെയാണ് ഇന്ത്യയിൽ വിപണിയിലെത്തിക്കുന്നത്. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നീ നാല് വേരിയന്റുകളിലായി വരുന്ന എസ്‌യുവി ഇപ്പോൾ 5 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ സ്വന്തമാക്കാനാവും. മെറിഡിയന്റെ ഏറ്റവും പുതിയ ആവർത്തനത്തിന് വെറും 24.99 ലക്ഷം മുതൽ 36.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നതും.
2.0 ലിറ്റർ, നാല് സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ തന്നെയാണ് പുതിയ ജീപ്പ് മെറിഡയന്റേയും ഹൃദയം. 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണിത്. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡും പ്ലസ് എന്നിവ 4x2 ഓപ്ഷനിൽ വരുമ്പോൾ എസ്‌യുവിയുടെ ലിമിറ്റഡ് (O), ഓവർലാൻഡ് വേരിയൻ്റുകൾക്ക് 4x4 ഡ്രൈവ് ലഭ്യമാവുമെന്നത് ഓഫ്-റോഡിംഗിനും വാഹനത്തെ അനുയോജ്യമാക്കും.


Click it and Unblock the Notifications








